• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 149 of 150 FirstFirst ... 4999139147148149150 LastLast
    Results 1,481 to 1,490 of 1494
    1. #1481
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      *കേരള സര്*ക്കാര്**
      *മുഖ്യമന്ത്രിയുടെ ഓഫീസ്*

      *തീയതി: 18-07-2020*
      ------------------------------

      *മുഖ്യമന്ത്രിയുടെ വാര്*ത്താ സമ്മേളനത്തില്* നിന്ന്*

      സംസ്ഥാനത്ത് 593 പേര്*ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,659 ആണ്. ഇന്ന് 364 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്* 36 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 116 പേര്*. മറ്റു സംസ്ഥാനങ്ങളില്*നിന്ന് 90 പേര്*. ഹെല്*ത്ത് വര്*ക്കര്*മാര്* 19, ഡിഎസ്സി 1, ഫയര്*ഫോഴ്സ് 1.

      ഇന്ന് രണ്ടു മരണം റിപ്പോര്*ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയില്* അരുള്*ദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്* അനുശോചനം രേഖപ്പെടുത്തുന്നു.

      204 പേര്* രോഗമുക്തി നേടി.

      *പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്*

      തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര്* 39, കാസര്*കോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയാട് 26, കോഴിക്കോട് 26, തൃശൂര്* 21, മലപ്പുറം 19, കോട്ടയം 16.

      *നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്*

      തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്* 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്* 38, കാസര്*കോട് 9.

      കഴിഞ്ഞ 24 മണിക്കൂറിനകം 18,967 സാമ്പിളുകള്* പരിശോധിച്ചു. 1,73,932 പേരാണ് നിരീക്ഷണത്തിലുള്ളത്. 6841 പേര്* ആശുപത്രികളില്*. ഇന്നു മാത്രം 1053 പേരെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഇപ്പോള്* ചികിത്സയിലുള്ളവര്* 6416.

      ഇതുവരെ ആകെ 2,85,158 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 7016 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്*റിനല്* സര്*വൈലന്*സിന്*റെ ഭാഗമായി മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 92,312 സാമ്പിളുകള്* ശേഖരിച്ചതില്* 87,653 സാമ്പിളുകള്* നെഗറ്റീവ് ആയി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

      സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിന്*റെ രണ്ടാം പാദത്തിലെത്തി എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. മെയ് 4ന് 499 രോഗികളും 3 മരണങ്ങളുമാണ് കേരളത്തിലുണ്ടായത്. ലോക്ക്ഡൗണിന് മുന്*പ് മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായിരുന്നില്ല. അത് കൊണ്ടുതന്നെ കേരളത്തിലെത്തിയവരില്* രോഗികളുടെ എണ്ണം കുറവുമായിരുന്നു. മാത്രമല്ല ബ്രേക്ക് ദി ചെയിന്* ജീവിതരീതികള്* ജനങ്ങളെല്ലാം പിന്തുടരുകയും ചെയ്തിരുന്നു.

      ഇപ്പോള്* രോഗികളുടെ എണ്ണം പതിനായിരം കടന്നു. മരണമടയുന്നവരുടെ എണ്ണത്തില്* കാര്യമായ വര്*ധനയില്ല. നമ്മുടെ സംരക്ഷണ സമ്പര്*ക്ക വിലക്ക് വിജയിച്ചത് കൊണ്ട് മരണനിരക്ക് കുറക്കാന്* കഴിഞ്ഞതില്* ആശ്വസിക്കാം. എന്നാല്*, സമ്പര്*ക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണിപ്പോള്*. ഉറവിടമറിയാന്* കഴിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വര്*ധനയുണ്ട്.

      നിരവധി ജില്ലകളില്* രോഗികളുടെ ക്ലസ്റ്ററുകള്* രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്* രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും ഒരു സമൂഹത്തില്* രോഗികളെത്തി ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്ററുകള്*) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം.

      തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങള്* സമൂഹവ്യാപനത്തിലേക്ക് പോയി എന്നാണു കാണുന്നത്. ഈ സാഹചര്യത്തില്* സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാര്*ഗങ്ങളിലേക്ക് നാം പോയേ തീരൂ. ബ്രേക്ക് ദി ചെയിന്* ജീവിതരീതി സുപ്രധാനമാണ്. അതില്* തന്നെ ചില കാര്യങ്ങള്* പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്* നിന്നും പുറത്തേക്ക് പോകുന്നവര്* തിരികെ വീട്ടിലെത്തിയാല്* മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണം.

      ക്ലസ്റ്ററുകളില്* രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങള്* കണ്ടെത്തിയും വിപുലമായ തോതില്* ടെസ്റ്റിങ് നടത്തിയും വ്യാപനം തടയാന്* നടത്തുന്ന ശ്രമങ്ങള്* പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളില്* വിജയിച്ചിട്ടുണ്ട്.

      ഗുരുതരമായ രോഗമുള്ളവരെ വെന്*റിലേറ്റര്*-ഐസിയു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകള്*) പരിചരിക്കുക. ജില്ലകളില്* രണ്ടു വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്.

      സ്വകാര്യ ആശുപത്രികള്*ക്കും കോവിഡ് രോഗികളെ ചികിത്സിക്കാന്* അനുവാദം നല്*കിയിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകള്* സംയുക്തമായി 50,000 കിടക്കകളോടെ കൂടുതല്* ചികിത്സാകേന്ദ്രങ്ങള്* സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്*ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്* നടത്താന്* അനുമതി നല്*കും.

      സംസ്ഥാനത്തുള്ള രോഗികളില്* അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്* തന്നെ താമസിച്ച് പരിചരിച്ചാല്* മതിയെന്ന് വിഗഗ്ധര്* ഉപാധികളോടെ നിര്*ദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്* പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥാലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കില്* വീട്ടില്* തന്നെ കഴിയാന്* അനുവദിക്കാവുന്നതാണെന്നാണ് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം. രോഗികളുടെ എണ്ണം അമിതമായി വര്*ധിച്ചാല്* ഇത്തരം നിര്*ദ്ദേശങ്ങള്* പരിഗണിക്കേണ്ടി വന്നേക്കാം.

      വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്*നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാന്* സര്*ക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാല്* തീര്*ച്ചയായും കഴിയും. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിന്* കാമ്പയിന്*റെ അടുത്ത ഘട്ടമായി 'ജീവന്*റെ വിലയുള്ള ജാഗ്രത' എന്ന ആശയം രൂപപ്പെടുത്തിയത്.

      നിപയും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടുനിന്ന പ്രതിസന്ധികളായിരുന്നു. കോവിഡിനെ നാം നേരിടാന്* തുടങ്ങിയിട്ട് ആറുമാസത്തിലേറെയാവുന്നു. അതിന്*റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് നിരന്തര ജാഗ്രത പുലര്*ത്തിയേ പറ്റൂ. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയെയാണ് നേരിടാനുള്ളതെന്നത് മറക്കരുത്.

      തീര്*ച്ചയായും നമുക്ക് കോവിഡിനേയും അതിജീവിക്കാന്* കഴിയും. അതിനുള്ള ജനകീയ ഐക്യത്തിന്*റെയും സാമൂഹ്യ ഒരുമയുടെയുമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. അത് നാം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്* ആരും മാറിനില്*ക്കരുത് എന്ന് ഒരിക്കല്*ക്കൂടി അഭ്യര്*ത്ഥിക്കുന്നു.

      തിരുവനന്തപുരം ജില്ലയില്* സമ്പര്*ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം തുടര്*ച്ചയായിവര്*ധിക്കുകയാണ്. ഇന്ന് 152 ആണ് സമ്പര്*ക്കംമൂലമുള്ള രോഗബാധ. നാലുപേരുടെ ഉറവിടം മനസ്സിലായിട്ടില്ല.

      സമൂഹവ്യാപനമുണ്ടായതായി പ്രഖ്യാപിച്ച പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്* പൊലീസ്, ആരോഗ്യം, റവന്യു, തദ്ദേശസ്വയംഭരണം ഉള്*പ്പടെയുള്ള വകുപ്പുകള്* 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്*ത്തിക്കുന്നു. സമ്പര്*ക്കത്തിലൂടെ പുതിയ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിന് നടപടികള്* പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. പ്രദേശവാസികള്*ക്ക് കൂടുതല്* ബോധവല്*കരണം നല്*കുന്നതിനായി ആരോഗ്യപ്രവര്*ത്തകരും സജീവമാണ്.

      നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടല്* നടത്തുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളായ സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര, പേരൂര്*ക്കട, കുടപ്പനക്കുന്ന് അടക്കമുള്ള സ്ഥലങ്ങളിലും സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടം വ്യക്തമല്ലാത്തവരുമുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്.

      ജില്ലയിലെ തീരപ്രദേശങ്ങള്* ക്രിട്ടിക്കല്* കണ്ടെയിന്*മെന്*റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്*ദ്ധരാത്രി മുതല്* ജൂലൈ 28 അര്*ദ്ധരാത്രി വരെ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്* ഒരുതരത്തിലുള്ള ലോക്ക്ഡൗണ്* ഇളവുകളും ഈ പ്രദേശങ്ങളില്* ഉണ്ടാകില്ല. ഇന്നലെ പറഞ്ഞതുപോലെ തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം.

      ഇടവ, വെട്ടൂര്*, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്*, വക്കം ഗ്രാമപഞ്ചായത്ത്, വര്*ക്കല മുന്*സിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്* സോണ്* ഒന്നിലും ചിറയിന്*കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്*പ്പറേഷന്* എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്* സോണ്* രണ്ടിലും കോട്ടുകാല്*, കരിംകുളം, പൂവാര്*, കുളത്തൂര്* ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്* സോണ്* മൂന്നിലും ഉള്*പ്പെടും.

      മുന്* നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്* എല്ലാം ഈ സോണുകളില്* മാറ്റിവയ്ക്കും. അവശ്യ സര്*വീസുകളില്* ഉള്*പ്പെടാത്ത കേന്ദ്ര-സംസ്ഥാന സര്*ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്*ത്തിക്കില്ല. ആവശ്യമെങ്കില്* വര്*ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികള്*, മെഡിക്കല്* അനുബന്ധ സ്ഥാപനങ്ങള്* എന്നിവയ്ക്ക് പ്രവര്*ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്* കണ്ടെയിന്*മെന്*റ് സോണുകളിലെ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാല്* ഈ പ്രദേശങ്ങളില്* വാഹനം നിര്*ത്താന്* പാടില്ല.

      പാല്*, പച്ചക്കറി, പലചരക്ക് കടകള്* ഇറച്ചികടകള്* എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്* വൈകിട്ട് നാലുമണിവരെ പ്രവര്*ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്* സപ്ലൈസിന്*റെ നേതൃത്വത്തില്* നല്*കും. പ്രദേശങ്ങളില്* ഹോര്*ട്ടികോര്*പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്* വാഹനങ്ങള്* എത്തിച്ച് വില്*പ്പന നടത്തും. ലീഡ് ബാങ്കിന്*റെ നേതൃത്വത്തില്* മൊബൈല്* എടിഎം സൗകര്യവും ഒരുക്കും.

      സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്* കോളേജില്* പ്രവര്*ത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡ് രോഗാണുവിനെ ചെറുക്കാനുള്ള ആന്*റിബോഡി, കോവിഡ് ഭേദമായവരുടെ പ്ലാസ്മയില്*നിന്ന് വേര്*തിരിച്ചെടുത്ത് ലഭ്യമാക്കുകയാണ് ബാങ്ക് ചെയ്യുക. ഇത് കോവിഡ് ബാധിതരെ ചികിത്സിക്കാന്* ഉപയോഗിക്കും.

      കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പേര്* കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അവര്*ക്ക് പ്ലാസ്മ നല്*കാനായി കോവിഡ് രോഗമുക്തരായ 22പേരാണ് മഞ്ചേരി മെഡിക്കല്* കോളേജില്* ഇന്നലെ എത്തിയത്. ഇതുവരെ അന്*പതിലധികം രോഗവിമുക്തരാണ് പ്ലാസ്മ നല്*കിയത്. ഇനിയും ഇരുനൂറോളം പേര്* പ്ലാസ്മ നല്*കാന്* സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്* കോളജില്* ചികിത്സയില്* കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്*നിന്ന് പ്ലാസ്മ എത്തിച്ച് നല്*കിയിരുന്നു.

      കണ്ണൂര്* ജില്ലയില്* സമ്പര്*ക്കംമൂലം രോഗബാധ ഉണ്ടായ 11 തദ്ദേശ സ്ഥാപനപരിധിയിലെ 18 വാര്*ഡുകളും കണ്ണൂര്* കന്*റോണ്*മെന്*റ് ബോര്*ഡ് പരിധിയിലെ മുഴുവന്* പ്രദേശങ്ങളും പൂര്*ണമായി അടച്ചിട്ടു.

      കാസര്*കോട് അതിര്*ത്തിയില്* കര്*ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡയില്* രോഗവ്യാപനം രൂക്ഷമാണ്. ഇത് ജില്ലയിലും രോഗസ്ഥിതി രൂക്ഷമാകുമെന്ന ആശങ്ക വര്*ധിച്ചിട്ടുണ്ട്. കാസര്*കോട് നഗരസഭയില്* രോഗവ്യാപനം തടയാന്* മത്സ്യ-പച്ചക്കറി മാര്*ക്കറ്റ് കണ്ടെയിന്*മെന്*റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്* ഒന്നിടവിട്ടുള്ള ദിവസങ്ങളില്* മാത്രമേ കടകള്* തുറക്കാന്* അനുവദിക്കൂ.

      പത്തനംതിട്ട ജില്ലയില്* ഇന്ന് സ്ഥിരീകരിച്ച 28 രോഗബാധിതരില്* 12 പേര്*ക്കും സമ്പര്*ക്കത്തിലൂടെയാണ് രോഗം വന്നത്. തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്*വെറ്റില്* സമ്പര്*ക്കംമൂലം 29 പേര്*ക്ക് രോഗം സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെല്*ത്ത് ലാബില്* ആര്*ടിപിസിആര്* ടെസ്റ്റ് നടത്തുന്നതിനുള്ള പ്രവര്*ത്തനം പൂര്*ത്തിയായിവരുന്നു.

      വയനാട് ജില്ലയില്* ഇന്ന് സ്ഥിരീകരിച്ച 26ല്* 11 സമ്പര്*ക്കംമൂലം. പുല്*പ്പള്ളി, കാട്ടിക്കുളം, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിലും ക്ലസ്റ്റര്* സാധ്യത മുന്നില്* കണ്ടുള്ള ജാഗ്രത തുടരുന്നുണ്ട്. ജില്ലയില്* പുല്*പ്പള്ളി, മുള്ളന്*കൊല്ലി, തിരുനെല്ലി പഞ്ചായത്തുകളിലെ മുഴുവന്* വാര്*ഡുകളും മാനന്തവാടി നഗരസഭയിലെ നാല് വാര്*ഡുകളും എടവക, പൂതാടി, തൊണ്ടര്*നാട്, മീനങ്ങാടി, കോട്ടത്തറ, കണിയാമ്പറ്റ, മേപ്പാടി പഞ്ചായത്തുകളിലെ ഏതാനും വാര്*ഡുകളും കണ്ടെയ്ന്*മെന്*റ് സോണുകളാണ്. കല്*പ്പറ്റ നഗരസഭയിലെ റാട്ടക്കല്ലി പട്ടികവര്*ഗ കോളനി മൈക്രോ കണ്ടെയ്ന്*മെന്*റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്* അതീവ ജാഗ്രത പുലര്*ത്തുന്നു.

      ആലപ്പുഴ ജില്ലയില്* സമ്പര്*ക്കത്തിലുള്ള രോഗബാധിതരുടെ എണ്ണം വര്*ദ്ധിക്കുന്നുണ്ട്. ഇന്ന് അത് 23 ആണ്. എഴുപുന്ന, പള്ളിത്തോട്, കായംകുളം, കുറത്തികാട്, നൂറനാട് എന്നീ പ്രദേശങ്ങളിലാണ് രോഗികള്* അധികവും. തീരദേശമേഖലയില്* മാത്രം കോവിഡ് ഫസ്റ്റ് ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകളില്* ആയിരം കിടക്കകള്* സജ്ജമാക്കാനാണ് പദ്ധതി.

      തൃശൂരില്* അഞ്ച് തദ്ദേശ സ്ഥാപന പ്രദേശങ്ങള്* കൂടി കണ്ടെയ്ന്*മെന്*റ് സോണ്* ആയി. തൃശൂര്* മെഡിക്കല്* കോളേജില്* പ്ളാസ്മാ തെറാപ്പി ചികിത്സയിലൂടെ ഒരു കോവിഡ് രോഗി കൂടി നെഗറ്റീവായി. ഇതുവരെ 4 പേര്*ക്ക് പ്ളാസ്മാ ചികിത്സ നല്*കി.

      എറണാകുളം ജില്ലയില്* ഇന്ന് സ്ഥിരീകരിച്ച 44ല്* 32ഉം സമ്പര്*ക്കം. നാല് ആരോഗ്യപ്രവര്*ത്തകര്*. രണ്ട് ഉറവിടമറിയില്ല. കൂടുതല്* ശ്രദ്ധവേണ്ട അവസ്ഥയിലേക്കാണ് എറണാകുളം ജില്ല പോകുന്നത്. മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്* ആണുള്ളത്, ചെല്ലാനം, ആലുവ കീഴ്മാട് എന്നിവ. ആലുവ മാര്*ക്കറ്റിലെ മൊത്തവ്യാപാരികള്*ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്* അവശ്യ സാധനങ്ങള്* ഇറക്കാന്* അനുമതി നല്*കി. വ്യാപാരികള്*ക്ക് സാധനങ്ങള്* കണ്ടെയ്ന്*മെന്*റ് സോണിനു പുറത്തേക്ക് വില്*ക്കാന്* അനുവാദമില്ല.

      ചെല്ലാനം പഞ്ചായത്തില്* സ്പെഷ്യല്* ടെസ്റ്റിങ് ടീമിനെ ചുമതലപെടുത്തി. പ്രദേശത്ത് ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്* ട്രീറ്റ്മെന്*റ് സെന്*ററിനോട് ചേര്*ന്നും പരിശോധനക്ക് ആവശ്യമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

      കോഴിക്കോട് ജില്ലയില്* സമ്പര്*ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളത്.

      ഇടുക്കി ജില്ലയില്* സമ്പര്*ക്കംമൂലം വാഴത്തോപ്പില്* ഏഴ് പേര്*ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് സ്ഥിരീകരിച്ച 28ല്* പത്തും സമ്പര്*ക്കംമൂലമാണ്. ഹെല്*ത്ത്വര്*ക്കര്*മാര്* 4, ഉറവിടമറിയാത്തത് 7.

      കൊല്ലം ജില്ലയില്* ഇന്ന് രോഗം സ്ഥിരീകരിച്ച 53 പേരില്* 33ഉം സമ്പര്*ക്കംമൂലമാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. കൊല്ലം ഹോക്കി സ്റ്റേഡിയത്തില്* പ്രഥമ ചികിത്സക്കായി തയ്യാറാക്കിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പതിമൂന്ന് പഞ്ചായത്തുകളില്* ആഡിറ്റോറിയം കണ്ടെത്തി കോവിഡ് ട്രീറ്റ്മെന്*റ് കേന്ദ്രങ്ങളാക്കാനുള്ള പ്രാഥമിക നടപടികള്* ആരംഭിച്ചു. ചവറ, പډന ഗ്രാമപഞ്ചായത്തുകള്* പൂര്*ണ്ണമായും തീവ്ര നിയന്ത്രണ പ്രദേശങ്ങളാണ്.

      *ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*റര്**

      കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകള്*. സമൂഹവ്യാപനമുണ്ടായാല്* നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്*റെ പ്രവര്*ത്തനങ്ങളെ ബാധിക്കാത്ത തരത്തില്* അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവയെ ഉപയോഗിക്കുന്നത്.

      ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകള്*ക്കായി ഹോട്ടലുകള്*, ഹാളുകള്*, കോളേജുകള്* തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്* കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്*ക്ക് കീഴില്* പ്രവര്*ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേല്*നോട്ടം ബന്ധപ്പെട്ട പിഎച്ച്സി/എഫ്എച്ച്സി/സിഎച്ച്സി/താലൂക്ക് ആശുപത്രികള്*ക്കായിരിക്കും. മരുന്നുകള്*, പള്*സ് ഓക്സിമീറ്ററുകള്*, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങള്* ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവര്*ത്തനങ്ങള്*ക്ക് വിദഗ്ധരായ ആരോഗ്യപ്രവര്*ത്തകര്* നേതൃത്വം കൊടുക്കുന്നു.

      ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസള്*ട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്*/ഒരു വാര്*ഡില്* കിടത്തുന്നതില്* പ്രത്യേകിച്ചു പ്രശ്നങ്ങള്* ഇല്ല. പക്ഷെ, കിടക്കകള്* തമ്മില്* കൃത്യമായ അകലം അതായത് കുറഞ്ഞത് 1.2 മീറ്റര്* (4 മുതല്* 6 അടി വരെ) ഉണ്ടായിരിക്കും.

      ജില്ലാ കണ്*ട്രോള്* റൂമില്* നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്* നിന്നോ ടെസ്റ്റ് റിസള്*ട്ട് അറിയിച്ച് കഴിഞ്ഞാല്* കോവിഡ് ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകളിലേക്ക് പോകുന്നതിനു തയ്യാറാകേണ്ടാതാണ്. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്*സില്* മാറ്റും.

      ആന്*റിജന്* ടെസ്റ്റ് പോസിറ്റീവ് ആയവരില്* രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്* കോവിഡ് ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകളിലേയ്ക്കു കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങള്* ഇല്ലാത്തവരില്* നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്* ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാര്*പ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകള്* യാതൊരുവിധ എതിര്*പ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവര്*ത്തകരുടെ നിര്*ദ്ദേശങ്ങള്* പാലിച്ചു ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകളിലേക്ക് പോകേണ്ടതാണ്.

      ടെസ്റ്റ് റിസള്*ട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സര്*ക്കാര്* മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററുകളില്* നിന്നും തിരികെ വീട്ടില്* എത്തിക്കും.

      നഗരങ്ങളില്* പ്രവര്*ത്തിക്കുന്ന ഹൈപ്പര്* മാര്*ക്കറ്റുകള്* ലോക്ക്ഡൗണ്* സംബന്ധിച്ച സര്*ക്കാരിന്*റെയും പൊലീസിന്*റെയും നിയമപരമായ നിര്*ദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്നതായി ശ്രദ്ധയില്*പ്പെട്ടിട്ടുണ്ട്. ഇത്തരം നിരുത്തരവാദിത്തപരമായ നടപടികള്*മൂലം കോവിഡ് കേസുകളില്* വര്*ധന വരികയാണ്.

      ഇത്തരം സ്ഥാപനങ്ങളില്* ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കല്* ഉള്*പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്* കര്*ശനമായി നടപ്പാക്കാന്* സ്ഥാപന ഉടമകള്*ക്ക് ഉത്തരവാദിത്തമുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്*ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്*ക്കും നടത്തിപ്പുകാര്*ക്കുമെതിരെ കേരള പകര്*ച്ചവ്യാധി ഓര്*ഡിനന്*സ് ഉള്*പ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്* കര്*ശന നടപടി സ്വീകരിക്കാന്* പൊലീസിന് നിര്*ദ്ദേശം നല്*കി.

      സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്* സിലിണ്ടര്* വീതം വാങ്ങി സൂക്ഷിക്കാന്* നിര്*ദ്ദേശം നല്*കി. അത്യാവശ്യ സമയങ്ങളില്* പൊലീസ് ഉദ്യോഗസ്ഥര്*ക്കും പൊതുജനങ്ങള്*ക്കും ഇത് ഉപയോഗിക്കാന്* കഴിയും.

      മാസ്ക് ധരിക്കാത്ത 5386 സംഭവങ്ങള്* സംസ്ഥാനത്ത് ഇന്ന് റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്*റൈന്* ലംഘിച്ച 14 പേര്*ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്* ചെയ്തു.

      *മണ്*സൂണ്**

      2020 മണ്*സൂണ്* സീസണില്* ഇത് വരെ (ജൂണ്* 1 മുതല്* ജൂലൈ 17 വരെ) കേരളത്തില്* ആകെ ലഭിച്ചത് 823.2 മില്ലിമീറ്റര്* മഴയാണ്. ഇത് ഈ കാലയളവില്* ലഭിക്കേണ്ട സാധാരണ മഴയുടെ ദീര്*ഘകാല ശരാശരിയേക്കാള്* 23 ശതമാനം കുറവാണ്.

      കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്*കിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17 മുതല്* ജൂലൈ 30 വരെ) ദ്വൈവാര മഴ പ്രവചനത്തില്* കേരളത്തില്* സാധാരണ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്കന്* ജില്ലകളില്* സാധാരണയില്* കുറഞ്ഞ മഴയും തെക്കന്* ജില്ലകളില്* സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്* തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്* വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതില്* ഒറ്റപ്പെട്ടയിടങ്ങളില്* പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്* സൃഷ്ടിക്കാനും സാധ്യതയുണ്ട്.

      ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മണ്*സൂണ്* മുന്നൊരുക്ക യോഗങ്ങള്* നടത്തി തയ്യാറെടുപ്പുകള്* അവലോകനം ചെയ്തിട്ടുണ്ട്.

      *സഹായം*

      കണ്ണൂര്* ജില്ലയിലെ കേരള മുസ്ലിം ജമാഅത്തും എസ് വൈ എസും ചേര്*ന്ന് കോവിഡ് ഫസ്റ്റ്ലൈന്* ട്രീറ്റ്മെന്*റ് സെന്*ററിനുവേണ്ടി 10,000 കിടക്കകള്* നല്*കാന്* തയ്യാറായിട്ടുണ്ട്.

      കൊവിഡ് 19 പ്രതിസന്ധിമൂലം കടലില്* പോകാന്* സാധിക്കാത്ത മത്സ്യത്തൊഴിലാളികള്*ക്കായി കൊല്ലം ജില്ലയിലെ ഹയര്* സെക്കന്*ററി എന്* എസ്എസ് യൂണിറ്റ് ഭക്ഷ്യ കിറ്റുകള്* വിതരണം ചെയ്തു. തീരത്തിനൊപ്പം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വാടി, പരവൂര്*, കുഴിത്തുറ പ്രദേശങ്ങളിലെ 900 കുടുംബങ്ങള്*ക്കാണ് ഭക്ഷ്യ കിറ്റ് കൈമാറിയത്.

      *ദുരിതാശ്വാസ നിധി*

      കേരള ഗ്രാമീണ്*ബാങ്ക് റിട്ടയറീസ് ഫോറം 8,06,947 രൂപ, നേരത്തെ 32 ലക്ഷം രൂപ കൈമാറിയിരുന്നു.

      കയ്യൂര്* ചീമേനി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയല്*ക്കൂട്ടം അംഗങ്ങളുടെ ഒരു ദിവസത്തെ നിക്ഷേപം 1,75,000 രൂപ.

      സിപിഐ എം കാട്ടാക്കട ലോക്കല്* കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1,50,000 രൂപ

      പാരലല്* കോളേജ് അസോസിയേഷന്* സംസ്ഥാന കമ്മിറ്റി 65,000 രൂപ

      കോഴിക്കോട് കാളാണ്ടിത്താഴം ദര്*ശനം സാംസ്കാരിക വേദി ഗ്രന്ഥാലയം വാട്ട്സ് ആപ്പ് ചലഞ്ചിലൂടെ സമാഹരിച്ച 52,974 രൂപ

      വടകരയിലെ ബാലസംഘം കുട്ടികള്* ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1,14,380 രൂപ

      അസോസിയേഷന്* ഓഫ് പെന്*ഷനേഴ്സ് ട്രാന്*സ്പോര്*ട്ട് ചീഫ് ഓഫീസ് 1 ലക്ഷം രൂപ.

      ബാലസംഘം ചെറുവത്തൂര്* ഏരിയാ കമ്മിറ്റി 78,688 രൂപ

      പിലിക്കോട് ഗ്രാമപഞ്ചായത്തിലെ 12,13,14 വര്*ഡുകളിലെ കുടുംബശ്രീ അംഗങ്ങളുടെ ഒരു ദിവസത്തെ നിക്ഷേപം 62,600 രൂപ

      കാഞ്ഞങ്ങാട് ചിത്താരി ബാലസംഘം വില്ലേജ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 51,325 രൂപ

      പിലിക്കോട് പിസികെആര്* അടിയോടി സ്മാരക കലാസമിതി ആന്*റ് ഗ്രന്ഥാലയം 50,000 രൂപ

      നവധ്വനി കലാ സാംസ്ക്കാരിക വേദി പഴങ്കാവ്, വടകര, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 42,431 രൂപ.

      കോഴിക്കോട് വടകര സമദര്*ശി കലാകായികവേദി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 41,200 രൂപ.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1482
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1483
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      സംസ്ഥാനത്ത് ഇന്ന് 821 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്* 61, കാസര്*ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്* 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.
      കണ്ണൂര്* ജില്ലയില്* ചികിത്സിലായിരുന്ന കാസര്*ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്* ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്* (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.
      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 110 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 69 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. 629 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്* 43 പേരുടെ സമ്പര്*ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്*ക്കും, എറണാകുളം ജില്ലയിലെ 84 പേര്*ക്കും, പാലക്കാട് ജില്ലയിലെ 70 പേര്*ക്കും, കൊല്ലം ജില്ലയിലെ 61 പേര്*ക്കും, കാസര്*ഗോഡ് ജില്ലയിലെ 48 പേര്*ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്*ക്കും, ഇടുക്കി ജില്ലയിലെ 28 പേര്*ക്കും, തൃശൂര്* ജില്ലയിലെ 27 പേര്*ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്*ക്കും, കോട്ടയം ജില്ലയിലെ 12 പേര്*ക്കും, മലപ്പുറം ജില്ലയിലെ 10 പേര്*ക്കും, കണ്ണൂര്* ജില്ലയിലെ 2 പേര്*ക്കുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.
      13 ആരോഗ്യ പ്രവര്*ത്തകര്*ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്*ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്.
      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്* നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂര്*, കണ്ണൂര്* ജില്ലകളില്* നിന്നുള്ള 21 പേരുടെ വീതവും, പത്തനംതിട്ട ജില്ലയില്* നിന്നുള്ള 16 പേരുടെയും, കാസര്*കോട് ജില്ലയില്* നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയില്* നിന്നും 11 പേരുടെയും, കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) ജില്ലകളില്* നിന്നുള്ള 9 പേരുടെ വീതവും, എറണാകുളം ജില്ലയില്* നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), ഇടുക്കി ജില്ലയില്* നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയില്* നിന്നുള്ള 3 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.
      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്* 1,63,216 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 7309 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
      കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, എയര്*പോര്*ട്ട് സര്*വയിലന്*സ്, പൂള്*ഡ് സെന്റിനല്*, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്*ഐഎ, ആന്റിജെന്* അസ്സെ എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്* സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 96,288 സാമ്പിളുകള്* ശേഖരിച്ചതില്* 9,15,66 സാമ്പിളുകള്* നെഗറ്റീവ് ആയി.
      ഇന്ന് 26 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. തൃശൂര്* ജില്ലയിലെ കൊരട്ടി (കണ്ടൈന്*മെന്റ് സോണ്* വാര്*ഡ് 1), താന്ന്യം (9, 10), കടവല്ലൂര്* (18), കാറളം (13, 14), തൃശൂര്* കോര്*പറേഷന്* (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്* (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂര്* ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്* (4), ചെറുതാഴം (14), നടുവില്* (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്*ഡുകളും), കുമ്മിള്* (എല്ലാ വാര്*ഡുകളും), കടയ്ക്കല്* (എല്ലാ വാര്*ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്*സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്* (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്*സിപ്പാലിറ്റി (എല്ലാ വാര്*ഡുകളും), ഒറ്റപ്പാലം മുന്*സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്* (3), മറവന്*തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.
      7 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്* ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്*മെന്റ് സോണ്*: 12), പിണറായി (9), കുറ്റ്യാട്ടൂര്* (13), ഏഴോം (7), മാട്ടൂല്* (10), തൃശൂര്* ജില്ലയിലെ അരിമ്പൂര്* (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്*മെന്റ് സോണില്* നിന്നും ഒഴിവാക്കിയത്. നിലവില്* ആകെ 318 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1484
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      Total Cases Crossed 11 Lakhs in India.

      Last 3 Days reported cases 1 Lakhs.

      Total Death Marked 27000+

      0 ~ 1 L - 109 Days
      1 L ~ 2 L - 15 Days
      2 L ~ 3 L - 11 Days
      3 L ~ 4 L - 8 Days
      4 L ~ 5 L - 6 Days
      6 L ~ 7 L - 5 Days
      7 L ~ 8L - 4 Days
      8L ~ 9L - 3 Days
      9L ~ 10L - 3 Days
      10L ~ 11L - 3 Days

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1485
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      ജൂലൈ 22
      സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
      87 പേർ വിദേശത്തുനിന്നു വന്നവർ ..109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 785 + പേർക്ക്

      1 മരണം

      തിരുവനന്തപുരം 226
      കൊല്ലം 133
      പത്തനംതിട്ട 49
      ആലപ്പുഴ 120
      കോട്ടയം 43
      ഇടുക്കി 51
      എറണാകുളം 92
      തൃശ്ശൂർ 56
      പാലക്കാട്* 34
      മലപ്പുറം 61
      കോഴിക്കോട് 25
      വയനാട് 4
      കണ്ണൂർ 43
      കാസറഗോഡ് 101

      272 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1486
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      #COVID19 Kerala 1038 positive Cases The first time ever crosses 1000 + cases785 out of 1038 are Primary Contacts! Total Deaths : 45 [1 death Today]
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1487
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      ജില്ലാ ഇന്*ഫര്*മേഷന്* ഓഫീസ്
      കോട്ടയം ജൂലൈ 22, 2020
      =========

      *51 പേര്*ക്കു കൂടി കോവിഡ്; സമ്പര്*ക്ക രോഗികള്* 41*
      സമ്പര്*ക്കം മുഖേന രോഗം ബാധിച്ച 41 പേര്* ഉള്*പ്പെടെ 51 പേര്*ക്കു കൂടി കോട്ടയം ജില്ലയില്* കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്*ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.
      പുതിയ രോഗികളില്* 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്*നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്*ക്കൊപ്പം സംസ്കാരച്ചടങ്ങില്* പങ്കെടുത്ത നാലു പേര്*ക്കും വൈക്കം മത്സ്യമാര്*ക്കറ്റില്* രോഗബാധിതനായ ആളുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്*ക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്*നിന്നും എത്തിയ അഞ്ചു പേര്*വീതം രോഗബാധിതരായി.
      ചികിത്സയിലായിരുന്ന 12 പേര്* രോഗമുക്തരായി. നിലവില്* കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്* കഴിയുന്നത്. ജില്ലയില്* ഇതുവരെ ആകെ 608 പേര്*ക്കാണ് കോവിഡ് ബാധിച്ചത്. 275 പേര്* രോഗമുക്തി നേടി.
      ���� രോഗം സ്ഥിരീകരിച്ചവര്* ����
      ==========

      സമ്പര്*ക്കം മുഖേന ബാധിച്ചവര്*
      ������������

      ♦️ചങ്ങനാശേരി, പായിപ്പാട് മേഖലകളില്* നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്*ക്ക പട്ടികയില്* ഉള്*പ്പെട്ടവര്*
      ====================

      1.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ ഭാര്യ(35)
      2.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകന്*(10)
      3.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകള്*(9)
      4.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (90)
      5.ചങ്ങനാശേരി മാര്*ക്കറ്റില്* ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൂത്ത മകന്*(16)
      6.ചങ്ങനാശേരി മാര്*ക്കറ്റില്* ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ഇളയ മകന്* (14)
      7.പായിപ്പാട് സ്വദേശിയായ മത്സ്യ വ്യാപാരി(33)
      8.സ്വകാര്യ കമ്പനി ജീവനക്കാരനായ കോട്ടയം ഈരയില്*കടവ് സ്വദേശി(32)
      9.മത്സ്യ വ്യാപാരിയായ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(30)
      10.ലോഡിംഗ് തൊഴിലാളിയായ പായിപ്പാട് സ്വദേശി(38)
      11.ലോറി തൊഴിലാളിയായ ഇത്തിത്താനം സ്വദേശി(57)
      12.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ അമ്മ(66)
      13.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ ഭാര്യ(36).പലചരക്കു കട നടത്തുന്നു.
      14.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകന്*(10)
      15.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകള്* (1)
      16.ചങ്ങനാശേരി മാര്*ക്കറ്റില്* നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്*ക്ക പട്ടികയില്* ഉണ്ടായിരുന്ന ചങ്ങനാശേരിയിലെ കടയുടമയായ പുഴവാത് സ്വദേശി(23)
      17.ചങ്ങനാശേരി മാര്*ക്കറ്റില്* രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്*ക്ക പട്ടികയില്* ഉണ്ടായിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി(42)
      18.ചങ്ങനാശേരി മാര്*ക്കറ്റില്* ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്*ക്ക പട്ടികയില്* ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി(64)
      19.രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി കവല സ്വദേശിനിയുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന ചില്ലറ മത്സ്യ വ്യാപാരി(65)
      20.പായിപ്പാട് ഇറച്ചിക്കട നടത്തുന്ന പായിപ്പാട് സ്വദേശി(31)
      21.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി(46)
      22.പായിപ്പാട്ട് മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പി.സി. കവല സ്വദേശി(50)
      23.ചങ്ങനാശേരി പൊട്ടകുളം സ്വദേശിനി(22)
      ♦️ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം
      സ്വദേശിയുടെ സമ്പര്*ക്ക പട്ടികയില്* ഉള്*പ്പെട്ടവര്*
      ===============

      24.കോട്ടയം കോട്ടകം സ്വദേശിനിയായ വീട്ടമ്മ(68).
      25.ഡ്രൈവറായ ചിങ്ങവനം സ്വദേശി(47).
      26.ലോഡിംഗ് തൊഴിലാളിയായ ചിങ്ങവനം സ്വദേശി(55).
      27.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65)
      ♦️വൈക്കം മാര്*ക്കറ്റില്* നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്*ക്ക പട്ടികയില്* ഉള്*പ്പെട്ടവര്*
      ==============

      28.വൈക്കം മത്സ്യ മാര്*ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം സ്വദേശി(47)
      29.വൈക്കം മത്സ്യ മാര്*ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം പോളശ്ശേരി സ്വദേശി(32)
      ♦️സമ്പര്*ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്*
      =============

      30.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന തലയാഴം തോട്ടകം സ്വദേശിനി(71)
      31.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം തോട്ടകം സ്വദേശിയുടെ ബന്ധുവായ ആണ്*കുട്ടി (13)
      32.ആലുവയിലെ സ്വകാര്യ ആശുപത്രിയില്* ജീവനക്കാരനായ വൈക്കം സ്വദേശി(29). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യ പ്രവര്*ത്തകരുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്നു.
      33.രോഗം സ്ഥിരീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്സിന്*റെ സമ്പര്*ക്ക പട്ടികയില്* ഉണ്ടായിരുന്ന കേറ്ററിംഗ് സര്*വീസ് ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി(35)
      34.ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി(45). സമ്പര്*ക്ക പശ്ചാത്തലം വ്യക്തമല്ല.
      35.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിനി(15)
      36.ആലുവയില്* സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കങ്ങഴ കാനം സ്വദേശിനി(15). സമ്പര്*ക്ക പശ്ചാത്തലം വ്യക്തമല്ല.
      37.ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി(79)
      38.നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്*ക്ക പട്ടികയിലുണ്ടായിരുന്ന മാടപ്പള്ളി സ്വദേശി(84)
      39. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്*ത്തകയുടെ സമ്പര്*ക്ക പട്ടികയില്* ഉള്*പ്പെട്ട വൈക്കം തലയാഴം സ്വദേശിനി(35)
      40. തിരുവല്ല സ്വദേശി(33)
      41. വൈക്കം സ്വദേശി(54). സമ്പര്*ക്ക പശ്ചാത്തലം വ്യക്തമല്ല.
      മറ്റു സംസ്ഥാനങ്ങളില്*നിന്ന് വന്നവര്*
      ��������������������

      42.മുംബൈയില്*നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന കുറിച്ചി നീലംപേരൂര്* സ്വദേശി(30)
      43.ചെന്നൈയില്*നിന്നും ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(24)
      44.ഹൈദരാബാദില്*നിന്നും ജൂലൈ നാലിന് എത്തി
      ചങ്ങനാശേരി ചീരഞ്ചിറയില്* ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനി(22)

      45.ബാംഗ്ലൂരില്*നിന്നും ജൂലൈ 15ന് എത്തി ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശിനി(24)
      46.ബാംഗ്ലൂരില്*നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന മാടപ്പള്ളി തെങ്ങണ സ്വദേശി(32)
      വിദേശത്തുനിന്ന് വന്നവര്*
      ��������������������

      47.ഷാര്*ജയില്*നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്*റയനില്* കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി(48)
      48.സൗദി അറേബ്യയില്*നിന്നും ജൂലൈ 11ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്*റയിന്* കേന്ദ്രത്തില്* കഴിഞ്ഞിരുന്ന മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി(64)
      49.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ(61). ഭര്*ത്താവിനൊപ്പം സൗദി അറേബ്യയില്*നിന്ന് ജൂലൈ 11ന് എത്തി ക്വാറന്*റയിന്* കേന്ദ്രത്തില്* കഴിയുകയായിരുന്നു.
      50.ഷാര്*ജയില്*നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്*റയനില്* കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി(52)
      51.സൗദി അറേബ്യയില്*നിന്നും ജൂലൈ ഒന്*പതിന് എത്തി ഹോം ക്വാറന്*റയിനില്* കഴിഞ്ഞിരുന്ന ചങ്ങനാശേരി പടുപ്പുരയ്ക്കല്* സ്വദേശിനി(30)
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #1488
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      Almost 21K samples (20,847) sent for testing in the past 24 hours - 1st time crossing 20K samples in a day.#Kerala#COVID#COVID19
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #1489
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      COVID19 - Corona Out Break അറിവേലിക്കായി മാത്രം........................... കേരളത്തിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുന്നു.
      01 ജൂലൈ 151
      02 ജൂലൈ 160
      03 ജൂലൈ 211
      04 ജൂലൈ 240
      05 ജൂലൈ 225
      06 ജൂലൈ 193
      07 ജൂലൈ 272
      08 ജൂലൈ 301
      09 ജൂലൈ 339
      10 ജൂലൈ 416
      11 ജൂലൈ 488
      12 ജൂലൈ 435
      13 ജൂലൈ 449
      14 ജൂലൈ 608
      15 ജൂലൈ 623
      16 ജൂലൈ 722
      17 ജൂലൈ 791
      18 ജൂലൈ 593
      19 ജൂലൈ 821
      20 ജൂലൈ 794
      21 ജൂലൈ 720
      22 ജൂലൈ 1038
      ജൂലൈ ഒന്നിന് 151 പേരിൽ തുടങ്ങിയ കണക്ക് ആയിരം പിന്നിടാൻ വേണ്ടി വന്നത് 21 ദിവസങ്ങൾ മാത്രമാണ്. അതിൽ തന്നെ 9 ദിവസവും 500ന് മുകളിൽ ആളുകൾക്ക് പ്രതിദിനം രോഗം ബാധിച്ചു.
      സമ്പൂർണ്ണ അടച്ചുപൂട്ടലുകൾക്ക് ശേഷമാണ് ദിനംപ്രതി രോഗബാധിതരുടെ എണ്ണം ഇത്രകണ്ട് കൂടിവരുന്നത്. ദിനവും നൂറിൽ താഴെ രോഗികൾ ഉണ്ടായിരുന്ന ലോക് ഡൗൺ കാലത്ത് നമ്മൾ സ്വീകരിച്ച മുൻകരുതലുകളിൽ നിന്നും നമ്മളിന്ന് വളരെയധികം പിന്നോട്ട് പോയിരിക്കുന്നു.
      സാമൂഹിക അകലമെന്നത് വാക്കുകളിൽ മാത്രമായിരിക്കുന്നു. ATMകളിലുൾപ്പടെ പലയിടത്തും സാനിറ്റൈസർ കുപ്പികൾ ഒഴിഞ്ഞിരിക്കുന്നു. KSRTC ബസ്സുകളുൾപ്പടെ പൊതു ഇടങ്ങളിൽ മാസ്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്ന വാർത്തകൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്നു.
      നമുക്ക് ചുറ്റും രോഗബാധിതരുണ്ടാവാം തിരിച്ചറിയാതെ പോകുന്ന അത്തരം ആളുകളിൽ നിന്നും എങ്ങനെ നമുക്ക് രോഗം വരാതിരിക്കും എന്നത് നമ്മുടെ മാത്രം സുരക്ഷയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
      മാസ്ക് നേരാംവണ്ണം ധരിക്കാതെ കഴുത്തിൽ തൂക്കയിടുന്നവരൊക്കെ മണിക്കൂറുകൾ PPE കിറ്റ് ധരിച്ച് സമയനിഷ്ടയില്ലാതെ സ്വന്തം ആരോഗ്യം നോക്കാതെ നമുക്കുവേണ്ടി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ അവസ്ഥയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
      രോഗികളുടെ എണ്ണം കൂടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്ന് ആരോഗ്യപ്രവർത്തകരെയായിരിക്കും.
      എനിക്കൊന്നും വരില്ലയെന്ന മനോഭാവത്തോടെയാണ് പലരും പുറത്തിറങ്ങുന്നത്. ഉപജീവനത്തിനായി വീടുവിട്ടിറങ്ങുന്നവരേറെയുള്ളപ്പഴും വെറുതെ നാടുകാണാനിറങ്ങുന്നവരുടെ എണ്ണവും ചെറുതല്ല. ഇക്കൂട്ടരിൽ താടിക്ക് മാസ്ക് തൂക്കുന്നവരും, നന്നായി മാസ്ക് ധരിച്ചിട്ട് ആളുകളോട് മാസ്ക് മാറ്റി സംസാരിക്കുന്നവരും, പോലീസ് പിഴയടിക്കാതിരിക്കാൻ കഴുത്തിൽ തോർത്ത് ചുറ്റി നടക്കുന്നവരുമുണ്ട്.
      രോഗവ്യാപനം കൂടുന്നതിനുത്തരവാദികൾ നമ്മൾ മാത്രമാണ് നമ്മുടെ സുരക്ഷ നമ്മുടെ മാത്രമുത്തരവാദിത്തമാണ്. സർക്കാരും ആരോഗ്യപ്രവർത്തകാരും പോലീസും മുൻകരുതൽ നിർദ്ദേശങ്ങൾ നമ്മളിലെത്തിക്കാൻ ശ്രമിക്കുമ്പോഴും അതിൽ നിന്നും മുഖം തിരിച്ച് നടക്കുന്നവരാണ് രോഗം ക്ഷണിച്ച് വരുത്തുന്നത്.
      ഡ്രോണുകളെ പേടിച്ച് വീടുകളിലോടിക്കയറിയവർ വീടുവിട്ടിറങ്ങുമ്പോൾ സ്വന്തം സുരക്ഷയ്*ക്ക് പ്രാധാന്യം നൽകുക.
      സാക്ഷരതയേറെയുള്ള മലയാളികൾക്ക് ഇതിൽ കൂടുതൽ ബോധവത്ക്കരണത്തിൻ്റെ ആവശ്യമില്ല. ഇനി അതിന് സമയവുമില്ല...
      ഭയമാണ് വേണ്ടത് ജാഗ്രത താനേ വരും.
      COVID19 - Corona Out Break
      കൈതക്കാടൻ
      22.07.2020

