• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  3
    Results 1 to 3 of 3
    1. #1
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      938
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17137

      Default one റിവ്യൂ

      ONE റിവ്യൂ


      മലയാള സിനിമ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് .മഹാമാരിക്ക്*ശേഷം പ്രേക്ഷകർ ചലച്ചിത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുതുന്ന ഒരു കാലഘട്ടമാണ് ഇത്.മഹാമാരി ഇനിയും നീണ്ടു പോകാതെ ചലച്ചിത്ര മേഖല കൂടുതൽ സജീവമാകട്ടെ എന്ന പ്രതീക്ഷയോടെ one എന്ന ചിത്രത്തിലേക്ക് കടക്കാം


      ബോബി സഞ്ജയ് എന്ന കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഘടകങ്ങൾകൊണ്ട് നിറഞ്ഞവയാണ്.എന്റെ വീട് അപ്പൂന്റെയും മുതൽ ഇപ്പോൾ one വരെയുള്ള ചിത്രങ്ങളിൽ നോട്ടുബുക്ക് ,ട്രാഫിക്,അയാളും ഞാനും തമ്മിൽ ,മുംബൈ പോലീസ് ,how old are you ,ഉയരെ ഇവയെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രങ്ങളാണ് അതുകൊണ്ടു തന്നെ അവരുടെ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രതീക്ഷയോടു കൂടിയുള്ള സ്വീകാര്യത ഉണ്ട്.
      പക്ഷെ അടുത്തകാലത്തായി അവരുടെ ചിത്രങ്ങളിൽ ഉണ്ടാകുന്ന ഒരു പോരായ്മയാണ് ഓരോ ചിത്രവും ഓരോ സന്ദേശമായി തീരണം എന്ന സമീപനം ചിത്രത്തിന്റെ കഥയിലൂടെ അത് നൽകുവാൻ സാധിക്കാതെ വരുമ്പോൾ അവർ നടത്തുന്ന അടിച്ചേല്പിക്കലാകുന്ന സന്ദേശങ്ങൾ.ഈ സമീപനം പ്രേക്ഷകർക്ക് യോജിക്കുവാൻ സാധിക്കാതെ വരുന്നതും അവരുടെ ചില ചിത്രങ്ങളിൽ കണ്ടു.one  എന്ന ചിത്രത്തിലേക്ക് വരുമ്പോൾ സന്ദേശം എന്ന നിലയിൽ ഇന്നത്തെ  ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ചിത്രം പറയുവാൻ ഉദ്ദേശിക്കുന്നത് പക്ഷെ അത് ഒരു കഥയിലൂടെ അവതരിപ്പിക്കുന്നതിൽ അവർ പരാജയപ്പെടുന്നതാണ് കാണുന്നത്.</div><div>സന്ദേശം അവതരിപ്പിച്ചു വിജയിപ്പിക്കുന്നതിന് എന്നും വിജയക്കൊടി പാറിച്ചിട്ടുള്ള ശ്രീനിവാസന്റെ ശൈലിയും സമവാക്യങ്ങളും ഒരു പാഠപുസ്തകമായി ബോബി സഞ്ജയ് സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല.ചിത്രം നൽകുന്ന സന്ദേശങ്ങൾ
      സിനിമയുടെ രസശാസ്ത്രത്തിനു മുകളിലാകുമ്പോൾ ആണ് അവിടെ കൃത്രിമത്വം അനുഭവപ്പെടുന്നത്. one എന്ന ചിത്രത്തിന് സംഭവിക്കുന്നതും അത് തന്നെ.

      ഇത്രയേറെ കാലിക രാഷ്ട്രീയ പ്രസക്തിയുള്ള വിഷയത്തെ പ്രതിഭലിപ്പിക്കുവാൻ പോന്ന ഒരു തിരക്കഥ ഒരുക്കുന്നതിൽ ശരാശരി വിജയം നേടുവാൻ മാത്രമേ one എന്നചിത്രത്തിലൂടെ അവർക്കു സാധിക്കുന്നുളൂ.സംവിധായകന്റെ ദൗത്യം ഇവിടെ പരിമിതമാകുന്നു.തിരക്കഥ പകർത്തിവെക്കുക എന്നതിലുപരി ചലച്ചിത്രം ആവശ്യപ്പെടുന്ന സ്പർശം നല്കുവാന് സംവിധായകന് സാധിക്കുന്നില്ല.</div><div>അപ്പോഴും ചലച്ചിത്രത്തെ ജനകീയമാക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാനുള്ള സംവിധായകന്റെയും തിരകഥാകൃത്തുക്കളുടെയും മികവ് സിനിമയിൽ പലയിടത്തും പ്രകടമാകുന്നു.ആ മികവാണ് one എന്ന ചിത്രത്തെ ശരാശരിയിലും അല്പം മുകളിലുള്ള അവസ്ഥയിലെത്തിക്കുന്നത്.

      മമ്മൂട്ടി എന്ന നടന്റെ അടുത്ത് പുറത്തിറങ്ങിയ പ്രീസ്റ് എന്ന ചിത്രത്തിലുംഎന്ന ഈ ചിത്രത്തിലും അദ്ദേഹത്തെ പൂർണ്ണമായും ഉപയോഗിക്കുന്നതിൽ സംവിധായകർ പരാജയപ്പെടുന്നതായി കാണാം.നടന്റെ മികവ് എന്നത് സംവിധായകന്റെ കൈകളിലാണ് എന്ന് മികച്ച സംവിധായകർ നിരന്തരം തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ്. സുരേഷ്*ഗോപി എന്ന നടനെ കളിയാട്ടത്തിലൂടെ വാർത്തെടുത്ത ജയരാജ്,അമരത്തിലൂടെ മമ്മൂട്ടിയെ പരിവർത്തനത്തിനു വിധേയമാക്കിയ ഭരതൻ,മോഹൻലാലിന്റെ അസാധാരണമായ അഭിനയ സാധ്യതകളെ നിരന്തരം പ്രകാശിപ്പിച്ചു സിബി മലയിൽ ഇവരൊക്കെ സംവിധായകർ ആണ് നടന്മാരെ സൃഷ്ടിക്കുന്നത് എന്ന് തെളിയിച്ച പ്രഗത്ഭരാണ്.ഇവിടെ  സന്തോഷ് വിശ്വനാഥൻ മമ്മൂട്ടിയെ അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന അലംഭാവം ചിത്രത്തിന്റെ  ഫലത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ആദ്യമേ സൂചിപ്പിച്ച പോലെ മികച്ച ഒരു വിഷയം അതിനെ അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കൾക്കു സംഭവിച്ച പോരായ്മകൾ oneഎന്ന ചിത്രത്തെ ശരാശരിയിലേക്കു ഒതുക്കി. ഉദാഹരണമായി ഇടവേളയോട് അനുബന്ധിച്ചു കടക്കൽ ചന്ദ്രന് സംഭവിക്കുന്ന ഓർമ്മപ്പിശക് എന്തിനായിരുന്നു.ചിത്രത്തിന്റെ അവസാന രംഗങ്ങളിലെ സംഭാഷണങ്ങൾ ,അതേപോലെ ഒരു മാറ്റത്തിന് ചന്ദ്രനെ പ്രേരിപ്പിക്കുന്ന ഘടകം ഇവയൊന്നും വ്യക്തമാക്കുവാൻ തിരക്കഥാകൃത്തുക്കൾക്കു സാധിക്കുന്നില്ല.

      പക്ഷെ ചില രംഗങ്ങൾ ഉദാഹരണത്തിനു കടക്കൽ ചന്ദ്രൻ രക്ഷകനായി പോലീസ് സ്റ്റേഷനിൽ എത്തുന്നതും മറ്റും വാണിജ്യ വിജയത്തിന് വേണ്ടുന്ന കഥാഘടകങ്ങൾ  ഒരുക്കുവാൻ ഉള്ള അണിയറക്കാരുടെ കഴിവ് വെളിവാക്കുന്നതാണ്;മലയാളത്തിലെ ഏറ്റവും മികച്ച ഒരു പൊളിറ്റിക്കൽ ചിത്രമാകേണ്ടുന്ന ഒന്ന് അണിയറക്കാരുടെ അലംഭാവം മൂലം ശരാശരിയിലേക്കൊതുങ്ങുന്നതാണ് കാണാനാകുന്നത്.അപ്പോഴും ചിത്രം മോശമാകാതെ കണ്ടിരിക്കുവാൻ സാധിക്കുന്നു മികച്ച ചില രംഗങ്ങളും മമ്മൂട്ടി എന്ന നടന്റെ പ്രഭാവവുമാണ ചിത്രത്തെ ആസ്വാദന യോഗ്യമാക്കുന്നത്.

      രാഷ്ട്രീയപരമായിഇന്നത്തെ മുഖ്യൻ എന്ന നിലക്ക് പിണറായി വിജയന് ഒരു ബൂസ്റ്റ് ആണ് എന്ന് പറയാം പക്ഷെ ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയത്തിനും പാർട്ടിക്കും അതീതമാണ്. ഇത്തരത്തിലൊരു മുഖ്യൻ ഏതൊരു നാടിന്റെയും ആവിശ്യമാണ്.
      Last edited by amilsony; 27th March 2021 at 02:20 PM.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    2. #2
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,584
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27082

      Default

      താങ്ക്സ് അമില്
      വാ...


    3. #3
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      8,647
      Mentioned
      23 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      49469

      Default

      താങ്ക്സ്
      ഞാൻ ഇതാണെന്ന് പറയാൻ ഞാൻ ആരെ ഭയക്കണം...