ദിലീപ് -ജയസൂര്യ ചിത്രം; നിർമാണം ഷിബു തമീൻസ്
സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജയസൂര്യയും ജനപ്രിയനായകൻ ദിലീപും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും സസ്*പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന പ്രമേയവുമായാണ് ഇത്തവണ ഈ കൂട്ടുകെട്ടിന്റെ വരവ്. സിനിമയിൽ വിവിധ ഗെറ്റപ്പുകളിൽ ദിലീപ് എത്തും.
സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊച്ചി , തിരുവനന്തപുരം, ഗോവ എന്നിവയാണ് ലൊക്കേഷൻ. ആഗസ്റ്റ്* മാസം ചിത്രീകരണം ആരംഭിക്കും. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമാണം.