ചുരുളി
No Plan to Impress
No Plan to Change
അങ്ങിനെ എനിക്ക് കിളി പോയ മലയാളം സിനിമകളിൽ രണ്ടാമത് വക്കാൻ ഒരു പടത്തെ ഇന്നലെ കിട്ടി.
ലിജോ ജോസ് പല്ലിശേരിയുടെ ചുരുളി ജെല്ലിക്കെട്ടിനേക്കാൾ കോംപ്ലക്സ് ആയ പടമാണെന്ന് കേട്ടപ്പോൾ അത്തരമൊരു പ്രതീക്ഷയിൽ തന്നെ ആണ് സോണി ലൈവിൽ തന്നെ കാശ് കൊടുത്ത് പടം കണ്ടത്. ഭാഗ്യത്തിന് എന്റെ പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല. മൊത്തത്തിൽ കിളി പോയ അവസ്ഥാ ആയി.
ഒന്നെങ്കിൽ ഈ പടം എടുത്തവർ വേറെ മൂഡിൽ ആവും. അല്ലേൽ ഇവർ യാത്ര ചെയ്ത് ദൂരെ എവിടെയോ എത്തിയിട്ടുണ്ട്. എന്നെ പോലെ സാധാരണ സിനിമസ്വാദകൻ അവിടെ എത്താൻ ഇനിയും എത്രയോ ദൂരം സഞ്ചരിക്കണം എന്ന് തോന്നുന്നുണ്ട്. രണ്ടാമത്തെ ആണ് സത്യം എന്ന് എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം സിനിമകൾ ഉണ്ടാക്കുന്നത് സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിൽ അല്ല. ഇദ്ദേഹത്തിന്റെ പടം കാണാൻ വേറെ ഒരു വിഭാഗം തന്നെ ഉണ്ട്*.സിനിമകളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ, അതിലെ ടെക്നിക്കൽ വശങ്ങളെ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ, സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ ഉണ്ടാകാനും അവൻ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ. അത് പോലെ കുറെ ആൾകാർ ഉണ്ട്*. ഞാൻ അത്തരത്തിൽ പെട്ട ഒരാളാണ്. കാരണം നേരെ വഴി പോകുന്ന ആൾകാർക്കിടയിൽ ഒരാൾ വഴി മാറി സഞ്ചാരിച്ചാൽ നമ്മൾ ഒന്ന് ശ്രദ്ധിക്കുമല്ലോ. ഒന്നില്ലേൽ കുറെ കഴിഞ്ഞാൽ ആ വഴിയിൽ വരാൻ ഒരുപാട് പേര് ഉണ്ടാകും. അല്ലെങ്കിൽ അയാൾ ഒറ്റക്കാകും.
ഇനി പടത്തെ പറ്റി പറയുകയാണെകിൽ നേരത്തെ പറഞ്ഞ കിളി പോയ കഥ മാറ്റി വച്ചാൽ ഒരു പക്കാ വിഷ്വൽ ട്രീറ്റ്* ആണ് ഈ പടം.കാടിന്റെ ഭംഗി ഒക്കെ വളരെ ഗംഭീരയിട്ടാണ് ഇതിൽ ഉൾപെടുത്തിയത്. ബി ജി എം ഉം വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു തോന്നി. പിന്നെ ഡയലോഗുകൾ.... അവർ തന്നെ 18+ പടം എന്ന് പറഞ്ഞത് കൊണ്ട് ഇയർ ഫോൺ വച്ച് പടം കാണുന്നത് വളരെ നന്നായിരിക്കും. തെറി എന്നൊക്കെ പറഞ്ഞാൽ വർത്തമാനം പറയുന്നതിനിടയിൽ ബ്രെഡിൽ ജാം തേക്കുന്നത് പോലെ ഓരോ തെറി. അതും
വന്നവനും പോണവനും ഒക്കെ ഇത് തന്നെ...
ഇനി ഇതിന്റെ യഥാർത്ഥ കഥ അറിയാൻ ഒന്ന് കൂടി കാണേണ്ടി വരും. അത് അറിയാൻ ആഗ്രഹവും ഉണ്ട്*.
ഈ പടം പോസിറ്റീവ് ആയി ഒരു റിവ്യൂ വരില്ല എന്ന് ഉറപ്പാണ്. കാരണം ഇദ്ദേഹത്തിന്റെ പല പടങ്ങളും ഒരു ട്രോൾ മേറ്റീരിയൽ ആയി ഉപയോഗിക്കാറുണ്ട്. നേരത്തെ പറഞ്ഞ ഡയലോഗ്കൾ ഇനി വരും ദിവസങ്ങളിൽ ഒരു ട്രോൾ മേറ്റീരിയൽ ആകും എന്നതും ഉറപ്പാണ്.