മുഖം മൂടിക്കെട്ടി ചാക്കോച്ചനും വിനായകനും ജോജുവും ദിലീഷും!; ദുരൂഹതയുണർത്തി 'പട' ഫസ്റ്റ് ലുക്ക്!
Samayam Malayalam | Updated: 25 Jan 2020, 11:14:00 PM
ചിത്രത്തിൻ്റെ രചനയും സംവിധാനവും നിര്*വഹിക്കുന്നത് കമല്‍* കെ.എം തന്നെയാണ് . ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ ഇപ്പോൾ. കൂടുതൽ വിശേഷങ്ങൾ ചുവടെ വായിക്കാം
കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്*ജ്ജും ദിലീഷ് പോത്തനും ഒരുമിക്കുന്ന ചിത്രമാണ് 'പട'. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ചിത്രീകരണം ആരംഭിച്ച ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 2012ല്‍* പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറിയ കമല്‍* കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ4 എൻ്റര്‍*ടെയ്ന്*മെൻ്റ്സാണ് ഈ ചിത്രം നിര്*മ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. കമല്‍* കെ.എം തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിര്*വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍* പുറത്തിറക്കിയത്.
Also Read: ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി!; ചടങ്ങിൽ മൈഥിലിയും പ്രിയ നായികമാരും!
1996ല്‍* പാലക്കാട് കളക്ട്രേറ്റില്‍* അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍* കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കേരളത്തില്‍* ഇരുപത്തിയഞ്ച് വര്*ഷങ്ങൾക്ക് മുന്‍*പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്*ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത് എന്ന് മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്*വ്വഹിക്കുന്നത് സമീര്‍* താഹിര്‍* ആണ്. വിനയ് ഫോര്‍*ട്ട് നായകനായെത്തിയ ഏറെ ജനശ്രദ്ധയാകർഷിച്ച ചിത്രം 'തമാശ'യ്ക്ക് ശേഷം സമീര്‍* ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.
Also Red: ആഫ്രിക്കയിലേക്ക് പോകാനൊരുങ്ങിക്കോളൂ, 'ജിബൂട്ടി'ക്ക് തുടക്കമായി
വിനായകൻ നായകനായ തൊട്ടപ്പൻ വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. അതിന് ശേഷം വിനായകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തീയേറ്ററുകളിൽ വലിയ വിജയമായി മാറിയ അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്* നായകനായെത്തുന്ന ചിത്രമാണ് പട. മുകേഷ് ആര്* മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍* ചേര്*ന്ന് ഇ ഫോര്‍* എന്റര്‍*ടെന്‍*മെന്റിന്റെ ബാനറിലാണ് പട എന്ന ചിത്രം നിര്*മ്മിക്കുന്നത്. ഷാന്‍* മുഹമ്മദാണ് ചിത്ര സംയോജനം നിർവ്വഹിക്കുന്നത്. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.