പ്രിയപ്പെട്ടവരെ
അൽഫോൺസ വിഷ്വൽ മീഡിയയുടെ ബാനറിൽ ഷാജു c ജോർജ് നിർമ്മിച്ചു K J Philip സംവിധാനം ചെയ്യുന്ന "സ്വപ്ന സുന്ദരി" ( ott റിലീസിനായുള്ള film) നാളെ 14/09/2020 ന് ആലുവയിൽ ഷൂട്ടിഗ് തുടങ്ങുന്നു. ക്യാമറാമാൻ റോയിറ്റയുടെ കഥക്ക് സീതു ആൻസൻ, കുമാർ സെൻ എന്നിവർ തിരക്കഥ എഴുതുന്നു.പ്രശസ്ത തമിഴ്, തെലുങ്ക് സിനിമകളുടെ VFX & Editing നിർവ്വഹിച്ച Greyeson Sebastion & Team chennai Editing ഉം Post Producton Work ചെയ്യുന്നു. ഷാൻസി സാലാം പ്രൊഡക്ഷൻ കൺട്രോളറായും റഹിം പനാവൂർ PRO ആയും പ്രവർത്തിക്കുന്നു. 7 ദിവസത്തെ EKM ഷെഡ്യൂളിന് ശേഷം രണ്ടാം ഷെഡ്യൂൾ Oct 10 ന് പീരിമേട് ഏലപ്പാറയിലും (13 days ) കൂടാതെ 5 ദിവസം അബുദാബി, മസ്കറ്റ് എന്നി സ്ഥലങ്ങളിലും ഉണ്ടാവും.ചിത്രത്തിൽ 4 പാട്ടുകളും 3 ഫൈറ്റുകളും ഉണ്ടാവും.ഹംസ കുന്നത്തേരി രചന, സംഗീതം നിർവ്വഹിച്ച് പ്രദീപ് പള്ളുരുത്തി പാടിയ പാട്ട്, DYSP സുഭാഷ് ചേർത്തല രചനയുംഅജിത് സുകുമാരൻ സംഗീതവും നിർവ്വഹിച്ച് നജീം അർഷാദ് പാടിയ ഗാനവും വിഷ്ണു സംഗീതം നൽകി സിദാർത്ഥ് ശങ്കർ, ദേവനന്ദന പാടിയ ഗാനവും റിക്കോർഡ് ചെയ്തു.4 മത്തെ ഗാനം ഫെമിൻ രചന സംഗീതം നിർവ്വഹിച്ച് വിധു പ്രതാപ് പാടുന്നു. മലയാളത്തിലേയും തമിഴിലെയും പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു
Best Wishes to our member @KJ Philip