എന്തുവാടേ ഇത് ....industry hit ടീമിന്റെ പടത്തിന്റെ 2nd day ആയപ്പോഴേക്കും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയല്ലോ ത്രെഡ്![]()
Sent from my iPhone using Tapatalk
MONSTER| Review
Theatre- Carnival Cinemas H&J complex Karunagapally
ഇവിടെയും സോഷ്യൽ മീഡിയ പുലികളുടെയും മോശം റീവ്യുവും. പലരുടെയും പോസിറ്റിവ് തീയറ്റർ റെസ്പോൺസും പിന്നെ ഇവിടെ തന്നെ പലരുടെയും പോസിറ്റിവ് റിവ്യുസും കണ്ടിട്ടാണ് പടത്തിനു കയറിയത്.
ഉദയ്കൃഷ്ണ എഴുതിയ വളരെ Cinematic ആയ ശക്തമല്ലാത്ത തിരക്കഥയാണ് സിനിമയ്ക്ക് ഉള്ളത്. വൈശാഖിൻ്റെ മേക്കിങ് അത് പരമാവധി കവർ ചെയ്യുന്നുണ്ട്. കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്തിട്ട് പോലും വൈശാഖ് മികച്ച രീതിയിൽ തന്നെ സിനിമ എടുത്തിട്ടുണ്ട് അതിന് അദ്ദേഹം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പലരും ഇവിടെ പറഞ്ഞതുപോലെ ആദ്യപകുതിയിലെ ലാലേട്ടൻ്റെ പ്രകടനം. മോശമായിരുന്നില്ല തിരക്കഥ അനുസരിച്ച് അദ്ദേഹം ആ ഭാഗങ്ങൾ നന്നാക്കി മറ്റൊരാളെ ആ സീനുകളിൽ സങ്കൽപ്പിച്ചാൽ തീരുന്ന പ്രശ്നമേ ചിലർക്ക് ഉള്ളൂ. സിനിമയുടെ ആദ്യ പകുതി ബാലൻസ് ചെയ്യുന്നത് തന്നെ മോഹൻലാലാണ് സിനിമയിലെ 2 ഫൈറ്റ് സീനുകളും മികച്ചതായിരുന്നു. ക്ലൈമാക്സ് ഫൈറ്റിൻ്റെ കൊറിയോഗ്രാഫി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്. ലക്ഷ്മി മഞ്ജുവിൻ്റെയും ഹണിറോസിൻ്റെയും പ്രകടനവും സിനിമയുടെ നട്ടെല്ലാണ്! ദീപക് ദേവിൻ്റെ മ്യൂസിക് സിനിമയുടെ ആസ്വാദനത്തെ നന്നായി ഉയർത്തി. സിനിമയിൽ പറയുന്ന സീരിയസ് സബ്ജറ്റ് മോഹൻലാൽ പടത്തിൽ ആയതുകൊണ്ട് മാത്രമാണ്. അതിലെ നെഗറ്റീവ് കണ്ടെത്താൻ പലരും ശ്രമിക്കുന്നത് മറ്റു പലരുടെയും സിനിമയായിരുന്നെങ്കിൽ ആ ഒരു Subject പറഞ്ഞ് തന്നെ പ്രൊമോഷൻ ഉണ്ടായേനെ! പലരും ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പ്രശംസ കൊണ്ട് മൂടിയേനെ!
ഉദയകൃഷ്ണയുടെ മാസ്റ്റർ പീസ് ട്വിസ്റ്റ് മാത്രം ഇഷ്ടപ്പെട്ടില്ല!
NB: അവസാനഭാഗത്തോട് അടുത്ത് ലാലേട്ടൻ്റെ ചെറിയ ചിരിയുണ്ട്. ലാലേട്ടനെ ഒരു മുഴുനീള വില്ലനായി വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തില്ലുള്ളവ