
Originally Posted by
KingSolomon
Theater: Lulu Pvr TVM
Show time: 1.45pm
Theater Status: 50%
Crowd response: Sleepy effect!
Pre Review Note:
റിവ്യൂ പറയുന്നതിന് മുന്നേ തന്നെ ഒരു കാര്യം പറയാം. Alone എന്ന സിനിമ എനിക്ക് ഇഷ്ടമായില്ല.. മോഹൻലാൽ ഫാൻ ആയ ഞാൻ നൻപകൽ എന്ന സിനിമ ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു.. സ്വാഭാവികം ആയും Alone എന്ന സിനിമയും ഇഷ്ട്ടപ്പെടണം എന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടയിരിക്കും.. സിനിമ കണ്ട പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ തീയേറ്ററിൽ പോയി കണ്ട എനിക്ക് അവകാശമുണ്ട്. ഞാൻ ഒരു iifk ബുദ്ധിജീവിയും അല്ല!
Expectation before the watch:
Single character movie ആയത് കൊണ്ട് തന്നെ വല്യ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല..പക്ഷേ രാജേഷ് ജയരാമൻ എന്ന എഴുത്തുകാരൻ experiment movie എന്ന നിലക്ക് critics reviews കിട്ടിയ സിംഗിൾ character movie ആയ പ്രാണയുടെ എഴുത്തുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷ ഉണർന്നൂ, എന്നിരുന്നാലും ott - ക്ക് വേണ്ടി ചെയ്ത പടം എന്ന നിലക്ക് തന്നെ ആവുമെന്ന് ഉറപ്പുണ്ടായിരുന്നു..
ഞാൻ കണ്ട Alone...
യമുന (മഞ്ജു) arrange ചെയ്തു കൊടുകുന്ന ഫ്ലാറ്റിലേക്ക് covid സാഹചര്യത്തിൽ എത്തിപ്പെടുന്ന കാളിദാസൻ്റെ (മോഹൻലാൽ) വരവോടെയാണ് സിനിമയുടെ തുടക്കം..ഷാജി കൈലാസ് ഈ സിനിമയിൽ മാസ്സ് വേണ്ടന്ന് വച്ചാലും കയ്യടിക്കാൻ തോന്നിയ രീതിയിൽ തന്നെ intro എടുത്ത് വച്ചിട്ടുണ്ട്. അതിന് ശേഷം അതീവ നാടകീയമായ സംഭാഷണങ്ങൾ വച്ച് മുന്നോട്ട് പോകുന്ന സിനിമയും, കാളിദാസനും, ഫോണിൽ സംസാരിക്കുന്ന കുറെ കഥാപാത്രങ്ങളും. ഇടയ്ക്ക് കാളിദാസൻ ഞെട്ടും, പിന്നെ ഇടയ്ക്ക് എപ്പോഴോ Heros are not alone എന്ന ഒരു ബന്ധവും ഇല്ലാത്ത മാസ്സ് ഡയലോഗും!! പെട്ടെന്ന് തന്നെ ഇൻ്റർവെൽ!!
Second half കുറച്ച് ഭാഗങ്ങൾ intersting ആയി എടുത്തിട്ടുണ്ട്..
Second half ത്രില്ലർ മൂടിൽ സിനിമ മുന്നോട്ട് പോകണം എന്നാവും സംവിധായകനും, കഥാകൃത്തും ആഗ്രഹിച്ചത്.. പക്ഷേ ഒട്ടും impact ഉണ്ടാക്കാതെ ബോർ അടിപ്പിച്ചു സിനിമ മുന്നോട്ട് നീങ്ങി.. climax -ൽ എന്തോ ഭികര സസ്പെൻസ് എന്ന നിലക്ക് Udayakrishna ലെവലിൽ ഒരു സാധനവും പടച്ചു വിട്ടിട്ടുണ്ട്.
One line ആയി കഥ കേട്ടാൽ ഇഷ്ട്ടപ്പെടുന്ന oru thread മോശം തിരക്കഥയും, അതീവ നാടകീയതയും കൊണ്ട് കുളം ആക്കി. Ott-yil മാത്രം സമയം വേണ്ടുവോളം ഉണ്ടെങ്കിൽ കാണാം..
Technical side:
ഷാജി കൈലാസ് ഇപ്പോഴും potential ഉള്ള director തന്നെ ആണ് എന്നാണ് എൻ്റെ അഭപ്രായം .. OTT ക്ക് വേണ്ടി നിർബന്ധതനായി ചെയ്ത സിനിമ ആയി തോന്നി.. ചില ഷോർട്ട് ഒക്കെ നന്നായി എടുട്ടിത്തിട്ടുണ്ട്.. VFX ചില ഭാഗങ്ങളിൽ ഉപയോഗിച്ച് ബോർ ആക്കിയിട്ടുണ്ട്.. ഇടയ്ക്ക് ട്രെയിലറിൽ കേട്ട bgm കിടു ആയിരുന്നു.. ഇംഗ്ലീഷ് സോങ്ങ് നല്ലതാണ്.
Performance:
Artificial ആയി തോനുന്ന ചില ഞെട്ടൽ scenes ഒഴിച്ചാൽ energetic performance ആയിരുന്നു ലാലേട്ടൻ.. frame to frame mohanlal ആണേലും പുള്ളിക്ക് challange ചെയ്യുന്ന ഒരു സംഭവം സിനിമയിൽ ഇല്ല..
ഇഷ്ടപ്പെട്ടത്:
Introduction
ഇടയ്ക്ക് വരുന്ന bgm
Second ഹൽഫിൽ ഇടക്കുള്ള കുറച്ച് ഭാഗങ്ങൾ
ഇംഗ്ലീഷ് സോങ്ങ്
ഇഷ്ടപ്പെടാത്തത്:
Screenplay and dialogues
ഒരു ഡെവലപ്പ്മെൻ്റ് ഇല്ലാത്ത first half.
Artificial scenes
Climax
വാൽക്ഷണം: തീയേറ്ററിൽ ഇറക്കിയാൽ പൊട്ടുമെന്ന് ഞാൻ വിചാരിച്ച ബോംബ് നല്ല അസലായി പൊട്ടി.. 2022 ൽ തന്നെ ഇറക്കി വിടെണ്ടതായിരുന്നു.. മോൺസ്റെറിൽ അദ്യ പകുതിയിൽ വരുന്നത് പോലെ ഉള്ള ബോർ രംഗങ്ങൾ ഇല്ല എന്നത് മാത്രം ആണ് ഏക ആശ്വാസം..
Rating: 4/10 (4 for the positives)
Verdict: തട്ടിക്കൂട്ട് for ott
Note: മുകളിൽ പറഞ്ഞത് എൻ്റെ പേഴ്സണൽ അഭിപ്രായം മാത്രം ആണ്.. ചിലർക്ക് സിനിമ ഇഷ്ട്ടപ്പെട്ടു എന്ന് കണ്ടൂ..അവരുടെ അഭിപ്രായത്തെ മാനികുന്നു!!