Sent from my SM-G965F using Tapatalk
Lucifer, An Unconventional Favourite From An Unconventional Industry
Sent from my SM-G965F using Tapatalk
A good heartfelt writeup...
Courtesy: Nirnayam medicos
ഏട്ടന്*
~~~~~~~~~
ഇതൊരു ആരാധകന്റെ കഥയാണ്. നാലാം ക്ളാസ്സില്* സ്ക്കൂളില്* നിന്നും വിനോദയാത്ര പോയപ്പോള്*,ബസ്സില്* വച്ചാണ് ആദ്യമായി ലാലേട്ടന്റെ ഒരു സിനിമ കാണുന്നത് – രാജാവിന്റെ മകന്*. പിന്നീട് പത്രത്താളുകളില്* നിന്നും സിനിമാമാസികകളില്* നിന്നും ഏട്ടന്റെ ചിത്രങ്ങള്* വെട്ടിയെടുത്ത് നോട്ട്പുസ്തകത്തില്* ഒട്ടിച്ചുവയ്ക്കാന്* തുടങ്ങി.ഇഷ്ടമെന്നോ ആരാധനയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന,എട്ടാം വയസ്സില്* തുടങ്ങിയ ആ മനോഭാവത്തിന് മൂന്നു ദശാബ്ദങ്ങള്*ക്കിപ്പുറവും യാതൊരു കോട്ടവും തട്ടിയിട്ടില്ല.അന്നൊക്കെ വ്യാഴാഴ്ച്ചത്തെ ചിത്രഗീതത്തിലൂടെ മാത്രമേ ചലച്ചിത്രഗാനങ്ങള്* കാണാനാകൂ.ആഴ്ച്ചയില്* ഒരു ദിവസം മാത്രം ഒരു മലയാളസിനിമ.ആ സിനിമയിലും ഗാനങ്ങളിലുമൊക്കെ ഏട്ടനെ കാണാന്* പ്രാര്*ത്ഥിച്ചുകഴിഞ്ഞിരുന്ന ഒരു കുട്ടിക്കാലം.
ലാല്*ചിത്രങ്ങളൊക്കെ ആദ്യദിനം കൂട്ടുകാരോടൊപ്പം കാണുന്ന പതിവ് ഹൈസ്ക്കൂള്* കാലഘട്ടത്തിലാണ് തുടങ്ങിയത്. “അഭിമന്യു” അഞ്ജലിയില്* റിലീസായ ദിവസം,തീയേറ്ററില്* ആദ്യ ഷോയ്ക്ക് എന്നെ കാണാതായപ്പോള്* ഒരു സുഹ്യത്ത് എന്നെപ്പറ്റി പറഞ്ഞതിങ്ങനെ:
“ അവന്* മിക്കവാറും തട്ടിപോയികാണും.ജീവനോടെ ഉണ്ടായിരുന്നുവെങ്കില്* ഇഴഞ്ഞെങ്കിലും ഇവിടെ വന്നേനെ” അപ്പോള്* ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് എന്നെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കോളേജ് വിദ്യാഭ്യാസകാലത്താണ് സ്ഥിരമായി തീയേറ്ററില്* പോയി സിനിമ കണ്ടു തുടങ്ങിയത്.ഇഷ്ടപ്പെട്ട ലാല്* ചിത്രങ്ങള്* പലതവണ തീയേറ്ററില്* പോയി കാണും. പ്രീഡിഗ്രി പഠനകാലത്ത് കണക്കിന്റെ ഒന്നാം വര്*ഷയൂണിവേഴ്സിറ്റി പരീക്ഷ വെറും ഒരു മണിക്കൂര്* കൊണ്ട് എഴുതിത്തീര്*ത്തു എന്ന് വരുത്തി,കൈരളി തീയേറ്ററില്* തേന്*മാവിന്* കൊമ്പത്തിന്റെ ആദ്യ പ്രദര്*ശനം കാണാന്* പായുമ്പോള്* മനസ്സില്* തോന്നിയ അതേ വികാരാവേശത്തോടെത്തന്നെയാണ് ഇന്നും അറബിക്കടലിന്റെ സിംഹത്തിനെ കാണാന്* കാത്തിരിക്കുന്നത്. തീയേറ്ററില്* പോയി ഏറ്റവും അധികം കണ്ട ലാല്*ചിത്രം സ്ഥടികമാണ് – 34 തവണ.