27 .01 .2021
ഏരീസ് പ്ലെക്സ്
3 മണി
നീണ്ട 10 മാസങ്ങള്‍ക്ക് ശേഷം തീയേറ്ററില്‍ പോയി കണ്ട മലയാള പടം . മലയാള സിനിമക്കു മികച്ച തുടക്കം ഈ നല്ലൊരു സിനിമയിലൂടെ കിട്ടി .അധികം നീട്ടി ബോറാക്കുന്നില്ല .മുരളി എന്ന കടുത്ത മദ്യപാനിയുടെ ജീവിതം ഒട്ടും അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിയ്ക്കാന്‍ പ്രജേഷ് സെന്നിനു കഴിഞ്ഞിട്ടുണ്ട്* മറ്റു പടങ്ങളിൽ കാണുന്നു ക്ളീഷേ കള്ളുകുടി സംഭവങ്ങള്‍ ഒന്നും തന്നെ ഈ സിനിമയിലില്ല .ഒന്നാം പകുതി ചില കല്ലുകടി തോന്നി .രണ്ടാം പകുതി നന്നായി വന്നിട്ടുണ്ട് .മികച്ചൊരു ക്ലൈമാക്സ് .ബിജിഎം കൊള്ളാമെങ്കിലും ഇടക്കൊക്കെ ലൗഡ് ആയി .സിങ്ക് സൗണ്ട് ആയത് കൊണ്ട് അതിന്റെ ഗുണവും ദോഷവുമുണ്ട് .സപ്പോർട്ടിങ് കാസറ്റ് പകുതി പേരും പുതുമുഖങ്ങള്‍ .അവര്‍ നന്നായി വര്‍ക് ചെയ്തിട്ടുണ്ട് .സംയുക്*ത ,സിദ്ദിഖ് എന്നിവരുടെ അഭിനയവും ഇഷ്ടപ്പെട്ടു .സിനിമയുടെ ആണിക്കല്ല് ജയസൂര്യ തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായി ശെരിക്കും ജീവിക്കുക തന്നെയായിരുന്നു .ഇതില്‍ മുരളി എന്ന മുഴുക്കുടിയനെ മാത്രമേ ഞാന്‍ കണ്ടുള്ളൂ .അവാർഡിനുള്ള വകുപ്പുണ്ട് ബിഗിലെ .ഇത് കുടിയന്മാരും കുടിക്കാത്തവരും പോയി കാണുക .ഉപയോഗമുണ്ടാകും .റേറ്റിംഗ് -3 .75 / 5