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #1490
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ.

      കൊറോണക്കാലം വന്നപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്നൊക്കെ പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരു അഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ.

      ഇന്നിപ്പോൾ കേരളത്തിൽ ഒരു ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. .
      ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ഒക്കെയാകും. മരണ സംഖ്യയും കൂടുക തന്നെയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

      കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?

      ഇതാണ് "പുഴുങ്ങുന്ന മാക്രി" (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിലേക്ക് എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിൽ വച്ചിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെ തന്നെയിരിക്കും കാരണം പതുക്കെ പതുക്കെ ചൂട് കൂടി വരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കും, തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

      കേരളത്തിൽ ഈ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്ന പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നമ്പർ കാണുമ്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണ്, എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞിരിക്കുന്നു.

      ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിന് മുൻപും പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധി ഉണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (പതിനാലിന് മൂവായിരവും ഇരുപത്തി ഒന്നിന് ആറായിരവും കടന്നു). ഡൽഹിയിൽ, ചെന്നെയിൽ ഒക്കെ ആയിരം കടന്നു പല ആയിരങ്ങളിലേക്ക് പോയി.
      പക്ഷെ അവിടെ ഒക്കെ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്.

      അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് ഉണ്ടായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും ആയിട്ടുള്ള കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

      പക്ഷെ അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ലല്ലോ. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണായിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻ്റെ കണക്കു കൂട്ടൽ.

      പക്ഷെ നമ്മുടെ വ്യക്തി സുരക്ഷക്ക് നമ്മൾ സർക്കാരിന്റെ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നത് പോലെ നമ്മൾ തീർച്ചയായും അനുസരിക്കണം, പക്ഷെ അതിൽ കൂടുതൽ ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

      ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഒക്കെ ഇപ്പോൾ നമുക്ക് അറിയാമല്ലോ.
      അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

      നിങ്ങൾ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളിൽ കണ്ടുമുട്ടുന്നോ നിങ്ങൾ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ചെയ്യുക, നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കാൻ നോക്കുക, ഇല്ലെങ്കിൽ തുറക്കുന്ന സമയം കുറക്കുക, വീട്ടിലേക്കുള്ള അതിഥികളുടെയോ, സന്ദർശകരുടെയോ, കച്ചവടക്കാരുടെയോ, ജോലിക്കാരുടെയോ വരവ് പരമാവധി കുറക്കുക, പുറത്തിറങ്ങുന്നത് ലോക്ക് ഡൌൺ ആണെന്ന രീതിയിൽ മാത്രമാക്കുക, അത്യാവശ്യത്തിന് മാത്രം. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം ഇതൊക്കെ ശീലമാക്കുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതൽ ആണ്, അതാണ് അടിസ്ഥാന തത്വം.

      ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്നൊക്കെ നമ്മൾ ഓർത്തല്ലോ, അതുണ്ടായില്ല, അതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാമ്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

      മാനസികമായ വെല്ലുവിളികൾ വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ ഒക്കെ ഇത് ബാധിച്ചു. പക്ഷെ നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശയായത് കൊണ്ടോ കാര്യമില്ല. നമ്മൾ നമ്മുടെ ചുറ്റുമുള്ള ഓരോരുത്തരോടും പെരുമാറുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. സംസാരം പൊതുവെ നെഗറ്റീവ് ആകും, സാധാരണയിൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. എളുപ്പമല്ല അപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടും ആണെന്ന് അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.

      നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോടൊക്കെ പറയാനുള്ള അവസരം ഉണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

      കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാമ്പത്തികമായ പരാധീനതകൾ ഉണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ഇത് ജീവിതമാണെന്ന് തോന്നും, പിന്നെ പ്രശ്നം ഏറെ വഷളാകുമ്പോൾ ജീവനാണെന്ന് മനസ്സിലാകും, അത് തിരിച്ചു കിട്ടി എന്ന് തോന്നുമ്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനം എടുക്കുന്നത്. അത് അനുസരിക്കുക.

      മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഒക്കെ ഉണ്ടാകുമെങ്കിലും വിശ്രമിക്കാൻ ഉള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ.

      ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്നൊക്കെ ഞാൻ ഏറെ എഴുതിയിരുന്നു. നിങ്ങൾക്ക് ഇനി അതിന്റെ ഒന്നും ആവശ്യമില്ല. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്നവർക്ക് ഇനി വരുന്നതൊക്കെ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യം അനുസരിച്ച് ചിന്തിച്ചാൽ മതി.

      സുരക്ഷിതരായിരിക്കുക
      മുരളി തുമ്മാരുകുടി

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •