1st half over.good horror thriller.new horror genre in malayalam
Waiting for second half for whats happening.
1st half over.good horror thriller.new horror genre in malayalam
Waiting for second half for whats happening.
സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!
Good first half followed by below avg second half .bgm exhausting.climax total letdown due to inexperience.tail end and some good horror scenes may sattisfy horror fans saved a bit.avg movie.
സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!
ചതുർമുഖം
ഒരല്പം നീണ്ട ഒരു കുറിപ്പ് ആണ്, ക്ഷമയോടെ വായിക്കുക, അഭിപ്രായം പറയാം.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് techno horror എന്ന ലേബലിൽ വന്ന നല്ല ഒരു ട്രെയ്*ലർ ആണ്.
ചിത്രത്തിന്റെ കഥയിലേക്ക് കടക്കുന്നില്ല. നിങ്ങൾ തിയറ്ററിൽ തന്നെ കണ്ട്, ക്ഷമിക്കണം അനുഭവിച്ചറിയുക കാരണം വളരെ നല്ല ടെക്നിക്കൽ വർക്ക് ആണ് ചിത്രം, ക്യാമറ വർക്ക് ആയാലും എഡിറ്റിംഗ് ആയാലും ശബ്ദലേഖനം ആയാലും.
ചിത്രത്തിന്റെ ആദ്യ പകുതി ഒന്നും പറയാനില്ല. സൈഡ് ട്രാക്കുകളോ കോമെഡിക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സീനുകളോ അനാവശ്യ ഗാനങ്ങളോ ഓവർ സെന്റിമെന്റ്*സോ ഒന്നും ഇല്ല, എല്ലാം പാകത്തിന് ചേർത്ത ഉഗ്രൻ സദ്യയിൽ ഇന്റർവെൽ എന്ന സദ്യയുടെ ഭാഗം അതി ഗംഭീരം എന്ന് തന്നെ പറയാം. പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതിൽ അഭയകുമാർ കെ-അനിൽകുര്യൻ എന്നിവർ ഒരുക്കിവെച്ച തിരക്കഥ രഞ്ജിത് കമല ശങ്കർ-സലിൽ വി കൂട്ടുകെട്ട് സ്*ക്രീനിൽ അത്ര മനോഹരമായി, ത്രിൽ എന്ന വാക്കിന്റെ അർത്ഥം ഉൾക്കൊണ്ട് സ്*ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. ഇനിയെന്താകും എന്ന ചോദ്യത്തിനുത്തരം തേടുന്ന ഇന്റർവെൽ വേണ്ടായിരുന്നു, പെട്ടെന്ന് തുടങ്ങൂ എന്ന ആകാംക്ഷ ജനിപ്പിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട്.
രണ്ടാം പകുതിയിലേക്ക് വരുമ്പോൾ മേല്പറഞ്ഞ സദ്യ ഇന്റർവെൽ ബ്രേക്ക് സമയത്ത് ചെറുതായി പുളിച്ചു തുടങ്ങിയ 1~2 കൂട്ടാനുകൾ വിളമ്പിയോ എന്ന് പ്രേക്ഷകന് തോന്നുന്നത് രണ്ടാം പകുതിയിലെ _ആ_ പ്രധാന കഥാപാത്രം ഒരല്പം കൂടി അറിയുന്ന മുഖം ആയിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്ന ചിന്തയിൽ നിന്ന് മാത്രമാണ്.
ഏറ്റവും സന്തോഷം തോന്നിയത് മലയാള സിനിമയുടെ സ്*ക്രിപ്റ്റിങ്ങിൽ അല്പം റിസർച്ച് നടന്നിരിക്കുന്നു എന്ന കാര്യത്തിൽ ആണ്. ചുമ്മ കുറെ കംപ്യുട്ടറുകളും സി സി ടി വി ദൃശ്യങ്ങളും ഒരിക്കലും നടക്കാത്ത കുറെ സോഫ്റ്റ്*വെയറും വെച്ച് പ്രേക്ഷകന്റെ കണ്ണിൽ പൊടിയിടുന്ന വിഡ്ഢിത്തരം അല്ല, മറിച്ച് ഒരു സാധാരണ പ്രേക്ഷകന് മനസ്സിലാക്കാൻ പാകത്തിൽ, ഇങ്ങനെ നടന്നാൽ ഇങ്ങനെ എന്ന ശാസ്ത്രത്തിന്റെ അങ്ങേയറ്റം സാധാരണ അവതരണത്തിൽ 100 അല്ല 200% ആണ് എഴുത്തുകാരുടെയും, ഒപ്പം അത് ലളിതമായി ശക്തമായി സ്*ക്രീനിൽ എത്തിച്ച സംവിധായകരുടെയും വിജയം ആണ്
മഞ്ജു വാര്യർ തകർത്തിട്ടുണ്ട്. ഷാജുവിനോട് നാളെ കാണാം sure എന്ന സൂപ്പർസ്റ്റാർ മാസ്സ് മൊമെന്റ് ഒക്കെ മലയാളത്തിൽ മറ്റൊരു നടിക്കും ചെയ്തു ഫലിപ്പിച്ചു കയ്യടി വാങ്ങിക്കാൻ പറ്റുന്നതല്ല. സണ്ണി വെയ്ൻ പതിവ് പോലെ. ഇത്തരം സബ്ജെക്റ്റുകളിൽ സിദ്ധിഖ് ഒക്കെ ചെയ്യുന്ന റോൾ അലൻസിയർ അതിമനോഹരമാക്കി. കുറച്ചേ ഉള്ളൂ എങ്കിലും ശ്യാമപ്രസാദും കൊള്ളാം.
ഇനി പ്രേക്ഷകരോട് - തമിഴ് തെലുങ്ക് സിനിമകൾ കണ്ടു അത് പോലെ വെറൈറ്റി ഇവിടില്ലല്ലോ എന്ന് അലമുറയിടുന്നവർക്ക്, ദാ ഒന്നാന്തരം വെറൈറ്റി സാധനം. ഇത് തിയറ്ററിൽ തന്നെ പോയിക്കണ്ട്* വിജയിപ്പിച്ചാൽ അതൊരുപാട് പേർക്ക് ഒരുപാട് നല്ല പരീക്ഷണങ്ങൾ മലയാളത്തിൽ ചെയ്യാനും നിർമ്മിക്കാനും ധൈര്യം നൽകും. ഇല്ലെങ്കിൽ ഇനിയും തമിഴ് തെലുങ്ക് ചിത്രങ്ങൾക്ക് മുന്നിൽ പഴമയുടെ പെരുമ പറഞ്ഞ് നടക്കാം.
പിസ്സ, മായ, ഗെയിം ഓവർ ഒക്കെ കണ്ട നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം. നിങ്ങൾ വിജയ ചിത്രങ്ങൾ മാത്രമേ കാണുന്നുള്ളൂ. പരാജയപ്പെട്ട ഒത്തിരി നല്ല ചിത്രങ്ങൾ അവിടെയുണ്ട്. അതിലെ തെറ്റുകൾ തിരുത്തി തിരുത്തി തന്നെയാണ് അവർ മുന്നോട്ട് വരുന്നത്. മുളയിലേ നുള്ളാതെ ആ വിത്ത് അതൊരു ഇലയായി ചെടിയായി കായായി പൂവായ് പഴമായ് ഒക്കെ മാറുന്ന വരെ കാത്തിരിക്കാൻ നമ്മൾ പ്രേക്ഷകർ ഇന്ന് ഇവിടെ ചതുർമുഖം എന്ന വിത്ത് വിജയിപ്പിക്കുക തന്നെ ചെയ്യണം. ഒരു പക്ഷെ ഇതിന്റെ ചുവട് പിടിച്ചു ഇനിയും വന്നേക്കാം അനുകരണങ്ങൾ. ഇലയായി ചെടിയായി പൂവായ് കായായ് പഴമായ് ഒക്കെ, എല്ലാം അതിമനോഹരമാകണം പെർഫെക്റ്റ് ആകണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ല പ്രകൃതിയോട്. നല്ലത് സ്വീകരിക്കാം, മറ്റുള്ളവയെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രോൽസാഹിപ്പിക്കാം, ഭാവിയിൽ തെറ്റ് തിരുത്തട്ടെ.
ഇനി നിർമ്മാതാവിന് ഒരു സല്യൂട്ട്. നിങ്ങൾ ഇവിടത്തെ സി വി കുമാർ ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഇനി മഞ്ജു വാര്യരോട് - ഈ ചിത്രത്തിൽ അഭിനയിച്ചതിനേക്കാൾ ഇതിന്റെ തുടക്കത്തിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്ന് കണ്ടപ്പോൾ ആണ് കൂടുതൽ സന്തോഷമായത്. ഇത് പോലൊരു സബ്ജെക്റ്റിൽ നിർമ്മാണ പങ്കാളി ആയതിൽ എക്കാലവും അഭിമാനിക്കാം. ഇവിടത്തെ പല നടന്മാരും പതിവ് സംഭവങ്ങൾ, ഫീൽ ഗുഡ്, പരീക്ഷണം എന്ന പേരിൽ വികലമായ അനുകരണങ്ങൾ എന്ന ബിസിനസ് സേഫ്റ്റി ലൈനിൽ പോകുമ്പോൾ മഞ്ജുവിന്റെ ആ ധൈര്യത്തിന് എന്റെ അഭിവാദ്യങ്ങൾ
ലോക്ക്ഡൌൺ കാലത്ത് ഒരുമാതിരി എല്ലാ ഭാഷാ ത്രില്ലറുകളും കണ്ടു കഴിഞ്ഞ മലയാളിയെ തൃപ്തിപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് കഠിനാധ്വാനത്തിലൂടെ പൂ പറിക്കുന്ന പോലെ സിംപിൾ ആയി തോന്നിച്ച ടീമിന് അഭിനന്ദനം എത്ര കൊടുത്താലും മതിയാവില്ല
ഇത്രയേയുള്ളൂ
വായ്നോക്കി നിൽക്കാതെ പോയി ടിക്കറ്റ് എടുക്കടെ, പിന്നെ കിട്ടീല, ഫുൾ ആയിപ്പോയി എന്ന് പരാതി പറയരുത്
Last edited by ITV; 8th April 2021 at 10:06 PM.