Drishyam 2

ഏതൊരു സിനിമയുടെ രണ്ടാം ഭാഗവും വെല്ലുവിളിയാണ്...അതിനേക്കാൾ വെല്ലുവിളിയാണ് ദൃശ്യം പോലൊരു 'ഇൻഡസ്ട്രിയൽ ഹിറ്റി'ന്റെ രണ്ടാം ഭാഗം...അവിടെയാണ് ജീത്തു ജോസഫ് എന്ന സംവിധായകനും തിരക്കഥാകൃത്തും കൈയ്യടി നേടുന്നത്...വലിയ അവകാശവാദങ്ങൾ ഇല്ലാതെ ഒരു നല്ല സിനിമയാകും ദൃശ്യം 2 എന്ന് മാത്രമേ ജീത്തു പറഞ്ഞിരുന്നുള്ളൂ...അവിടെ തുടങ്ങുകയാണ് ആ സിനിമയുടെ വിജയം.

ദൃശ്യം സിനിമയുടെ ഒന്നാം പകുതി എന്നെ അത്രെയേറെ ഇഷ്ടപെടുത്തിയിരുന്നില്ല..പക്ഷെ ദൃശ്യം 2 ലെത്തുമ്പോൾ ഒന്നാം പകുതി മികച്ച കൈയ്യടക്കത്തോടെയാണ് ഒരുക്കിയതെന്ന് തോന്നി...കുടുംബത്തിന്റെ സംഘർഷങ്ങൾ മനോഹരമായാണ് കാണിച്ചിരിക്കുന്നത്...അൻസിബയും മീനയും എല്ലാം വളരെ മനോഹരമായി തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്...പിന്നെ താരതമ്യം ; ഒന്നാം ഭാഗത്തെ മോശമാക്കാതെ നീതി പുലർത്തി ഒരു രണ്ടാം ഭാഗം...സസ്*പെൻസ് ത്രില്ലറായിരുന്നു ദൃശ്യമെങ്കിൽ ഇമോഷണൽ ത്രില്ലറാണ് ദൃശ്യം 2.
ഒരുപിടി ടെലിവിഷൻ ഹാസ്യതാരങ്ങളെ മികച്ച കഥാപാത്രങ്ങൾ നൽകി സിനിമയിലെത്തിച്ചിട്ടുണ്ട് സംവിധായകൻ...വലിയ കൈയ്യടി...അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നു...മീന, അൻസിബ, ആശ ശരത്...എല്ലാവരും ഒന്നാം ഭാഗത്തേക്കാൾ പക്വമായി അഭിനയിച്ചു...പിന്നെ ഞെട്ടിച്ചത് മുരളി ഗോപിയാണ്...രസികനിൽ പേടിപ്പിച്ച് തുടങ്ങിയ മൊതലാണ്...അങ്ങേര് ഞെട്ടിക്കാൻ കിടക്കുന്നതേ ഉള്ളൂ.

ലാലേട്ടൻ ; വിമർശനങ്ങളെ ചവിട്ട് പടികളാക്കി ഉയരങ്ങളിലേക്ക് ഓടി കയറുന്നവർ...ഒടിയൻ മേക്ക് ഓവർ മൂലം മുഖത്തെ പേശികളിൽ വന്ന മാറ്റം ആ പഴയ ലാലേട്ടനെ ഇല്ലാതാക്കിയിരുന്നു...കവിളുള്ള...കള്ളചിരിയുള് ള ആ ലാലത്തത്തെ...അതിനി പൂർണ്ണമായി തിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്...അവിടെയാണ് ജീത്തു ഒരു പുതിയ മോഹൻലാലിനെ നമ്മൾക്ക് തിരിച്ച് തരുന്നത്...ഇനിയൊരു ലാലേട്ടൻ യുഗമില്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ അയാൾ മുണ്ട് മടക്കി നെഞ്ച് വിരിച്ച് നൽകുന്നത്...അതിനാൽ എതിരാളികൾ എത്ര വിമർശിച്ചാലും എന്നെ പോലെയുള്ള ലാലേട്ടൻ ആരാധകർക്ക് ഇപ്പോൾ സങ്കടം തോന്നാറില്ല...നിങ്ങളുടെയൊക്കെ വായടപ്പിക്കുന്നതെന്തോ അയാൾ ഇപ്പോൾ ചെയ്ത കൊണ്ടിരിക്കുന്നുണ്ടാകും...സിനിമ ഒരു ജോലിയാണെന്ന് തോന്നുമ്പോൾ ഈ പണി നിർത്തുമെന്ന് പറഞ്ഞ ആളാ...അയാൾ സിനിമയെ കൂടുതൽ സ്നേഹിച്ച് കൊണ്ടേയിരിക്കുകയാണ്...
"That man is a classic criminal and he's scot-free now"

ആന്റണി പെരുമ്പാവൂർ ; നിർമ്മിച്ച സിനിമ ഇത്രയും മികച്ച അഭിപ്രായം നേടുമ്പോൾ ഇത്രക്ക് ചീത്തവിളി കേൾക്കേണ്ടി വരുന്ന ഒരു നിർമ്മാതാവ് വേറെയുണ്ടാകില്ല...ആ ആവേശമൊക്കെ കഴിയുമ്പോൾ മനസ്സിലാകും...ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ, തീയേറ്ററുകളിൽ ലാലേട്ടന് കിട്ടുന്ന കയ്യടികളെ സ്നേഹിച്ചിരുന്ന ആന്റണി ഈ സിനിമ എന്തിന് OTT ക്ക് നൽകിയെന്ന്...ദൃശ്യം 2 പകുതി പ്രേക്ഷകരുള്ള ഇന്ത്യയിലെ തീയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ രണ്ടോ മൂന്നോ ആഴ്ച ഒരു ഓളമുണ്ടാകും...കേറുന്ന കുടുംബ പ്രേക്ഷകർക്ക് പരിമിതികളുണ്ടാകും...ഇതെല്ലാം മുന്നിൽ കണ്ട് തന്നെയാണ് ആന്റണി OTT യെ ആശ്രയിച്ചത്...ഇന്ത്യ കണ്ട ഏറ്റവും മികച്ച മാർക്കറ്റിങ് ആണ് നന്ദി സൂചകമായി ആമസോൺ പ്രൈം ആന്റണിക്ക് നൽകിയത്...തന്റെ വരാനിരിക്കുന്ന മരക്കാറിനും ബറോസിനും വിളയാടാനുള്ള ഭൂമിയാണ് മലയാളത്തിലെ ഏറ്റവും ബുദ്ധിമാനായ നിർമ്മാതാവ് ഇതിലൂടെ ഉഴുതു മറിച്ചിരിക്കുന്നത്...

ജീത്തു ജോസഫ് ; എന്ത് പറയാനാണ് ഹേ...ഈ ആവേശം കെട്ടടങ്ങുമ്പോൾ ദൃശ്യം 2 മായി ഒരു ബന്ധവുമില്ലാത്ത ഒരു പടം നിങ്ങൾ ചെയ്യും...ചിലപ്പോൾ പരാജയപ്പെടും...ഇഷ്ടങ്ങളെ കോംപ്രമൈസ് ചെയ്യാതെ പിന്നെയും ചെയ്യും...എങ്ങനെ ചെയ്യാതിരിക്കും...ജയരാജ് എന്ന എണ്ണം പറഞ്ഞ 'വറൈറ്റി' സംവിധായകന്റെ ശിഷ്യനല്ലേ...കാത്തിരിക്കുന്നു ഇതിലും വലിയ വിസ്മയങ്ങൾക്ക്...

Once again it is proved that without bloodshed, action sequences and punch dialogue, still you can make a genius mass movie....Script and screenplay are the real heroes and movie is always a director's craft....Hats off to Jeethu Joseph


NB - ജീത്തു ജോസഫിന്റെ കഥാപാത്രങ്ങളിലെ ഏറ്റവും ബുദ്ധിമാനായ ക്രിമിനലും (ജോർജ്ജ് കുട്ടി) ബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥനും (സാം അലക്സ്) തമ്മിൽ നേർക്കുനേർ മുട്ടുന്ന ഒരു മൂന്നാം ഭാഗം സ്വപ്നം കാണുന്നു...