ആദ്യ ദിവസത്തെ unanimous positive reviews ഉം തുടർന്ന് വന്ന ആവറേജ് അഭിപ്രായങ്ങളും കണ്ടു ഒരു സാധാരണ സിനിമ കാണാൻ പോകുന്ന mindset ൽ തന്നെയാണ് കാണാൻ പോയത്. ആദ്യ പകുതി സിനിമ progress ചെയുന്നത് ഇതിനെങ്ങനെ negative പറയാൻ തോന്നുന്നു എന്നാലോചിച്ചു. അപ്പോഴാണ് second half വരുന്നത്
Serial killer മുന്നോട്ട് കൊണ്ട് പോകുന്ന സിനിമകളിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളാണ് പ്രത്യേക pattern ൽ ഉള്ള കൊലപാതകങ്ങളും അതിനു പിന്നിൽ ഉള്ള motive ഉം.സിനിമയുടെ തുടക്കം തന്നെ ഉഗ്രനായിരുന്നു, നായകൻ ജയിലിൽ ശിക്ഷ കാത്തു കിടക്കുന്ന ഒരു serial കില്ലറെ നേരിട്ട് കണ്ടു സംസാരിക്കുക, അയാളിൽ നിന്നും ഇത്തരം ആളുകളുടെ മാനസികാവസ്ഥ മനസ്സിലാകുക. ഒരു പ്രേക്ഷകൻ എന്നാ രീതിയിൽ വളരെ fresh ആയ ഒരു തുടക്കം എന്ന് തോന്നിച്ചു പൂർണമായും സിനിമയിലേക്ക് invest ചെയ്യാൻ സഹായിച്ചു. പിന്നീട് കഥ പുരോഗമിക്കും തോറും അൽപ്പം ഭയം ഉളവാക്കുന്ന രംഗങ്ങൾ കൊണ്ട് edge of the seat ആയൊരു സിനിമയാണ് ഇനി നമ്മൾ കാണാൻ പോകുന്നത് എന്നാ പ്രതീതി ഉണ്ടാക്കി ഒരു path breaking second half കൂടെ കാണാൻ കാത്തിരിക്കും വിധം അതാ interval !!
Interval കഴിഞ്ഞു സിനിമ അങ്ങനെ പുരോഗമിക്കുകയാണ്. ആദ്യ പകുതിയിൽ ഒന്ന് രണ്ട് രംഗങ്ങൾ അൽപ്പം കല്ലുകടി ഉണ്ടാക്കിയെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷെ ഇവിടെ അതിന്റ തുടർച്ച എന്നോണം പൊലീസുകാരെ under estimate ചെയുന്ന രംഗങ്ങൾ വന്നു തുടങ്ങി ഒപ്പം b unni സിനിമകളിൽ മറ്റും കാണുന്ന hacking ഉം അത് വിശദീകരിക്കുന്ന പച്ച ലിപികൾ ഉള്ള screen ഉം.അവിടെ ശ്രീനാഥ് ഭാസി കുറച്ചു തമാശ ഒക്കെ പറഞ്ഞു നമ്മളുടെ ശ്രദ്ധ തിരിക്കുമെങ്കിലും ചായയിൽ ഈച്ച വീണ ഒരു ഫീലിംഗ് കിട്ടി.പക്ഷെ നമ്മളെ വീണ്ടും track ൽ കൊണ്ട് വരാൻ ഇടക്ക് ഒരു twist വരുന്നുണ്ട് അപ്പോൾ നമ്മൾ പ്രതീക്ഷിക്കും നമ്മളെക്കാൾ ഒരുപാട് സിനിമകൾ കണ്ടിട്ടുള്ളവര് എടുക്കുന്ന സിനിമയാണ് നമ്മുക്കായിരിക്കും തെറ്റ് പറ്റിയത്. എവിടുന്നുഅവരാ പഴേ ഇമോഷണൽ ഫ്ലാഷ് ബാക്ക് എടുത്തിട്ട് serial കില്ലറെ കുരിശിൽ തറച്ചു, അത്രന്നെ
ഇത്തരം template serial killer കഥകളിൽ മടുപ്പ് തോന്നാത്തവർക്ക് ഉറപ്പായും ഇ സിനിമ മികച്ച അനുഭവം ആയിരിക്കും.ഷൈജു ഖാലിദ്, സൈജു ശ്രീധരൻ, സുഷിൻ ഒക്കെ memories ൽ work ചെയ്തിരുന്നെങ്കിൽ എന്തായേനെ അത് മാത്രം ആണ് അഞ്ചാം പാതിരാ
2.75/5
തൃശൂർ രവികൃഷ്ണ
Almost full