New Jacob Thiruvalla
കപ്പേള
പെൺകുട്ടികളും പെൺകുട്ടികളുടെ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.
രണ്ട് മണിക്കുറിൽ താഴെ സമയം കൊണ്ട് കാലിക പ്രസക്തമായ ഒരു കഥ മനോഹരമായി പറഞ്ഞിരിക്കുന്നു മുസ്ഥഫ.
പെൺകുട്ടികളെ വെറും വില്പന ചരക്കായി കാണുന്ന ഒരു കൂട്ടർ. അതിന് വേണ്ടി എന്ത് ചെയ്യാനും എന്തു വേഷം കെട്ടാനും മടിക്കാത്തവർ .അവർക്കിടയിൽ നന്മ നഷ്ടപ്പെടാത്ത ചിലർ
കുറച്ച് സമയം കൊണ്ട് ജീവിതത്തിന്റെ സമൂഹത്തിന്റെ നേർകാഴ്ച വരച്ചുകാട്ടുന്നു കപ്പേളയിലൂടെ.
കഥാപാത്രങ്ങളിലൂടെ.......
* അന്നാ ബെൻ മുൻ ചിത്രങ്ങൾ പോലെ ഇതും മനോഹരമാക്കി
* ശ്രീനാഥ് ഭാസി
അഞ്ചാം പാതിരക്ക് ശേഷം ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം റോയി .ഗംഭീരമായി ഈ നടൻ പുള്ളിയുടെ എൻട്രി മുതൽ സിനിമ വേറൊരു തലത്തിലേക്ക് മാറുന്നു
* റോഷൻ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം വളരെ നന്നായി ചെയ്തു .
* മുസതഫ നടനായും സംവിധായകനായും തിളങ്ങി
* ലക്ഷ്മി എന്ന കഥാപാത്രം അഭിനയിച്ച നടി ,സുധി കോപ്പ ,നായികയുടെ മാതാപിതാക്കൾ, സുധി കോപ്പയുടെ അമ്മ വേഷം ചെയ്ത താരങ്ങൾ എല്ലാവരും തങ്ങളുടെ റോൾ ഗംഭീരമാക്കി
BGM, ഗാനങ്ങൾ എന്നിവ മികച്ചു നിന്നു
എല്ലാ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും നിർബന്ധമായി കണ്ടിരിക്കേണ്ട ചിത്രം
ഒരു നല്ല മെസേജ് തരുന്നുണ്ട് ഈ സിനിമ
സിനിമയായി ഒരു നിമിഷം പോലും തോന്നിയില്ല അത്രയ്ക്ക് നാച്ചുറൽ ആയിട്ടാണ് എടുത്തേക്കുന്നത് എല്ലാ അർത്ഥത്തിലും 👌🏻👌🏻
****