ഇന്ന് കണ്ടു. എടപ്പാൾ ഗോവിന്ദ. 6:30 PM.
സ്പൈ യൂണിവേഴ്സിലേക്ക് എടുത്തെറിയപ്പെട്ട പഠാന്റെ പരാക്രമങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം.
'Life of Spy' ഭാഗം 4 ആണെന്ന ബോധത്തോടെ സിനിമ കാണുന്നവർക്ക് ആവശ്യമില്ലാത്ത സംശയങ്ങൾ ഒഴിവാക്കി സിനിമ ആസ്വദിക്കാൻ കഴിയും. അല്ലാത്തവർക്കായാലും ഷാരൂഖ് ഖാന്റെ മികച്ചൊരു തിരിച്ചുവരവ് എന്ന നിലയിൽ തെറ്റുകുറ്റങ്ങളൊക്കെ പൊറുത്ത് കാണാവുന്നതേയുള്ളൂ.
ആക്ഷൻ രംഗങ്ങൾ പ്രത്യേകിച്ച് ആദ്യ പകുതിയിലെ ഫൈറ്റ് സീക്വൻസുകൾ നന്നായിരുന്നു. SRK നന്നായി ചെയ്തിട്ടുണ്ട്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ട്രെയിനിന്റെ തട്ടുപൊളിച്ച് ഒരു മനുഷ്യൻ വരുന്നുണ്ട്. 'ഇയാൾ ഇവിടെയും വന്നോ!' എന്നാണ് ആദ്യം വന്ന ചിന്ത. പിന്നെ ആലോചിച്ചപ്പോൾ ശരിയാണ്. എവിടെയും നുഴഞ്ഞുകയറുന്നതു കൊണ്ടാണല്ലോ ഇവരെ ചാരന്മാർ എന്ന് വിളിക്കുന്നത്. പക്ഷേ, ഉള്ളത് പറയാമല്ലോ. അങ്ങേർക്ക് വയ്യ...
ജനസഹസ്രങ്ങളെ ഉറഞ്ഞുതുള്ളിച്ച വിഖ്യാതമായ 'കാവി ലങ്കോട്ടി' പ്രദർശനത്തിൽ സംഘാടകസമിതി മാറ്റമൊന്നും വരുത്തിയിട്ടില്ല. സിനിമയിൽ പഠാന് സംഭവിച്ചതു പോലെ കാവി ലങ്കോട്ടിയ്ക്ക് പുറകേ പോയി വഞ്ചിതരാകരുത് എന്ന് മാത്രമേ Boycott സംഘങ്ങളോട് പറയാനുള്ളു. [പാട്ടിൽ ആ സീൻ വന്നപ്പോൾ ഏതോ ഒരുത്തൻ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നത് കണ്ടു. ആരാ ഇവനൊക്കെ!!]
ദീപിക ആദ്യ ഗാനരംഗത്ത് ഒരു പട്ടിണിക്കോലം പോലെ തോന്നിച്ചെങ്കിലും പിന്നീട് നന്നായിട്ടുണ്ട്. ആക്ഷൻ നന്നായി ചെയ്തിട്ടുണ്ട്.
ജോൺ എബ്രഹാമിന് ഒരു പുച്ഛഭാവം ജന്മനാ ഉണ്ടെങ്കിലും ഈ സിനിമയിൽ അത് apt ആണ്. രാജ്യത്തിന്റെ നിലപാടുകളോടുള്ള പുച്ഛം ആണ് അയാളെ ഈ അവസ്ഥയിൽ എത്തിച്ചത്. [എന്ന് കരുതി അയാൾ ചെയ്തത് തെറ്റല്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വിവരക്കേട്. അവർക്കുള്ള മറുപടി പഠാൻ അവസാനം പറയുന്നുണ്ട്]
ചുരുക്കത്തിൽ SRK ആരാധകർക്ക് നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ(ലോജിക്കിനെ പറ്റി ചിന്തിക്കാതിരുന്നാൽ മറ്റുള്ളവർക്കും). ഫിസിക്സ് തോറ്റുപോകുന്ന ചില രംഗങ്ങൾ ഉണ്ട്. അതു പിന്നെ 'Bade bade Filmon mein aisi choti choti baatein hoti rehti hai' എന്ന് ചിന്തിച്ചാൽ ok ആണ്.
ഡാൻസ് ഉണ്ട്, ഫൈറ്റ് ഉണ്ട്, ചെറിയ തമാശ ഉണ്ട്, ചില Pleasant Surprises (എല്ലാവർക്കും Pleasant ആയിക്കൊള്ളണം എന്നില്ല) ഉണ്ട് and of course കാവി ലങ്കോട്ടി ഉണ്ട്.
Enjoy Enjoy