Theatre : Sree, Trivandrum, First Show
Status : 20%
ഈ ചിത്രത്തെ പ്രേക്ഷകർക്ക് ആകർഷിക്കാൻ തക്ക പേരോ,സംവിധായകനോ,നടീ-നടന്മാരോ ഇല്ല..
കുമ്പളങ്ങി,ഹെലൻ ഫെയിം അന്ന ബെന്നിനെ കണ്ടു ആരേലും കാണാൻ കേറിയാലായി..
മുഹമ്മദ് മുസ്തഫ എന്ന നടനിൽ പതിയിരിക്കുന്ന സംവിധായകന്റെ ഒരു മികച്ച തുടക്കമാണ് ഈ കൊച്ചു മനോഹര ചിത്രം!!
ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന കഥയിൽ അതിനു ഏറ്റവും യോഗ്യരായ നടീ-നടന്മാരെ ആണ് കാസറ്റ് ചെയ്തിരിക്കുന്നത്..
ചിത്രത്തിന്റെ ആദ്യ കാഴ്ചയായ,വർണാഭമായ മഴത്തുള്ളികളിൽ തുടങ്ങി അതിമനോഹരമായ നാട്ടിൻപുറം കാഴ്ചകളിലൂടെ വളരെ റിയലിസ്റ്റിക് രീതിയിൽ പറഞ്ഞു പോകുന്ന തമാശയും പ്രണയവും നിറഞ്ഞ ആദ്യ പകുതി..റോഷൻ,അന്ന മികച്ചു നിന്നു !!
ഇന്റെർവെലിൽ എത്തുന്ന ശ്രീനാഥ് ഭാസി,കഥയെ ഒരു ത്രില്ലെർ സ്വഭാവമാക്കുന്നു..
രണ്ടാം പകുതി ശ്രീനാഥ് ഭാസിക്കു സ്വന്തം..നന്നായി മാസ്സ് ചെയ്തിട്ടുണ്ട്..ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളും തകർത്തു..
ഒരു ഫീൽ ഗുഡ് രീതിൽ അവസാനം..
വെറും രണ്ടു മണിക്കൂർ കൊണ്ട് നല്ലൊരു മെസ്സേജ്ചി(മുൻപ്* പറഞ്ഞതാണേലും) ചിത്രം തരുന്നു..
തമാശ,മനോഹരം പോലുള്ള കൊച്ചു ചിത്രങ്ങൾ വിജയിപ്പിച്ച നമ്മൾ ഇതിനെയും വിജയിപ്പിക്കും എന്ന് കരുതുന്നു...
8.5/10