ഇതറിഞ്ഞ ചില അടുത്ത സുഹൃത്തുക്കള്* എനിക്ക് മാനസികമായി എന്തെങ്കിലും തകരാറുണ്ടോ എന്ന് വരെ ചോദിച്ച ദിനങ്ങള്*.അന്ന് റിലീസ് നാളുകളില്* ധന്യയിലും രമ്യയിലും മോര്*ണിംഗ് ഷോ ഉള്*പ്പെടെ ദിവസവും അഞ്ചുഷോ വീതം സ്ഥടികം പ്രദര്*ശിപ്പിച്ചിരുന്നു.പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് കോളേജടച്ച കാലമായിരുന്നു അത്.എല്ലാ ദിവസവും മോര്*ണിംഗ് ഷോയും,നൂണ്*ഷോയും,മാറ്റിനിയും സ്ഥിരമായി സ്ഥടികം കണ്ടുകൊണ്ടിരുന്ന എന്റെ ബൈക്ക് എന്നും വാഹനപാര്*ക്കിംഗ് ഏരിയയില്* കണ്ടത് തീയേറ്റര്* ജീവനക്കാരില്* സംശയമുണര്*ത്തി.ആരോ തീയേറ്റര്* വളപ്പില്* രാവിലെ വാഹനം പാര്*ക്ക് ചെയ്തിട്ട് മറ്റെവിടെയോ പോയ ശേഷം വൈകുന്നേരം വന്ന് വാഹനം എടുക്കുന്നു എന്നാണ് അവര്* കരുതിയത്.മൂന്ന് ഷോയുടെയും റ്റിക്കറ്റിന്റെ കൗണ്ടര്* ഫോയില്* കാണിച്ചപ്പോള്* മാത്രമാണ് അവര്*ക്ക് കാര്യം മനസ്സിലായത്.
പിന്നീട് മെഡിക്കല്* കോളേജില്* പഠിച്ചിരുന്നപ്പോള്* ഇഷ്ടനായകന്റെ പേര്,എന്റെ വിളിപ്പേരായി മാറി.ഹോസ്റ്റല്* മുറികളിലും,കോളേജ് ഇടനാഴികളിലും,ഡിസക്ഷന്* ഹാളിലുമൊക്കെ ഏട്ടന്റെ വെള്ളിത്തിരയിലെ മാസ്മരികതയെപറ്റി ഇടതടവില്ലാതെ വാചാലനാകുന്നത് കൊണ്ടാകാം അങ്ങനെയായത്.വിജയിച്ച ഏട്ടന്റെ ചിത്രങ്ങള്* പല തവണ കണ്ട് സായൂജ്യമടഞ്ഞും, പരാജയചിത്രങ്ങളുടെ വിധി ആത്മനൊമ്പരമായും കരുതിയ കോളേജ് ദിനങ്ങള്*.എല്ലാ ലാല്* ചിത്രങ്ങളും ആദ്യദിനം തന്നെ കാണാനും, ഇഷ്ടപ്പെട്ടവ വീണ്ടും വീണ്ടും കാണാനുമുള്ള ത്വര,അനുസ്യൂതം ഇന്നും തുടരുന്നു.
മൂന്നുദശാബ്ദങ്ങള്*ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്* ഈ മഹാനടന്* ജീവിതത്തില്* ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല എന്ന് ഞാന്* അറിയുന്നു.ദശരഥവും തന്മാത്രയും എന്നെ ഒത്തിരി ആകര്*ഷിച്ചതിനാലാകാം എന്റെ മകന്റെ പേര് മനു എന്നായത്.മനുവിന്റെ പിറന്നാളും ഏട്ടന്റെ ജന്മദിനവും മെയ് 21ന് ആയതും യാദ്യശ്ചികമായിരിക്കാം. പവിത്രവും ഏയ് ഓട്ടോയും മനസ്സില്* മായാതെ നിന്നത് കൊണ്ടാവാം എന്റെ മകളുടെ പേര് മീനാക്ഷി(മീനുക്കുട്ടി) എന്നായത്.