
Thanks:
1

Likes:
10
-
8th April 2021, 04:03 PM
#61
-
8th April 2021, 04:04 PM
#62
-
8th April 2021, 04:21 PM
#63
-
8th April 2021, 08:33 PM
#64
-
8th April 2021, 09:46 PM
#65
-
9th April 2021, 12:52 PM
#66
Nizhal first half
Chackochan never looked this elegant stylish cool and kidu before
1st twist in 10th minute
Waiting for second half to unfold the links
-
9th April 2021, 01:33 PM
#67
Engaging and Thrilling First Half for #Nizhal ! Last 10 Mins to Interval
Very Intresting !!
Waiting For Second Half !! Very Good Performance from Lead Casts
-
9th April 2021, 02:50 PM
#68
നിഴൽ
അപ്പു എൻ ഭട്ടതിരി എന്ന എഡിറ്റർ സംവിധായകനാകുന്ന സഞ്ജീവ് സ്ക്രിപ്റ്റ് ഒരുക്കി കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം
ഒരു മിസ്റ്ററി മൂഡ് നിലനിർത്തിയ ട്രെയ്*ലർ തന്നെയാണ് ഇതിന്റെം calling card.
അത് 100% നിലനിർത്തിയ ആദ്യ പകുതി. ആദ്യ 10 മിനിറ്റിൽ തന്നെ ഒരു ഗംഭീര ട്വിസ്റ്റ് ഉണ്ട്. പടം ഇനി എന്താണോ എന്ന് പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിൽ ഉള്ളത്. പോകെ പോകെ ആ ട്വിസ്റ്റിന് വലിയ പ്രാധാന്യം വരുന്നില്ല എങ്കിലും ആദ്യ പകുതി വളരെ നന്നായി ഇന്റർവെൽ പഞ്ചിൽ നിർത്തി.
പക്ഷെ രണ്ടാം പകുതി പോകെ പോകെ ഒരു വട്ടത്തിൽ കിടന്ന് കറങ്ങുന്ന പോലെ തോന്നി എങ്കിലും വീണ്ടും വന്ന ട്വിസ്റ്റ് ചെറിയ ആശ്വാസമായപ്പോൾ അവസാന 15 മിനിറ്റ്, ഒരു ത്രില്ലർ ചിത്രത്തിന് കിടുക്കേണ്ട അവസാന 15 മിനിറ്റ് വളരെ ലളിതവും ഒട്ടും effect ഇല്ലാതെ, കഥയിൽ ലിങ്ക് ഉണ്ടായേക്കും എന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച അല്ലെങ്കിൽ അങ്ങനെ ആഗ്രഹിച്ച ഒന്നും ഇല്ലാതെ കോവിഡ്* കാലത്ത് മിനിമം ആളുകൾ മിനിമം ബഡ്ജറ്റിൽ തീർത്ത ഒന്നായി ചിത്രത്തെ പരാജയപ്പെടുത്തുന്ന കാഴ്ച്ച ആയിപ്പോയി.
കുഞ്ചാക്കോ ബോബൻ എന്ന നടൻ ശരിക്കും ഞെട്ടിച്ചത് എന്റെ അഭിപ്രായത്തിൽ ഈ അടുത്ത കാലത്ത് ഈ ചിത്രത്തിൽ ആണ്. Elegant, Smart, Stylish, Fit, excellent costumes & overall superb performance. ഒരു നോട്ടം, ഒരു ചിരി പോലും ഇത്ര നന്നായി ജോൺ ബേബി എന്ന കഥാപാത്രമായി ചാക്കോച്ചൻ കസറി. നയൻതാരയെ ഈ ചിത്രം ആവശ്യപ്പെടുന്നില്ല, അവരുടെ സ്റ്റാർഡവും. ദിവ്യപ്രഭ, റോണി എന്നിവർ നന്നായിരുന്നു. ചെറിയ റോളിൽ വന്നവരും വളരെ നന്നായിട്ടുണ്ട്.
Technical സൈഡ് പടം മികച്ച ക്യാമറ വർക്ക്, നല്ല സൗണ്ട് വർക്ക് ഒപ്പം സംവിധായകൻ എഡിറ്റർ കൂടി ആയിരുന്നത് കൊണ്ടുള്ള ഗുണമാകാം, നല്ല cuts.
മൊത്തത്തിൽ ഉഗ്രൻ ആദ്യ പകുതി, ഇടയ്ക്ക് വലിഞ്ഞു തുടങ്ങിയ രണ്ടാം പകുതിയേ തിരിച്ചു പിടിച്ചോ എന്ന് തോന്നിപ്പിച്ച് ഒന്നുമല്ലാണ്ടാക്കിയ മോശം ക്ലൈമാക്സ്
നിഴൽ - ഒരു മോശം സിനിമ അല്ല, ഒന്ന് കാണാം, പക്ഷെ ത്രില്ലർ പടത്തിൽ ക്ലൈമാക്സ് മോശം എന്ന് പറയുമ്പോൾ...
നിഴൽ, നായാട്ട് രണ്ട് ചിത്രങ്ങളുടെയും സംവിധായകരോടും എഴുത്തുകാരോടും ഒരു ചോദ്യം ചോദിച്ചോട്ടെ, ആദ്യ കാലങ്ങളിൽ കുഞ്ചാക്കോ ബോബൻ എന്ന നടന് ഒരു ബൈക്ക് നായിക പാട്ട് ലൈൻ ആയിരുന്നെങ്കിൽ ഇപ്പോൾ പ്രേമം പൊട്ടി അവിവാഹിതനായി കഴിയുന്ന, വീട്ടുകാർ കല്യാണം ആലോചിച്ച് നടക്കുന്ന ആളായി അവതരിപ്പിക്കാം എന്ന് വല്ല നേർച്ചയുമുണ്ടോ?
രണ്ട് ചിത്രങ്ങളും കണ്ടവർക്ക് കത്തും ഇനി പറയുന്നത്, രണ്ടും പറഞ്ഞത് ഒരേ രാഷ്ട്രീയത്തിന്റെ രണ്ട് കാഴ്ചകൾ തന്നെയാണ്
-
9th April 2021, 03:00 PM
#69
-
9th April 2021, 03:07 PM
#70
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules