Hi friends,
Welcome to the creative space for fan fiction stories. Here you can develop the capsule subplots, characters and extended vertions of a movie.![]()
Hi friends,
Welcome to the creative space for fan fiction stories. Here you can develop the capsule subplots, characters and extended vertions of a movie.![]()
"ചീയേർസ് "
5 ഗ്ലാസ്സുകൾ കൂട്ടി മുട്ടി.
നല്ല വിശാലമായ മുറിയാണ്.3 ബെഡും അറ്റാച്ഡ് ബാത്റൂമും വിളിക്കുമ്പോൾ മദ്യവും കപ്പയും ഇറച്ചിയും വിളമ്പാൻ പരിചാരകനും.മേശപ്പുറത്തു ഒഴിഞ്ഞ ഒരു കുപ്പിയും രണ്ടു ഫുൾ കുപ്പിയും ഉണ്ട്.
അച്ചായൻ "നീ കവലയിൽ പോയി ഒന്നര പാക്കറ്റ് വിൽസും കൂടെ മേടിച്ചിട്ട് വാ.ഇത് തികയത്തില്ല "
പരിചാരകൻ പോകുന്നു.
അനിൽ " അച്ചായോ...എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു "
അച്ചായൻ "ങ്ങാ.... എന്റെ നല്ല പ്രായത്തിൽ കണ്ടിരുന്നെങ്കിൽ നീയൊക്കെ കൂടി അസൂയ മൂത്ത് എന്റെ മൂട്ടില് തോട്ട പൊട്ടിച്ചേനെ അല്ലേടാ കൊച്ചു കഴുവേർട മക്കളെ. അന്ന് നിന്നെ പോലെ ചെവിയുടെ പൂട ഏതാ തലമുടി ഏതാ എന്നറിയാത്ത കോലമായിരുന്നോ ഞാൻ."
അനിൽ "അതല്ല അച്ചായാ....അച്ചായന്റെ ഒരു ഈ ഒരു സെറ്റപ്പ് ഉണ്ടല്ലോ...ഇതുപോലൊരു ജീവിതമാണ് ഞങ്ങളുടെ ഒക്കെ സ്വപ്നം "
അച്ചായൻ "ഏതുപോലെ...? "
ഒരു സിപ് നുണഞ്ഞു അച്ചായൻ ഗ്ലാസ്* താഴെ വെച്ചു.
രാജു "ഇതുപോലെ നല്ല കള്ളും കുടിച്ചു വെടിയിറച്ചിയും തിന്ന് തോന്നുമ്പോ വീട്ടിൽ കേറി അങ്ങ് സുഖിക്കുവല്ലേ... ഹഹഹ"
അച്ചായൻ "ഓ...അതിപ്പോ എന്റെ മാത്രം കഴിവല്ല.നല്ല പ്രായത്തിൽ അപ്പനും അപ്പൂപ്പനും വല്ലതും ഒണ്ടാക്കി വെച്ചാൽ ഇങ്ങനെ സുഖികാം.."
അനിൽ "ആളെ കാണുന്നില്ലാലോ അച്ചായാ.."
അച്ചായൻ സിഗരറ്റ് ആഷ് ട്രെയിൽ കുത്തി കെടുത്തി "സമാധാനപെടഡാ ഉവ്വേ... അയാൾ വന്നോളും "
അലക്സ്* " അളിയോ.... പാലുണ്ണി, നീ ഫിറ്റ്* ആണോടാ "
അച്ചായൻ "ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുവാ, ഇവനെന്താടാ ഒരു മയക്കം. ഞാൻ വരും മുൻപേ മറ്റേ കുപ്പി ഇവനാണോ തീർത്തത് "
രാജു "അത് പിന്നെ അച്ചായാ... അവൻ ശകലം കഞ്ചാവ് വലിച്ചു കേറ്റി ഇരിക്കുവാ "
അച്ചായൻ "ആഹാ... എന്നിട്ട് നീയൊന്നും എനിക്കൊരു പൊക തന്നില്ലല്ലോടാ "
മൂവരും ആകാംഷയോടെ പരസ്പരം നോക്കി.
അനിൽ "ഡേയ്... നോക്കി ഇരിക്കാതെ അച്ചായനൊരെണ്ണം നിറച്ചു കൊട് "
പുറത്തു നിറയെ റബ്ബർ മരങ്ങളാണ്, അതിന്റെ ഏതോ ഒരു മൂലക്കുള്ള റോഡിൽ നിന്നും ഒരു കാർ വരുന്ന കാണാം.ഇരുട്ടിനെ കീറിമുറിച് ചീവിടിന്റെ ശബ്ദങ്ങൾക്ക് ഇടയിലൂടെ കാർ ഗസ്റ്റ് ഹൗസിൽ വന്നു കേറി.പുറകു വശത്തെ വാതിൽ തുറന്നു മധ്യവയസ്സ്കനായ ഒരാൾ ഇറങ്ങി.വെള്ള മുണ്ടും ഷർട്ടും ആണ് വേഷം, കഴുത്തിൽ ഒരു വൂളൻ ഷോളും ഇട്ടിട്ടുണ്ട്.
റൂമിൽ ആകെ പുക മയം.മദ്യം ഏതാണ്ട് പകുതി ആയി.
അച്ചായൻ "ഇത് കൊള്ളാലോടാ മക്കളെ,എന്റെയൊക്കെ കാലത്ത് മുറി ബീഡിയായിരുന്നു.നല്ല സുഖമുണ്ട് വലിക്കാൻ "
അലക്സ്* "പാലുണ്ണിടെ ചേട്ടൻ അമേരിക്കന്നു വന്നപ്പോ കൊടുത്താ,റോളിങ്ങ് പേപ്പർ എന്ന് പറയും "
അച്ചായൻ "റോളിങ്ങ് പേപ്പർ...ങ്ങാ കൊള്ളാം "
വാതിൽ കൊട്ട് കേൾക്കുന്നു.
അച്ചായൻ "ഡാ അനിലേ നീ പോയി തുറന്നെ, അയാളായിരിക്കും "
അനിൽ വാതിൽ തുറന്നു.ഒരു വഷളൻ ചിരിയും പിടിപ്പിച്ചു വന്നയാൾ കൂടെ നിന്ന പെണ്ണിനെ നോക്കി,അനിലും അവളെ അടിമുടി നോക്കി.
അനിൽ "വാ...അകത്തോട്ടു വാ"
വന്നയാളും പെണ്ണും അകത്തേക്കു കേറി.അയാൾ അനിൽ ഇരുന്ന കസേരയിൽ ഇരുന്നു.
അച്ചായൻ "എന്നാ ഒക്കെ ഉണ്ടെടോ.."
അയാൾ ചിരിച്ചു.അനിൽ അപ്പോഴേക്കും പെണ്ണിനോട് എന്തൊക്കൊയോ ശൃംഗരിച്ചു തുടങ്ങി.രാജുവിനും അലെക്സിനും അതത്ര പിടിക്കുന്നില്ല.
അച്ചായൻ "ഡാ അനിലേ, മതിയെടാ... വാടാ ഇങ്ങോട്ട് "
വന്നയാൾ അല്പം മുന്നോട്ടാഞ്ഞു അച്ചായന് അഭിമുഖമായി ഇരുന്നു സ്വരം താഴ്ത്തി പറഞ്ഞു. "അധികം ഓടിയിട്ടൊന്നുമില്ല...ഏറി വന്നാൽ രണ്ടോ മൂന്നോ "
മുന്നോട്ടാഞ്ഞിരുന്ന അച്ചായൻ ചാരി ഇരുന്ന് വന്ന പെണ്ണിനെ നോക്കി.
അച്ചായൻ "നിന്റെ പേരെന്താ പെണ്ണെ..? "
പെണ്ണ് "ത്രേസ്യ ജോസ് "
അച്ചായൻ "ഹാ...ക്രിസ്ത്യാനിയാണോ "
രാജു കള്ളച്ചിരിയോടെ " അത് കുഴപ്പമില്ല അച്ചായാ..."
അച്ചായൻ "ങ്ങാഹാ...നീയൊരു പൊടിക്ക് അടങ്ങേടാ ഉവ്വേ..ഞാൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെ "
അച്ചായൻ എഴുന്നേറ്റു ത്രേസ്സ്യായുടെ അടുത്ത് വന്നു നിന്ന്.അനിൽ അപ്പോഴേക്കും തോളത്തു കയ്യിട്ടു നിൽപ്പായി.
അച്ചായൻ "മാറെടാ ഇങ്ങോട്ട്..."
അനിൽ ചമ്മിയ മുഖത്തോടെ മാറി.
അച്ചായൻ "സ്വയം തീരുമാനിച്ചു പൊറപ്പെട്ടതാണോ..?"
ത്രേസ്യ തലയാട്ടി.
അച്ചായൻ " അപ്പൊ തങ്ങളെ,ഇവൾ അപ്പുറത്തെ റൂമിൽ പോട്ടെ.ഭക്ഷണം ഒക്കെ അവിടെ വെച്ചിട്ടുണ്ട് "
തങ്ങൾ "ഓ....ആയിക്കോട്ടെ, അല്ല ഇക്കൂട്ടത്തിൽ ആരാ ആദ്യം പോണേ? "
എല്ലാരും അച്ചായനെ തന്നെ പ്രതീക്ഷയോടെ നോക്കി.
അച്ചായൻ "അപ്പൊ ത്രേസ്യ ജോസ് പോയി കുളിച്ച് കഴിച്ചു റെഡി ആയി ഇരിക്ക്, അപ്പോഴേക്കും ആളെത്തും.തൊട്ടപ്പുറത്തെ തന്നാ "
ത്രേസ്യ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.അച്ചായൻ വീണ്ടും വന്നിരുന്നു 5 ഗ്ലാസ്* നിരത്തി വെച്ച് മദ്യം ഒഴിച്ചു.
അച്ചായൻ "ഡാ പാലുണ്ണി, എണ്ണീരെടാ പുല്ലേ"
അലക്സ്* "അവനെ വിളിക്കണ്ട അച്ചായാ, ഒരാളെങ്കിൽ ഒരാൾ കുറഞ്ഞു കിട്ടുവല്ലോ "
അച്ചായൻ "എന്തായാലും 3 പേരും കൂടെ ഒരുമിച്ചു കേറാൻ പറ്റില്ലല്ലോ"
അനിൽ "അയ്യേ,അത് വേണ്ട "
അച്ചായൻ "അപ്പൊ ഞാൻ ഒരു പോംവഴി പറയാം, അതിനനുസരിച്ചു നിങ്ങള് ഒരു തീരുമാനം എടുക്ക് . ആദ്യം ഇതങ്ങു അടിക്ക്"
എല്ലാരും ഗ്ലാസ്* എടുത്തു ഒറ്റ വലിക്കു കുടിച്ചു.തങ്ങൾ മെല്ലെ നുണഞ്ഞു കൊണ്ടിരുന്നു.
അച്ചായൻ "ആദ്യം കേറുന്നവൻ കൃത്യം ഒരു മണിക്കൂർ കഴിഞ്ഞാൽ ഇറങ്ങണം. രണ്ടാമത് കേറുന്നവൻ 2 മണിക്കൂറും മൂന്നാമത് കേറുന്നവൻ 3 മണിക്കൂറും..എപ്പടി? അപ്പൊ ആരാ ആദ്യം കേറുന്നേ? "
രാജുവും അലെക്സും പരസ്പ്പരം നോക്കി.
രാജു "അതിപ്പോ...അങ്ങനെയാണേൽ "
പെട്ടന്ന് അനിൽ എഴുന്നേറ്റു കുപ്പിയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് വെള്ളം ചേർക്കാതെ കുടിച്ചു.
അനിൽ "എനിക്ക് ഒരു മണിക്കൂർ മതി അച്ചായാ.."
ഇതും പറഞ്ഞു ഒറ്റ ഓട്ടം.
അച്ചായൻ "ഹഹഹ...നിങ്ങള് വിഷമിക്കണ്ടടാ പിള്ളാരെ,അവൻ ഒരു മണിക്കൂർ തികക്കത്തില്ല, നമ്മൾ ഇതെത്ര കണ്ടതാ.നീയാ കഞ്ചാവെടുത്തു ഒരെണ്ണം ഉണ്ടാക്ക്, സമയം കൂടുതലെടുക്കാൻ നല്ലതാ"
റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരാൾ ഓടി വരുന്നത് കാണാം.ഗസ്റ്റ്* ലക്ഷ്യമാക്കിയാണ് വരവ്, അടുത്തെത്തിയപ്പോൾ മുഖത്തു വെട്ടം വീണു - പരിചാരകൻ ആണ്.
