Spoiler
Jana Gana Mana (2022 )
കർണാടകയിലെ ഒരു യൂണിവേഴ്സിറ്റിയിലെ മലയാളി അദ്ധ്യാപികയുടെ കൊലപാതകവും തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളും കോടതിയുടെ മുന്നിൽ എത്തുകയും സത്യം തെളിയിക്കാനുള്ള ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം.
സുരാജ് നിഗൂഡതകൾ നിറഞ്ഞ സജ്ജൻ കുമാർ നെ സ്വാഭാവികരീതിയിൽ അവതരിപ്പിച്ചു. പ്രതേകിച്ചു പ്രകടനസാധ്യത ഒന്നും തോന്നിയില്ല. (അസിസ്റ്റന്റ് കമ്മിഷണർ വേഷം ചില ഇടതു ചേരാത്ത കുപ്പായം പോലെ തോന്നി)
പ്രിത്വിരാജ് ന്റെ സസ്പെൻസ് വേഷം സിനിമയുടെ കഥാഗതി കുറച്ചു കൂടി ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നു ഇന്റർവെൽ നു മുൻപ് എത്തുന്ന കഥാപാത്രം പിന്നീട് ഉള്ള രണ്ടാം പകുതി മുഴുവനും ഏറ്റെടുക്കുന്നു.
സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രവും അരവിന്ദ് സ്വാമിനാഥൻ ആണ്.
നോർമൽ ടോണിൽ മുന്നോട്ട് പോകുന്ന കഥാപാത്രത്തിന്റെ ശരീരഭാഷ ഭംഗിയായി അവതരിപ്പിച്ചു.
പ്രൊഫസർ സഭ മറിയം° മമ്തക്ക് അഭിനയ സാധ്യത ഒന്നും നൽകുന്നില്ല എങ്കിലും പ്രധാന കഥാപാത്രമായി സിനിമ നിറഞ്ഞു നിൽക്കുന്നു
വിൻസി അലോഷിയസ് തന്റെ വേഷം മികച്ച രീതിയിൽ പൂർണ്ണമാക്കി. സിനിമയിൽ കൂടുതൽ പ്രകടനമുള്ള സ്ത്രീ കഥാപാത്രവും വിൻസിയുടെ ഗൗരിയാണ്.
ശാരിയുടെ അമ്മ വേഷം ശബാന °
ഷമ്മി തിലകൻ ന്റെ രഘുറാം അയ്യർ °
ജി എം സുന്ദർ ന്റെ എൻ. ജി. റാവു °
ധ്രുവ്, ജയകൃഷ്ണൻ, പ്രിയങ്ക, വൈഷ്ണവി, മിഥുൻ, ധന്യ അനന്യ,
ജഡ്ജ് വേഷത്തിൽ എത്തുന്ന രാജ കൃഷ്ണമൂർത്തി,
ദൃക്സാക്ഷി വിക്ടർ ആയി എത്തുന്ന വിനോദ് സാഗർ , അല്പം നേരം മാത്രം ഉള്ള ശ്രീ ദിവ്യ തുടങ്ങിയവർക്ക് പ്രതേകിച്ചു സ്പേസ് നൽകി അവർക്ക് പെർഫോമൻസ് നു കൂടി അവസരം നൽകി. ഷാനവാസും ചെറിയ വേഷത്തിൽ എത്തി.
സിനിമയുടെ രാഷ്ട്രീയമോ സിനിമ ഉദ്ദേശിക്കുന്ന രാഷ്ട്രീയമോ പ്രസക്തമല്ല കഥാഗതിയിൽ വരുന്ന പരാമർശങ്ങൾ ഒക്കെ സിനിമ അവസാനിക്കുന്നതോടെ ഇല്ലതെ ആകുന്നു. സിനിമ കാണുമ്പോൾ ഉള്ള കയ്യടിക്ക് വേണ്ടിയോ അപ്പോൾ ഉള്ള ആവേശമോ മാത്രം സാമൂഹിക രാഷ്ട്രീയങ്ങളെ പ്രതിചേർക്കൽ ആയി കാണുക. സത്യം എന്ന രൂപത്തിൽ അറിയുന്ന കാര്യത്തിന് യഥാർത്യത്തിൽ മറ്റൊരു മുഖം കൂടി ഉണ്ടെന്നുള്ള ഓർമ്മപെടുത്തൽ സിനിമ നൽകുന്നു. കഥക്ക് പുതുമ ഒന്നും അവകാശപെടാൻ ഇല്ല മുൻപും ചർച്ചചെയ്ത വിഷയങ്ങളിൽ കൂടി പോകുന്നു. ആദ്യ ഭാഗത്തിൽ അപ്രധാനമായ അരവിന്ദ് സ്വാമിനാഥന്റെ ജീവിതം പറയുന്ന
രണ്ടാം ഭാഗത്തിനു സൂചന കൂടി നൽകി ചിത്രം അവസാനിപിക്കുന്നു.
സിനിമ നൽകുന്ന പുതുമ പ്രിത്വിരാജ് തന്നെയാണ് നായകവില്ലൻ പരിവേഷങ്ങൾ ഒഴിവാക്കി കഥയിലെ ഒരു കഥാപാത്രം മാത്രം ആയി മാറുന്നതും ആ കഥാപാത്രം പ്രകടനം കൊണ്ട് മുന്നേറുന്നതും കാണാൻ ആകുന്നു.
കാണേണ്ട ചിത്രം.
I don't know how to rate a movie with marks, so no rating ...