kt.jpg
Theatre : Ajanta, Trivandrum, Matinee
Status : 60%
ഒരു നല്ല കുടുംബ ചിത്രം എന്ന രീതിയിൽ സമീപിച്ചാൽ തീർച്ചയായും ഇഷ്ടപെടുന്ന ഒരു ചിത്രം..
തനി നാട്ടിൻപുറത്തുകാരനായ സ്ലീവാച്ഛന്റെ വിവാഹത്തിന് മുൻപും അതിനു ശേഷവുമുള്ള ജീവിതമാണ് ചിത്രം പറയുന്നത്!! വിവാഹം കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം,എന്തൊക്കെ ചെയ്തൂട എന്നത് ഒരു സ്റ്റഡി ക്ലാസിനു മുതിരാതെ കുറച്ചു അനുഭുവങ്ങളിലൂടെ സംവിധായകൻ വരച്ചു കാട്ടീട്ടുണ്ട്..വിവാഹത്തിന് ശേഷമുള്ള ലൈംഗിക ബന്ധങ്ങളിലെ പരാജയങ്ങൾ,ആശ്ലീല ചുവയുള്ള തമാശ രംഗങ്ങൾ ചേർത്ത് പല മലയാള ചിത്രങ്ങളിലും വന്നിട്ടുണ്ട്..അതിനൊന്നും മുതിരാതെ പറയേണ്ടത് മാത്രം വളരെ ബോൾഡ് ആയി പറഞ്ഞിട്ടുണ്ട്..
ആസിഫ് വളരെ മനോഹരമായി തന്നെ സ്ലീവാച്ഛനെ അവതരിപ്പിച്ചുണ്ട്..ഒരു നാട്ടിന്പുറത്തുകാരന്റെ നിഷ്കളങ്കതയും,വിവാഹത്തിന് ശേഷമുള്ള വെപ്രാളവും ക്ലൈമാക്സിലെ ഇമോഷണൽ രംഗങ്ങളെല്ലാം കയ്യടി അർഹിക്കുന്നതാണ്..
ആസിഫിന്റെ ഭാര്യയായി അഭിനയിച്ച കുട്ടിയും വളരെ കയ്യടക്കത്തോടെ ചെയ്*തിട്ടുണ്ട്..അതുപോലെ ആസിഫിന്റെ 'അമ്മ,ചേച്ചിമാർ,അളിയന്മാർ എല്ലാപേരും പക്കാ റിയലിസ്റ്റിക്..
പലർക്കും ഒരു മുന്നറിയിപ്പെന്ന രീതിൽ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്..കക്ഷി അമ്മിണിപ്പിള്ളയെക്കാൾ ഒരു പടി മുന്നിൽ നിർത്താം!!
7/10