
Thanks:
2

Likes:
7
-
19th February 2021, 04:33 AM
#1
ദൃശ്യം 2 മറ്റൊരു ദൃശ്യാനുഭവം ❤️
ദൃശ്യം 2 മറ്റൊരു ദൃശ്യാനുഭവം.
ജീത്തു ജോസഫ് എന്ന സംവിധായകൻ ദൃശ്യം രണ്ടാം ഭാഗം ചെയുന്നു എന്ന വാർത്ത കേട്ടപ്പോൾ തീർത്തും ഞാൻ നിരാശനായിരുന്നു . ഇത്രയും നല്ല ഒരു സിനിമക്ക് രണ്ടാം ഭാഗമെടുത്തു ആദ്യ സിനിമയുടെ പേര്നശിപ്പിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. ജീത്തു ജോസഫ് ഈ ഇടയിൽ ഒരു ഇന്റർവ്യൂവിൽപറയുകയുണ്ടായി ദൃശ്യം ഒന്ന് ഉണ്ടാക്കിയ കിക്ക്* ഒരുക്കലും ദൃശ്യം രണ്ടിൽ പ്രതീക്ഷിക്കാൻ പാടില്ലഎന്നായിരുന്നു. ഇമോഷണൽ എൻഡിങ് ആവുമെന്നും പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ അതുകൂടി കേട്ടപ്പോൾഓ. ടി. ടീയ്ക്കു വേണ്ടി ഒരു തട്ടിക്കൂട്ടി പടം ഉണ്ടാകുന്നതായി ഞാൻ ഉറപ്പിച്ചു. കൂടാതെ ജീത്തു ജോസഫ് അവസാനം ചെയ്ത സിനിമകൾ വളരെ മോശാനുഭവം തന്നവയുമായിരുന്നു. ടീസറിൽ കണ്ട ജോർജ് കുട്ടിയുടെരൂപത്തിലുള്ള വെത്യാസം തന്നെ പ്രതീക്ഷകൾ കുറക്കുന്നതായിരുന്നു . പക്ഷെ ട്രെയ്ലർ എവിടേയോ ഒരുപ്രതീക്ഷ നൽകി .
സിനിമ കാണുന്നതിന് മുമ്പുള്ള മുൻവിധികൾ ഇതെല്ലാമായിരിന്നു.
ദൃശ്യം 2 ഇറങ്ങുന്നതിന് തലേ ദിവസം വൈകുംന്നേരം പൃഥ്വിരാജ് പ്രീമിയർ റിവ്യൂ ഇട്ടിരുന്നു. സത്യം പറഞ്ഞാൽഅത് കണ്ടപ്പോൾ രാത്രി തന്നെ പടം കാണാമെന്നു ഉറപ്പിച്ചു. കസിന്റെ ഹോം തിയേറ്റർ റൂം ബ്ലോക്ക് ചെയ്യിപ്പിച്ചു11 മണിക്ക് ഷോ സ്റ്റാർട്ട് ചെയ്തു. നമ്മൾ കസിൻസ് ആകാംഷയോടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസും വച്ച് കാച്ചി.
സിനിമയിലേക്ക് ..
തുടക്കത്തിൽ പ്രതീക്ഷ തന്നിട്ട് അല്പം ബോർ അടിപ്പിച് സിനിമ മുന്നോട്ടു പോയി. നിരാശരായി നമ്മൾഅങ്ങോട്ടുമിങ്ങോട്ടും മാറിമാറി കുറ്റംപറച്ചിൽ തുടങ്ങി .. ജീത്തു ജോസഫ് എന്ന സംവിധായകൻ നമ്മളുടെവർത്തമാനം കേട്ടോ എന്ന് അറിയില്ല അതാ വരുന്നു ഒരു വഴിത്തിരിവ് .. പിന്നെ കണ്ടത് ഒരു ചരിത്രത്തിന്റെരണ്ടാം പതിപ്പ് ..seat എഡ്ജ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാവുന്ന അവതരണം സംവിധായകനിൽ നിന്നും വീണ്ടുംകണ്ടു .. രൂപത്തിലെ മാറ്റം പോലും തിരിച്ചറിയാനാവാത്തവിധം ലാലേട്ടൻ ജോർജ്കുട്ടിയായി കസറി . പുതുതുതായി വന്ന അഭിനയതാകളും പഴയ അഭിനയതാകളും അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. മുരളിഗോപിയുടെ സ്ക്രീൻ പ്രസൻസ് അപാരം തന്നെ ആണ്.
സത്യം പറഞ്ഞാൽ തിയേറ്റർ അനുഭവം ദൃശ്യം രണ്ടിൽ നമ്മൾ മിസ് ചെയ്യുകയാണ് . ആദ്യത്തെ ദൃശ്യംസിനിമയോട് നൂറുശതമാനം നീതി പുലർത്താൻ ദൃശ്യം രണ്ടിന് കഴിഞ്ഞിട്ടുണ്ട്. സ്പോയിലേർസ് ഇട്ട് ത്രില്ല് കളയാൻ ആഗ്രഹിക്കാത്തതുകൊണ്ട് നിർത്തുന്നു.
ടെലിഗ്രാം പോലെയുള്ള അപ്ലിക്കേഷൻ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്തു കാണാതെ ഒരു നല്ല അമ്പിൻസിൽഈ സിനിമ കാണാൻ ശ്രമിച്ചാൽ ഒരു അനുഭവം തന്നെ ആയിരിക്കും ഈ ദൃശ്യവും.
ഇത്രയും നല്ല ഒരു ചിത്രം ഒരുക്കാൻ വീണ്ടും സാധിച്ചതിൽ ജീത്തു ജോസഫ് എന്ന സംവിധായകനും ❤️, ലാലേട്ടനും ❤️അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 
Last edited by KingSolomon; 19th February 2021 at 04:34 AM.
-
19th February 2021, 07:34 AM
#2
Thank you for the review.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules