Ithilippo ithra valya kaaryamonnumilla...NTR,Jayalalitha okke ishtam pole cinemakal varunnundallo...athupole SG annanum,Prithviyum cheyyatte...Randu different style of mass kaanaam...Athoru fun aayirikkum...![]()
Best page in SS : Read page No 228 of Odiyan official thread.
ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ.
പൃഥ്വിയുടെ ‘കടുവ’ തടയുമെന്ന് കുറുവച്ചൻ; അണിയറക്കാരുടെ മറുപടി ഇങ്ങനെ | Prithviraj Sukumaran | Social Media | Entertainment News | Manorama News
Athipo kanan onumilla....prithvi onnum sg annanu match alla in mass but over all movie will depend on script.
Pine prithvide team case nu poyath - they know what will it look like if SG competes in a mass theme. But tomichan is smart guy,,,he will bring SG in a new name and avatar and its gonna be a mass hit.
Last edited by Benz Vasu; 10th October 2020 at 03:20 PM.
വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്
സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു.
പകര്*പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍* കുറുവച്ചന്* എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്*റെ ഇരുനൂറ്റി അന്*പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്*റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍* സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്*തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
തുടർന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്*ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍* കടുവാക്കുന്നേല്‍* കുറുവച്ചന്* എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. ഇതോടെയാണ് വിവാദങ്ങൾക്കു തുടക്കം.
ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്*പ്പവകാശം ലംഘിച്ച് പകര്*ത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.