ഏട്ടന്* പഠിച്ചിരുന്ന അതേ മോഡല്*സ്ക്കൂളില്* പഠിക്കാന്* കഴിഞ്ഞതും ജീവിതയാത്രയിലെ മറ്റൊരു യാദ്യശ്ചികതയാവാം. റെയ്ബാന്* ഗ്ളാസും ബുള്ളറ്റും ഇന്നും ഞാന്* ഉപയോഗിക്കുന്നതിനും ഇതല്ലാതെ മറ്റൊരു കാരണം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ജീവിതയാത്രയിലെ അപ്രതീക്ഷിതമായ ഒരു ദുര്*ഘടവഴിത്തിരിവില്* എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടു എന്ന് തോന്നിയപ്പോള്*,വിഷാദത്തിന്റെ ആഴക്കലില്* മുങ്ങിപ്പോയ എന്റെ മനസ്സ്, ഈ യാത്രയ്ക്ക് ഒരു പൂര്*ണ്ണവിരാമമിടാന്* ഒരിക്കല്* തീരുമാനിച്ചു.സ്വയം ആരാച്ചാര്* ആകുന്ന മുഹൂര്*ത്തത്തിന് മുന്*പ്,അന്ത്യാഭിലാഷമായി മനസ്സ് കൊതിച്ചത്, ഒരു വട്ടം കൂടി എനിക്കേറ്റവും ഇഷ്ടപ്പെട്ട ഏട്ടന്റെ ചിത്രം – “ദശരഥം” കാണുക എന്നതായിരുന്നു.വീട്ടില്* ഒറ്റയ്ക്കിരുന്ന് സിഡിയില്* ഞാന്* ആ ചിത്രം കണ്ടു.സിനിമ തീരാറാകുന്തോറും എന്റെ ജീവിത യാത്രയും തീര്*ന്നുകൊണ്ടിരിക്കുന്നു എന്ന സത്യം എന്നെ വികാരാധീനനാക്കി. അവസാന സീനില്* ചന്ദ്രദാസിനെയും,ആനിയെയും,കുഞ്ഞിനെയും യാത്രയാക്കിക്കൊണ്ട് “അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടത് മകനാണ്” എന്ന് രാജീവ് മേനോന്* പറഞ്ഞപ്പോള്* ചിത കത്തിക്കാന്* നില്*ക്കുന്ന എന്റെ മകന്* മനുവിനെ ഞാന്* മനസ്സില്* കണ്ടു.മാഗിയുടെ തോളില്* വിറയ്ക്കുന്ന വിരലുകള്* വച്ച് കരഞ്ഞുകൊണ്ട് ചിരിച്ച് ലാലേട്ടന്* അന്ന് എന്നെ പൊട്ടിക്കരയിച്ചു.ആ കരച്ചിലിന്റെ നിമിഷങ്ങളിലെപ്പോഴോ പാളം തെറ്റിയ എന്റെ മനസ്സ് നേരിന്റെയും യാഥാര്*ത്ഥ്യത്തിന്റെയും വഴിയിലേക്കണയാന്* വെമ്പല്* കൊണ്ടു.പിന്നീട് ആ പൂര്*ണ്ണവിരാമത്തിനെ പറ്റി ഞാന്* ചിന്തിച്ചിട്ടേ ഇല്ല.നന്ദി ലാലേട്ടാ നന്ദി...
നിര്*ണ്ണയം മെഡിക്കോസിന്റെ ഡോക്ടര്*മാര്*ക്കുള്ള ലേഖനമത്സരത്തില്* പങ്കെടുക്കുവാന്* കാരണം,അതിന്റെ സമ്മാനദാനം ഏട്ടന്* നിര്*വ്വഹിക്കുന്നു എന്നറിഞ്ഞതിനാല്* മാത്രമാണ്.ആദ്യമായാണ് ഞാന്* ഇങ്ങനെ ഒരു മത്സരത്തില്* പങ്കെടുക്കുന്നതും വിജയിക്കുന്നതും.നിര്*ണ്ണയത്തിന്റെ സാരഥി Dr.ദീപക് കഴിഞ്ഞമാസം വിളിച്ചുപറഞ്ഞിരുന്നു, ഈ മാസത്തിലെ ആദ്യ ആഴ്ച്ചകളില്* സമ്മാനദാനചടങ്ങ് ഉണ്ടാകുമെന്ന്.അപ്പോള്* മുതല്* ആകാംഷയോടെ കാത്തിരിപ്പ് തുടങ്ങി.പ്രിയ സ്നേഹിതന്* Dr.രാധാകൃഷ്ണന്റെ സഹായത്താല്* ഏട്ടനെ മുന്*പൊരിക്കല്* നേരിട്ട് കാണാനും,പരിചയപ്പെടാനും,ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞിരുന്നങ്കിലും,ഇഷ്ടതാരത്തിന്റെ കൈയ്യില്* നിന്നും ഒരു പുരസ്ക്കാരം വാങ്ങാനാവുക എന്നത് ഒരു സ്വപ്നസാക്ഷാത്കാരമായി തോന്നി.
സമ്മാനദാനത്തിന്റെ തലേന്ന് രാവിലെ പാലക്കാട് വന്ന് RT PCR (കൊറോണ)ചെയ്ത് തയ്യാറായിരിക്കണം എന്നറിയിച്ചതനുസരിച്ച് ഞാനും മനുവും പുറപ്പെട്ടു.ഒറ്റപ്പാലത്തെ ഒരു ഹോട്ടലില്* മുറിയെടുത്തു.പിറ്റേന്ന് രാവിലെയുള്ള സമ്മാനദാനത്തിനുള്ള വേദി എവിടെയാണെന്ന്,തലേന്ന് രാത്രി അറിയിക്കാം എന്നാണ് നിര്*ണ്ണയത്തിലെ Dr ദീപക് പറഞ്ഞിരുന്നത്.രാത്രി എട്ടരയോടെ വേദി ലാലേട്ടന്* താമസിക്കുന്ന ഹോട്ടലില്* വച്ചാണെന്ന് മെസേജ് വന്നു.ഹോട്ടലിന്റെ പേര് കണ്ടപ്പോള്* ഞാന്* ഞെട്ടിപ്പോയി.ഞാന്* താമസിക്കുന്ന അതേ ഹോട്ടല്*.ഞാനും മനുവും കിന്നിരുന്ന മുറിയുടെ സമീപത്തുള്ള ഏതോ മുറിയില്* ഏട്ടന്* കൈയ്യെത്താദൂരത്തുണ്ട് എന്ന യാഥാര്*ത്ഥ്യം ഞങ്ങളെ ആവേശഭരിതരാക്കി.ഞങ്ങള്*ക്കുറങ്ങാന്* കഴിഞ്ഞില്ല.ഞങ്ങള്* മുറിക്ക് പുറത്തിറങ്ങി.വിരലിലെണ്ണാവുന്ന മുറികളില്* മാത്രമേ അവിടെ ആള്*താമസമുള്ളൂ.ഒടുവില്* ഒരു ഹോട്ടല്* ജീവനക്കാരന്റെ സഹായത്തോടെ ഞങ്ങള്* ഏട്ടന്റെ മുറി കണ്ടുപിടിച്ചു.പക്ഷെ ഏട്ടന്* ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ല.ഹോട്ടലിലെ ലോബിയിലും ഇടനാഴികളിലും ഞങ്ങള്* വെറുതെ കറങ്ങി നടന്നു. ഏറനേരം കഴിഞ്ഞിട്ടും ഏട്ടന്* വന്നില്ല.ഏകദേശം പതിനൊന്നര മണിയോടെ ഞങ്ങള്* മുറിയില്* തിരിച്ചെത്തി.( ഷൂട്ടിംഗിന് ശേഷം രാത്രി പന്ത്രണ്ട് മണികഴിഞ്ഞാണ് ഏട്ടന്* മുറിയിലെത്തിയതെന്ന് പിറ്റേന്ന് രാവിലെ ഞങ്ങള്* അറിഞ്ഞു.)
പിറ്റേന്ന് രാവിലെ മറ്റുവിജയികളും നിര്*ണ്ണയത്തിലെ Dr.ദീപക്കും എത്തുന്നതിന് വളരെ മുന്*പ് തന്നെ ഞങ്ങള്* വേദിയിലെത്തി.ഏട്ടന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആകാംഷനിറഞ്ഞ ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി. ഒടുവില്* ഏട്ടന്* വന്നു.മുഖത്തൊരു ചെറുപുഞ്ചിരിയുമായി ആയിരം പൂര്*ണ്ണചന്ദ്രന്മാര്* ഉദിച്ചുയരുന്ന ശോഭയോടെ എല്ലാവര്*ക്കും ഗുഡ്മോര്*ണിംഗ് പറഞ്ഞുകൊണ്ട് ലിഫ്റ്റിറങ്ങി നടന്നുവരുന്നു, അഭിനയകലയുടെ തമ്പുരാന്*. ലഘുവായ ഒരു പരിചയപ്പെടല്*.പിന്നെ സമ്മാനദാനം.ഒരു വിജയി കാലില്* തൊട്ട് വന്ദിക്കാന്* ശ്രമിച്ചപ്പോള്* അരുത് എന്ന് പറഞ്ഞ് സ്നേഹത്തോടെ തടഞ്ഞു ഏട്ടന്*.തലേന്ന് രാത്രി കുത്തിക്കുറിച്ച ചില വരികള്* ഞാന്* ചൊല്ലി.നന്നായിട്ടുണ്ട് എന്ന ഏട്ടന്റെ പ്രതികരണം മനസ്സില്* കുളിര്*മഴ പെയ്യിച്ചു. ആ സാന്നിധ്യം തന്നെ അന്തരീക്ഷത്തില്* ഉണര്*വ്വ് പകരുന്ന ഊര്*ജ്ജത്തിന്റെ അലയൊളികള്* സൃഷ്ടിച്ചു.സിരകളില്* പടര്*ന്നുകയറുന്ന ഹര്*ഷോന്മാദത്തിന്റെ തിരയിളക്കം ചുറ്റിലും നിന്നിരുന്ന എല്ലാവരിലും ദൃശ്യമായിരുന്നു. ഫോട്ടോസെഷനും കഴിഞ്ഞ്, സംഘാടകനായ Dr ദീപക്കിന്റെ ഉണ്ണിക്കുടവയറില്* മുഷ്ടി ചുരുട്ടി ഇടിക്കുന്ന ആക്ഷനും കാണിച്ച്, കുസൃതി നിറഞ്ഞുതുളുമ്പുന്ന ചിരിയോടെ യാത്ര പറഞ്ഞ് ലാലേട്ടന്* നീങ്ങി. വാഹനത്തില്* കയറി ഷൂട്ടിംഗ് സ്ഥലത്തേക്ക് തിരിക്കുന്ന ഏട്ടനെ നോക്കി നിന്നു എല്ലാ കണ്ണുകളും.എത്ര കണ്ടാലും മതിവരാത്ത ഒന്നേയുള്ള, അത് കടലാണ് എന്ന് ഞാന്* എവിടെയോ വായിച്ചിട്ടുണ്ട്.അത് കടല്* അല്ല എന്ന് എനിക്കപ്പോള്* ഉറപ്പായി.
പലര്*ക്കും ഈ ആരാധന ഒരു പക്വതക്കുറവായോ,അറിവില്ലായ്മയായോ,ബുദ്ധിശൂന്യതയായോ,വ ിവരക്കേടായോ,കുട്ടിക്കളിയായോ തോന്നിയേക്കാം.അഭിനയത്തിന്റെ സമസ്തഭാവങ്ങളെയും ആത്മാവില്* ആവിഷ്ക്കരിച്ച ഒരു മനുഷ്യനെയാണ് ഞാന്* ആരാധിക്കുന്നത്.അഭിനയകലയുടെ മര്*മ്മമറിഞ്ഞ ദൈവം തന്നെയാണ് ആ ഏട്ടന്*.യഥാര്*ത്ഥത്തില്* അത് വെറുമൊരാരാധന മാത്രമല്ല; കരുതലാണ്,സ്നേഹമാണ്, ആസ്വാദനമാണ്,ബഹുമാനമാണ്,ആദരവാണ്.ഏട്ടന്റെ വ്യക്തിപരമായ നിലപാടുകളിലും അഭിപ്രായങ്ങളിലും നിങ്ങള്*ക്ക് ഒരുപക്ഷേ വിയോജിപ്പ് ഉണ്ടായേക്കാം;പക്ഷെ ഒരു നടന്* എന്ന നിലയില്* ഏട്ടന്റെ അപ്രമാധിത്വം ചോദ്യം ചെയ്യപ്പെടാനിടയില്ല.ശക്തിമത്തായ ഒരു മാധ്യമത്തിലൂടെ അടുത്തറിയാനായ മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ അര്*ത്ഥവും വ്യാപ്തിയും പരപ്പും അനുഭവവേദ്യമാക്കാന്* സഹായിച്ച ഒരു വലിയ കലാകാരനോടുള്ള പറഞ്ഞറിയിക്കാനാവാത്ത ആരാധനയാണ്,ഇഷ്ടമാണ് എനിക്കുള്ളത്.ഞങ്ങളെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും കരയിപ്പിച്ചതിനും മോഹിപ്പിച്ചതിനും ആശ്വസിപ്പിച്ചതിനും വിസ്മയിപ്പിച്ചതിനും സന്തോഷിപ്പിച്ചതിനും അത്ഭുതപ്പെടുത്തിയതിനും ആവേശഭരിതരാക്കിയതിനും ആസ്വദിപ്പിച്ചതിനും മാനുഷവികാരങ്ങളുടെയും ഭാവങ്ങളുടെയും നിരവധി നിറക്കൂട്ടുകള്* വ്യത്യസ്ത ചേരുവകയിലാക്കി അനുഭവിപ്പിച്ചതിനും ഏട്ടാ, ലാലേട്ടാ, നന്ദി.ഒരായിരം നന്ദി.
Dr.DeepakDas ഒരാരാധകന്*.
"Greatest trick the devil ever pulled, was convincing the world he didnt exist..." - Soze
Sent from my SM-G965F using Tapatalk