മറ്റൊരു മെഗാ പ്രോജക്ടുമായി മോഹന്‍*ലാല്‍*; ഒപ്പം പ്രിയദര്*ശനും സാബു സിറിലും
മോഹന്‍*ലാലിന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍* മലയാളത്തില്‍* ഒതുങ്ങുന്നതല്ല എന്നുറപ്പായി. ഈ വര്*ഷം തുടങ്ങുന്ന മോഹന്‍*ലാല്‍* ചിത്രത്തിനായി പ്രിയദര്*ശനും സാബു സിറിലും വീണ്ടും ഒരുമിക്കുന്നു.
പ്രിയന്* സിനിമകളിലൂടെ ശ്രദ്ധേയനായി ഇന്ത്യന്‍* സിനിമയില്‍* ഏറ്റവും മികച്ച കലാസംവിധായകരില്‍* ഒരാളായ സാബു സുനില്‍* ബാഹുബലി രണ്ടാം ഭാഗം പൂര്*ത്തിയാക്കിയതിനു പിന്നാലെയാണു പ്രിയന്* മോഹന്‍*ലാല്‍* ചിത്രത്തിന്റെ ഭാഗമാകുന്നത്.
സംവിധായകര്‍* ടി.കെ രാജീവ് കുമാര്‍* തിരക്കഥ എഴുതുമെന്നാണ് സൂചന. 35 കോടിക്ക് മുകളിലാണ് ബജറ്റ് എന്നും റിപ്പോര്*ട്ടുണ്ട്. പുലിമുരുകനിലൂടെ ദക്ഷ്യണേന്ത്യന്‍* ബോക്*സ് ഓഫീസില്‍* സാന്നിധ്യം അറിയിച്ച മോഹന്‍*ലാലിന്റെ വരാനിരിക്കുന്ന മിക്ക പ്രോജക്ടുകളും ബിഗ് ബജറ്റിലാണ്.