adipoli . Atuththa BlockBuster Drishyam 4. Enthiran 2![]()
മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്, മൈ ഡാഡി ഡേവിഡ് അണിയറയില്‍?
മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന് ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് നിര്മ്മിക്കുന്നുവെന്ന്സൂചന. മൈ ഡാഡ് ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പുതുമുഖ സംവിധായകന് ഹനീഫ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായും വാര്‍ത്തകളുണ്ട്. മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന സിനിമയില്‍ പൃഥ്വിരാജ് അതിഥിതാരമായി അഭിനയിച്ചിരുന്നു. ഇരുവരും അവസാനമായി മുഴുനീള റോളുകളില്‍ ഒരുമിച്ചെത്തിയത് പോക്കിരിരാജ എന്ന സിനിമയിലാണ്. പൃഥ്വിരാജിന്റെ ബാനറായ ആഗസ്റ്റ് സിനിമാസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുക. പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവരാണ് ആഗസ്റ്റ് സിനിമാസിന്റെ സാരഥികള്‍. മമ്മൂട്ടി ചിത്രമായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി നിര്‍മ്മിച്ചതും ആഗസ്റ്റ് സിനിമാസ് ആണ്.
മമ്മ‚Ÿ്Ÿിയ† നായ•നാ•്•ാന്* പƒഥ്വിരാœ്, മˆ ഡാഡി ഡ‡വിഡ് …ണിയറയില്‍*? | Southlive
മമ്മൂട്ടിയുടെ അടുത്ത ചിത്രം പൃഥ്വിരാജിന് വേണ്ടി, സ്റ്റൈലിഷ് ചിത്രവുമായി നവാഗത സംവിധായകന്
മമ്മൂട്ടിയുടെ അടുത്ത ചിത്രം പൃഥ്വിരാജ് നിര്‍മ്മിക്കും. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി ചിത്രമായ തോപ്പില്‍ ജോപ്പന് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ സിനിമയില്‍ ജോയിന്‍ ചെയ്യുക. ജൂലൈ അവസാനവാരം ചിത്രീകരണമാരംഭിക്കും.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്ന് സംവിധായകന് ഹനീഫ് അദേനി സൗത്ത് ലൈവിനോട് പറഞ്ഞു. ഫാമിലി ഡ്രാമാ ഗണത്തിലുള്ള സിനിമയാണ് ഇത്. സപ്തമശ്രീ തസ്കരാ,ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം തുടങ്ങി ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച മിക്ക ചിത്രങ്ങള്‍ക്കുമൊപ്പം സഹകരിച്ചയാളാണ് ഹനീഫ് അദേനി. പരസ്യചിത്രങ്ങളിലെ പരിചയസമ്പത്തുമായാണ് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സ്റ്റൈലിഷ് എന്റര്‍ടെയിനര്‍ ഒരുക്കുന്നത്. മൈ ഡാഡ് ഡേവിഡ് എന്നാണ് ചിത്രത്തിന്റെ പേര് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതായിരിക്കില്ല ചിത്രത്തിന്റെ പേര് എന്നും അറിയുന്നു.
മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന സിനിമയില്‍ പൃഥ്വിരാജ് അതിഥിതാരമായി അഭിനയിച്ചിരുന്നു. ഇരുവരും അവസാനമായി മുഴുനീള റോളുകളില്‍ ഒരുമിച്ചെത്തിയത് പോക്കിരിരാജ എന്ന സിനിമയിലാണ്. പൃഥ്വിരാജിന്റെ ബാനറായ ആഗസ്റ്റ് സിനിമാസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുക. പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവരാണ് ആഗസ്റ്റ് സിനിമാസിന്റെ സാരഥികള്‍. മമ്മൂട്ടി ചിത്രമായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി നിര്‍മ്മിച്ചതും ആഗസ്റ്റ് സിനിമാസ് ആണ്. നവാഗതനായ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന് വെളളമാണ് ഓഗസ്റ്റ് സിനിമാസ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം.
മമ്മൂട്ടി സമീപകാലത്ത് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട സിനിമയായിരിക്കും ഇതെന്ന് സൂചനയുണ്ട്. സബ്ജ്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മമ്മൂട്ടി നേരത്തെ നിശ്ചയിച്ച പ്രൊജക്ടുകള്‍ നീക്കിവച്ചാണ് നവാഗത സംവിധായകന്റെ സിനിമയുടെ ഭാഗമാകുന്നതെന്നും അറിയുന്നു
Last edited by Ferno; 13th June 2016 at 07:01 PM.