"സാറേ "
വാതിലിലെ ശക്തിയായ കൊട്ടും ബഹളവും കേട്ടു അച്ചായൻ കതകു തുറന്നു.
പരിചാരകൻ "സാറേ, പ്രശ്നവാണ്. കവലയിൽ പോലീസ് വന്നു ഇങ്ങോട്ടുള്ള വഴി ചോദിക്കുന്നത് കണ്ടു. അവരിപ്പോ ഇങ്ങോട്ടതും "
അച്ചായൻ ഞെട്ടലോടെ "കാലിന്റെ എടേൽ അച്ചാർ ആ പണിക്കര് നായിന്റെ മോൻ ആയിരിക്കും, ഡാ രാജു, ആ കഞ്ചാവൊക്കെ എടുത്തു ക്ലോസെറ്റിൽ കൊണ്ടു തള്ളിക്കോ. ഞാൻ അനിലിനെ വിളിച്ചിറക്കാം.തങ്ങളെ താനും വാ, അവൻ ഇറങ്ങുമ്പോ താൻ കേറിക്കോ, പോലീസ് ചോദിച്ചാൽ താൻ അവളുടെ തന്ത, കേട്ടോ? "
ഇതേസമയം അപ്പുറത്തെ റൂമിൽ അനിൽ ത്രേസ്യയുടെ കൈവിരലിൽ തലോടിക്കൊണ്ടിരുന്നു,മറ്റേ കയ്യ് മുടിയിലും.
അനിൽ "ഞാൻ കുറച്ചു സ്ലോ ആണ്, ഇഷ്ടമാണല്ലോ അല്ലേ? "
ത്രേസ്യ "കണ്ടപ്പോ തോന്നിയില്ല ട്ടാ "
അനിൽ "ഹഹഹ "
ഉടനെ കതകിൽ കൊട്ട് കേൾക്കാൻ തുടങ്ങി.
അനിൽ "ശേ...ഇതെന്തു ശല്യമാണ്. പുല്ല്, ഒരു മണിക്കൂറെന്നും പറഞ്ഞിട്ട്...നീ ഇരിക്ക്, ഇവനെയൊക്കെ ഞാനിന്നു "
അനിൽ കതക്ക് വലിച്ചങ്ങു തുറന്നതും മുഖത്തെ ചോര പോയതും ഒരുമിച്ചായിരുന്നു.
അനിൽ "ങേ...പോലിസാ "
കുറച്ചു നാൾക്കു ശേഷം ഒരു ഓഫീസ് റൂം.അകത്തു ഒരു പള്ളീലച്ചനും അച്ചായനും മുഖാമുഖം ഇരിക്കുന്നു. വാതിൽക്കൽ തന്നെ 4 പേരും ഉണ്ട്
പള്ളീലച്ചൻ "ഇതിനു മുൻപും കുട്ടപ്പായി വന്നു പറഞ്ഞ് പലതും ഇവമാർക്കു വേണ്ടി ചെയ്*തു, ഇനി വയ്യ !"
പള്ളീലച്ചൻ എണീറ്റു നടന്നു അവരുടെ അടുത്ത് ചെന്ന് അനിലിന്റെ മുടി പിടിച്ചു പറഞ്ഞു.
"നമ്മളൊക്കെ മുടി വെട്ടുന്നതെവിടെയാ ; ബാർബർ ഷാപ്പില്. ഇവനൊക്കെ മുടി വെട്ടുന്നതെവിടെയാ എന്നറിയോ, പോലീസ് സ്റ്റേഷനിൽ "
അനിൽ "അത് ഞാൻ മാത്രല്ല അച്ചോ..എന്റെ കൂടെ ഉണ്ടാരുന്ന പെണ്ണിന്റെയും വെട്ടി "
Last edited by IddukI GolD; 25th May 2018 at 12:13 AM.
തക്കം
5 കൊല്ലം!
കഴിഞ്ഞ 5 വര്ഷം എന്നെ വല്ലാതെ തളർത്തി കഴിഞ്ഞിരുന്നു.കാരണം അവിടുന്ന് ഇറങ്ങി കഴിഞ്ഞു ഇനിയെന്ത് എന്തിനു എന്ന് മാത്രമായിരുന്നു മനസ്സ് മുഴുവൻ.ഇപ്പോ എന്റെ കാലിൽ വന്നു തഴുകി പോയ തിരക്ക് സംസാരിക്കാൻ കഴിഞ്ഞിരുനെങ്കിൽ അതെങ്കിലും വിളിച്ചു പറഞ്ഞേനെ ഞാൻ നിരപരാധി ആണെന്ന്. കാരണം എല്ലാറ്റിനും സാക്ഷി ഇ കടൽ മാത്രമായിരുന്നു.
5 കൊല്ലം മുൻപ് ഞാൻ എന്നും ഇ വൈകുന്നേരങ്ങൾ കണ്ടിരിക്കാറുണ്ടായിരുന്നു.ഞാനാണ് ഇ കടപ്പുറത്തിന്റെ അധിപൻ എന്ന് പോലും എനിക്ക് തോന്നിയിരുന്നു.കാരണം എന്തെന്നറിയാത്ത ഒരു ബഹുമാനം ഇവിടത്തുകാർ എന്നും എന്നോട് കാണിച്ചിരുന്നു.എന്നെക്കാൾ കൂടുതൽ അവരെന്റെ വളർച്ചയിൽ സന്തോഷിച്ചു-ആരാധിച്ചു-സ്തുതിച്ചു.
അന്നും അസൂയക്കാരൊന്നും ഇല്ലായിരുന്നു എന്നല്ല,പക്ഷെ അവർ പോലും എന്റെ നാശം ഇ വിധം ആയി തീരണം എന്നാഗ്രഹിച്ചു കാണുമായിരുന്നില്ല.
"അങ്കിളേ..."
ഞാൻ തിരിഞ്ഞു നോക്കി.നേരം ഇരുട്ടി തുടങ്ങിയെങ്കിലും നടത്തത്തിൽ നിന്ന് തന്നെ ആളെ മനസ്സിലായി.
"പീതു.." ഞാൻ അവനെ കെട്ടിപിടിച്ചു.
"വന്നെന്നു കടയിലെ ചെറുക്കൻ പറഞ്ഞു."
"വരുമ്പോ കട അവിടെ കാണുമെന്നു പ്രതീക്ഷ ഇല്ലായിരുന്നു,നീയും….."
ഞാൻ അത് പറയുമ്പോ പീതുവിന്ടെ തൊണ്ടക്കുഴിയിലൂടെ ഒരു തരംഗം കടന്നു പോയി.
ഒരു പ്രഭാതം
വന്നിട്ടിപ്പോ രണ്ടു മാസം ആയെങ്കിലും പഴയ പരിചയക്കാരെയോ ഏജന്റുമാരെയോ ആരെയും കണ്ടില്ല അവിടെ.ഇന്ദിരയെയും സലോമിയെയും പോയി കാണാനുള്ള ധൈര്യം പോരായിരുന്നു.അവരെന്നെ തല്ലുമെന്നോ പ്രാകുമെന്നോ ഭയന്നിട്ടല്ല,പക്ഷെ എല്ലാത്തിനും ഞാനും കൂടെ കാരണമായിപ്പോയി.എനിക്ക് തടയാമായിരുന്നു അവരെ-കാന്തിയെയും പൊറിഞ്ചുവിനെയും.
"ചായ കുടിക്ക്"
പീതു കസേര വലിച്ചിട്ടു ഇരുന്നു.
"എപ്പോഴും ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കാതെ അങ്കിൾ പഴേ പോലെ ഉഷാറാവണം "
അയാൾ മറുപടി പറയാതെ ചായ ഒന്ന് നുണഞ്ഞു പുഞ്ചിരിച്ചു.എന്നിട്ടു ചെറുക്കനെ വിളിച്ചു.
"നമ്മുടെ ഗോഡൗൺ മൊത്തം പോലീസ്കാര് തൂത്തു വാരിയല്ലേ.നിന്നെ ഒരുപാട് തല്ലിയോ.."
"സ്റ്റേഷനിൽ കൊണ്ടോയി ഇട്ടു.പിറ്റേന്ന് തന്നെ വിട്ടു.ഞാൻ ഒന്നും പറഞ്ഞില്ല"
ബീഡി വലിച്ചത് കളഞ്ഞിട്ടു പീതു അയാൾ നോക്കി ചോദിച്ചു.
"അല്ല ഇനി എന്താ പ്ലാൻ "
"അങ്ങനെ ഒരു പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല അവിടെ നിന്ന് ഇറങ്ങുന്നതിനു ഒരു മാസം മുൻപ് വരെ.പക്ഷെ അതാണ് വിധി എന്ന് പറയുന്നത്.ഞാൻ അവനെ കണ്ടു അവിടെ വെച്.."
"ആര് ആ നായിന്റെ മോനെയോ....?" പീതുവിന്ടെ ശബ്ദത്തിനു കനം കൂടി.
"അവനു എന്നെ അറിയില്ലലോ.അതുകൊണ്ടു ഞാൻ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു.അവിടെ അവനോടു മര്യാദക്ക് സംസാരിക്കുന്ന ഒരേയൊരാൾ ചിലപ്പോ ഞാൻ മാത്രം ആയോണ്ടാവും അവൻ എന്നോട് നല്ലപോലെ അടുത്തു.അവനെ എങ്ങനെയെങ്കിലും പുറത്തിറക്കണം...ഇപ്പൊ അതാണ് മനസ്സിൽ"
"അങ്കിൾ എന്താണെങ്കിലും പറഞ്ഞ മതി..ഞാൻ ഉണ്ട് കൂടെ."
കടയില്ലേക്ക് ഒരു പഞ്ചാബി കുടുംബം വന്നു കേറി.
"നീ ഇത് നോക്ക്..ഞാൻ ഒന്ന് നടന്നിട്ടു വരം.."
സലോമിയുടെ വീട്
ആരോ ഒന്ന് രണ്ടു പേര് പുറത്തു നിൽപ്പുണ്ട്.
"ചേച്ചി..."
അവരുടെ വിളി കേട്ട് ദാ വരുന്നു എന്ന് പറഞ്ഞു സലോമി പുറത്തേക്കിറങ്ങി വന്നു.പിന്നാലെ പൊറിഞ്ചുന്റെ അമ്മച്ചിയും.
"നിന്നോടാ പറഞ്ഞത് പോവരുതെന്ന്.....എടി നാശം പിടിച്ചവളെ നിന്ടെ ഉടപ്പിറന്നോൻ ചാമ്പലാവാൻ നോക്കി ഇരുന്നതാണോടി ഒരുമ്പട്ടവളേ.."
ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഒന്നും മിണ്ടാതെ സലോമി മുറ്റത്തു നിന്നവരോടൊപ്പം പോയി.
കുറച്ച മാറി നിന്ന് ഇതെല്ലാം കണ്ടുകൊണ്ടു നിൽക്കാൻ ത്രാണി ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവനെ പോലെ ഞാൻ മുഖം തിരിച്ചു.ഒരു വലിയ തിര അപ്പോൾ തീരത്തു വന്നടിച്ചു.
അന്ന് രാത്രി ഞാനും പീതുവും മദ്യപിച്ചു.
"ഞാൻ സലോമിയുടെ വീട്ടിൽ പോയിരുന്നു...കാണാൻ പാടില്ലാത്ത പലതും കണ്ടു.."
"അങ്കിൾ അങ്ങോട്ട് പോവണ്ടായിരുന്നു.."
"ഇന്ദിര..?"
"അവൾക്കിപ്പോ മീൻടെ കച്ചവടം ഉള്ളോണ്ട് കുടുംബം കഴിഞ്ഞു പോണു,"
"അവർക്കു വേണ്ടി എനിക്കെന്തെങ്കിലും ചെയ്തേ മതിയാവു.അല്ലെങ്കിൽ ഇ കഴിഞ്ഞ 5 വര്ഷത്തിന്റെ പലിശയും കൂട്ടുപലിശയും ആയിരിക്കും ഇനിയുള്ള കാലം.പക്ഷെ അതിനു മുൻപ് എനിക്കവനെ പുറത്തിറക്കണം"
"അവനെത്ര കൊല്ലമാണ് ഉള്ളത് ?"
"ജീവപര്യന്തമാ....പക്ഷെ എനിക്കതുവരെ കാക്കാനുള്ള ക്ഷെമയില്ല.അവനെ പുറത്തിറക്കാനുള്ള മാർഗം എനിക്കറിയാം. ഇ വരുന്ന ഗാന്ധി ജയന്തി ആണ് പറ്റിയ സമയം.പക്ഷെ തിരിച്ചു ഇനി ആകത്തു കേറാനാണ്.... "
ചാരുകസേരയിൽ കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി.
ഒരുപാട് രാത്രികൾ അങ്ങനെ കടന്നു പോയി മറ്റൊരു പകലിൽ ഞാൻ ഉറക്കമുണർന്നത് കാൽക്കൽ വീണ പീതുവിന്റെ നിലവിളി കേട്ടാണ്.മുന്നിൽ രണ്ടു മൂന്ന് പോലീസുകാർ.
"എണീക്കട പുണ്ടച്ചി മോനെ..നിന്ടെ കയ്യിൽ ഇതല്ല ഇതിൽ കൂടുതൽ ഉണ്ടെന്നു എനിക്കറിയാം.വലിയ മെനക്കെടില്ലാതെ അതിങ്ങു എടുത്തു തന്നേക്ക് "
പീതുവിനെ മാറ്റി നിർത്തിയിട്ടു അയാൾ എസ്ഐയുടെ നേരെ നോക്കി ചോദിച്ചു
"സാറിനു എന്നെ ഓർമ്മയുണ്ടോ ?"
"ഹാ....നീ ഇറങ്ങിയോടെയ് അപ്പൊ.ഏഴു കൊല്ലമായിരുന്നല്ലോ"
"നല്ല നടപ്പിന് വിട്ടു സാർ.." ഞാൻ ഒന്ന് ചിരിച്ചു.
"പക്ഷെ ദേ ഇവന്ടെ നടപ്പു ഇപ്പോഴും ശരിയല്ല.ഇപ്പൊ പഴേ പോലൊന്നും അല്ലെടേ.കഴിഞ്ഞ കൊല്ലം എൻഡിപിഎസ് ആക്ട് എന്നൊരു നിയമം വന്നിട്ടൊണ്ട്.കഞ്ചാവ് വലിച്ചാ പോലും പോക്കും."
"സാറിനിപ്പോ എത്രയാ വേണ്ടത്...?"
"നക്കാപ്പിച്ച ചിലറക്കൊന്നും നിക്കണ കേസ് അല്ലടെയ് ഇത്..പറഞ്ഞല്ലോ എൻഡിപിഎസ് ആക്ടആ... അതുകൊണ്ടു..."
എസ്ഐ തല ചൊറിഞ്ഞു.
"ചില്ലറയായിട്ടു വേണ്ട മുഴുവനായും തന്നേക്കാം "
എന്റെ മുഖത്തെ ചിരി മാറി ആക്രോശമായതും എസ്ഐയുടെ മുഖത്തു അടി വീണതും വളരെ പെട്ടെന്നായിരുന്നു.ഒരു വെടിക്ക് 2 പക്ഷി.പഴയൊരു കണക്കും ബാക്കി ഉണ്ടായിരുന്നു.
ആളുകൾ ഓടിക്കൂടി.എല്ലാരേം വകഞ്ഞു മാറ്റി പോലീസ് ജീപ്പ് നീങ്ങി തുടങ്ങി.
പുറകിൽ ഇരുന്ന ഞാൻ പീതുവിനെ നോക്കി കള്ളച്ചിരി ചിരിച്ചു.
കോടതിയിൽ ഹാജരാക്കിയ എന്നെ ഐപിസി സെക്ഷൻ 332 പ്രകാരം 2 കൊല്ലത്തേക്ക് ജയിലിൽ കിടക്കാൻ വിധിച്ചു.
1988 മെയ് 1 പുലർച്ചെ ,തിരുവനന്തപുരം നഗരം
ഒരു പോലീസ് ജീപ്പ് ദൂരേന്നു വന്നു ദൂരേക്ക് തന്നെ പോകുന്നു.
"എന്റെ പേര് ജീവൻ..
2 വർഷം കഴിഞ്ഞേ എനിക്കിനി ഇ റോഡിലെ മഞ്ഞു കാണാൻ സാധിക്കു..
2 വർഷം കഴിഞ്ഞേ എനിക്കിനി ഇ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത് കാണാൻ അനുവാദം ഉള്ളു.അതോർക്കുമ്പോ സങ്കടം ചില്ലറയൊന്നുമല്ല,പക്ഷെ ഇനിയിപ്പോ സങ്കടപെടുക എന്ന് പറഞ്ഞാൽ....."