
Thanks:
0

Likes:
0
-
19th January 2012, 12:40 AM
#1
Nandithayude kavithakal - Nandithaye ariyumo???
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്*നേഹിച്ച എന്ന പ്രയോഗത്തില്‍* ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍* നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍*വയലറ്റ് പുഷ്പങ്ങള്‍* തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്*ഷമാവുന്നു.
എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍* നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍* വായിച്ച് ഉരുകിയവര്‍* ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍* . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍* . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍* നമ്മള്* അസ്തമിച്ചേക്കാം.
''നേര്*ത്ത വിരലുകള്‍* കൊണ്ട്
ആത്മാവിനെ തൊട്ടുണര്*ത്താന്* ഇന്ദ്രിയങ്ങള്‍*ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍* നിശബ്ദതയില്‍* അത് തീര്*ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍* WMO College ല്‍* അധ്യാപികയായിരുന്നു. ഇന്നും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു.
നന്ദിത എഴുതിയ കവിതകളില്‍* ചിലത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍* മുക്കിയെഴുതിയ കവിതകള്‍* . കവിതകള്‍* മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല
-
19th January 2012, 12:41 AM
#2
നന്ദിത കോഴിക്കോട്ഫാറൂക്ക് കോളജില്‍* പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്* തന്റെ സ്വകാര്യ ഡയറിയില്‍* കുറിച്ചിട്ട ചില ഭ്രാന്തന്* വരികള്‍*
എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍*
നിന്റെ ചിന്തകള്‍* പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍*
എന്നെ ഉരുക്കുവാന്‍* പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്* കെട്ടുപോവുകയും
നക്ഷത്രങ്ങള്‍* മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍*ക്കും
അനിയന്റെ ആശംസകള്‍*ക്കും
അമ്മ വിളമ്പിയ പാല്*!പായസത്തിനുമിടക്ക്
ഞാന്‍* തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍* പഴയ പുസ്തക കെട്ടുകള്‍*ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍*
അതിന്റെ തുമ്പിലെ അഗ്*നി കെട്ടുപോയിരുന്നു(1992)
-
19th January 2012, 12:41 AM
#3
തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്*ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍* ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്* വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്*ത്തി നിറഞ്ഞുപൂക്കാന്‍*
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍*
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍* 4)
-
19th January 2012, 12:41 AM
#4
നരച്ച കണ്ണുകളുള്ള പെണ്*കുട്ടി
നരച്ച കണ്ണുകളുള്ള പെണ്*കുട്ടി
സ്വപ്നം നട്ടു വിടര്*ന്ന അരളിപ്പൂക്കള്‍* ഇറുത്തെടുത്ത്
അവള്* പൂപ്പാത്രമൊരുക്കി.
പൂക്കളടര്*ന്നുണങ്ങിയ തണ്ടിന്
വിളര്*ത്ത പൗര്*ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍*ക്കും.
വീണ്ടും ഹ്യദയത്തിന്റെ അറകളില്‍*
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്*ണ്ണ മത്സ്യങ്ങളെ നട്ടുവളര്*ത്തി
യവള്* ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്*മ്മകളില്*
അരളിപ്പൂക്കളലിഞ്ഞു.
മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്*ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതില്‍*പ്പാളികള്‍*ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്*കാന്‍* വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍*
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്*ണ്ണ മത്സ്യങ്ങള്‍*
പിടഞ്ഞു മരിക്കുന്നു.
വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്*ക്ക് കൂട്ട് (1992)
-
19th January 2012, 12:42 AM
#5
ശിരസ്സുയര്‍*ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്*ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍*
കടിഞ്ഞാണില്ലാത്ത കുതിരകള്‍* കുതിക്കുന്നു
തീക്കൂനയില്‍* ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍*…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്*ത്തുന്ന നിന്റെ കണ്ണുകളുയര്*ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്*നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍* പൂക്കുന്ന
സ്വപ്നങ്ങള്‍* അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)
-
19th January 2012, 12:42 AM
#6
പിന്നെ നീ മഴയാകുക
ഞാന്‍* കാറ്റാകാം .
നീ മാനവും ഞാന്‍* ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍*
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍*
നമുക്ക് കടല്‍*ക്കാറ്റിന്റെ ഇരമ്പലിന് കാതോര്*ക്കാം(1992)
-
19th January 2012, 12:42 AM
#7
നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്*നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍* നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍* സ്*നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്*ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.(1986)
-
19th January 2012, 12:42 AM
#8
Defeat me, Would you?
Defeat me, Would you?
One has to rise from the fire
And have burning eyes for that
Your eyes are not even embers
Better forget about that.
And lets talk about reconciliation
Beliefs wont shelter you.
You are not the winner
Nor am i.
Disguisting, to pine away
Letting nobody win.
So, when fights take us nowhere
Lets talk about reconciliation(1992)
-
19th January 2012, 12:42 AM
#9
എന്റെ വൃന്ദാവനം
ഇന്ന്
ഓര്*മകളില്‍* നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍* നിന്നെ മറക്കാന്‍* ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?
രാത്രികളില്‍*,
നിലാവ് വിഴുങ്ങിതീര്*ക്കുന്ന കാര്‍*മേഘങ്ങള്‍*
നനഞ്ഞ പ്രഭാതങ്ങള്‍*
വരണ്ട സായാഹ്നങ്ങള്‍*
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്* പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍*
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍* കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്*ത്തുമ്പോള്*
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍* അറിഞ്ഞിരുന്നു
-
19th January 2012, 12:42 AM
#10
പങ്കു വെക്കുമ്പോള്‍*
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്*വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍*
നിന്റെ സ്*നേഹത്തിന്റെ നിറവ്
സിരകളില്‍* അലിഞ്ഞു ചേരുന്നു
ഇപ്പോള്‍* ഞാന്‍* മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍* മൃതിയാണണ്
ഞാന്‍*.. നീ മാത്രമാണെന്ന്....
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules