Thanks bro'
ചെക്കച്ചിവന്ത വാനം (Crimson Red Sky)
മണിരത്നം തന്റെ പതിവ് റൊമാൻസ് ട്രാക്ക് ഒക്കെ വിട്ട് അല്പം കമേർഷ്യൽ ചേരുവകളോട് മുഖം തിരിക്കാതെ ഒരുക്കിയ പുതിയ ചിത്രം. അരവിന്ദ് സാമി, വിജയ് സേതുപതി, സിലമ്പരസൻ, അരുൺ വിജയ്, പ്രകാശ് രാജ്, ത്യാഗരാജൻ, ജ്യോതിക, അദിതി, ഐശ്വര്യ രാജേഷ്, ജയസുധ തുടങ്ങിയ വൻ താരനിരയിൽ ആണ് കഥ പറയുന്നത്.
കഥ ചിത്രത്തിന്റെ 2 ട്രെയ്ലറുകളിൽ നിന്ന് ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്.
ചിത്രത്തിന്റെ ആദ്യ പകുതി ഉഗ്രൻ ആണ്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സമയം നൽകിക്കൊണ്ട് വളരെ ഫാസ്റ്റ് എന്നാൽ ക്ലാസ് മൂഡിൽ ഉള്ള കഥ പറച്ചിൽ. എന്നാൽ രണ്ടാം പകുതി തുടക്കത്തിൽ നൽകിയ ഒരു പ്രതീക്ഷ അത്രത്തോളം കാത്തില്ല എന്ന് പറയേണ്ടി വരും. പ്രതീക്ഷിച്ച ക്ലൈമാക്സിലേക്ക് എത്തിപ്പെടാൻ തിരക്കഥയിൽ പുതുമകൾ ഇല്ലാതെ പോകുന്ന കാഴ്ച്ച. എന്നിരുന്നാലും ചിത്രം മുഷിപ്പിക്കുന്നില്ല.
നടീനടന്മാർ എല്ലാവരും കിട്ടിയ വേഷം മനോഹരമാക്കി.
എ ആർ റഹ്മാന്റെ ഗാനങ്ങൾ എല്ലാം കഥ പറച്ചിലിനിടയിൽ വരുന്ന പശ്ചാത്തല സംഗീതമെന്നോണം മാത്രമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്.ഗാനരംഗങ്ങളിലെ മണിരത്നം മാജിക് പ്രതീക്ഷിക്കുന്നവർ നിരാശരാകും എങ്കിലും സന്തോഷ് ശിവൻ ഒരുക്കിയ വിഷ്വൽസ് പ്രത്യേകിച്ച് ടോപ് ആങ്കിൾ ചെയ്സ് സീൻ ഒക്കെ ഗംഭീരം.
ചുരുക്കത്തിൽ മണിരത്നം കുറെ നാൾ കൂടി ഒരു പക്ഷെ അഗ്നിനക്ഷത്രം കഴിഞ്ഞ് ഒരുക്കിയ കമേർഷ്യൽ തട്ടകത്തിൽ നിന്നുള്ള കഥ പറച്ചിൽ.
ആദ്യ പകുതി കണ്ടപ്പോൾ ഒരിക്കൽ കൂടി ഈ സിനിമയ്ക്ക് കയറാൻ മോഹിപ്പിച്ച ചിത്രം രണ്ടാം പകുതി കഴിഞ്ഞപ്പോൾ One Time Watchലേക്ക് മാറിയതിൽ രണ്ടാം പകുതിയിലെ തിരക്കഥ മാത്രമാണ് വില്ലൻ
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT
'96
ഒന്നും പറയുന്നില്ല, പറയാൻ വാക്കുകളില്ല
തമിഴ് സിനിമ ഉള്ളിടത്തോളം കാലം ഈ സിനിമയും ഇതിലെ റാം & ജാനു എന്നീ കഥാപാത്രങ്ങളും ഉണ്ടാകും
100ൽ 100 മാർക്ക് കൊടുക്കാവുന്ന, എത്ര കണ്ടാലും മതി വരാത്ത ഇന്നത്തെ തലമുറയ്ക്ക് ഒക്കെ സ്വപ്നം പോലും കാണാൻ പറ്റാത്ത Pure Serene Unadulterated Love on Celluloid
ഇത് ഇനി എത്ര തവണ കാണും എന്നറിയില്ല, രണ്ടാം പകുതിയിൽ 99% വെറും രണ്ടു കഥാപാത്രങ്ങളെ വെച്ച് ഇത്ര poetic ആയൊരു ലവ് സ്റ്റോറി❤❤❤❤
*തിയറ്ററിൽ ആ മാസ്മരിക സംഗീതത്തിന്റെ അകമ്പടിയോടെ സ്കൂൾ കാലഘട്ടവും പ്രണയവും സൗഹൃദവും വിരഹവും നഷ്ടപ്രണയവും ഓർമ്മകളും പ്രതീക്ഷകളും എല്ലാ ഗംഭീര വിഷ്വലുകളുടെ അകമ്പടിയോടെ നിങ്ങൾ കണ്ടില്ല എങ്കിൽ തമിഴ് സിനിമകളിലെ ഏറ്റവും നല്ലതിൽ അതിലും ഏറ്റവും നല്ലതിൽ ഒന്ന് നിങ്ങൾ മിസ്സ് ചെയ്യുകയാണ്, ഒപ്പം നമ്മുടെ ഉള്ളിൽ എല്ലാം ഉള്ള റാം അല്ലെങ്കിൽ ജാനുവിനെയും*❤❤❤❤
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT
രാക്ഷസൻ
മുണ്ടാസ്പട്ടി എന്ന ചിത്രം കഴിഞ്ഞ് 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാംകുമാർ വന്നത് ഒരു ഗംഭീര സൈക്കോത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രവുമായിട്ടാണ്. വിഷ്ണു വിശാൽ തന്നെയാണ് ഇത്തവണയും നായകൻ. മുൻ ചിത്രത്തിൽ നിന്ന് കാളി വെങ്കട്ട്, മുനീസ്കാന്ത് എന്നിവരും ഉണ്ട്. അമല പോൾ ആണ് നായിക.
ചിത്രത്തിനെ കുറിച്ച് ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല, അത് കാണുമ്പോൾ ഉള്ള ആസ്വാദനത്തെ ബാധിച്ചേക്കും എന്നുള്ളത് കൊണ്ട് മാത്രമാണ്.
ആദ്യാവസാനം ത്രില്ലടിച്ച് കാണാൻ കഴിയുന്ന നന്നായി റിസർച്ച് ചെയ്ത് എഴുതിയ തിരക്കഥ, ഗാനങ്ങൾ പോലും കഥ പറച്ചിലിന്റെ ഭാഗം മാത്രം. ബി ജി എം അതിഗംഭീരം. അഭിനേതാക്കൾ എല്ലാവരും നന്നായിട്ടുണ്ട്.
നെഗറ്റീവ് പറയാൻ ആണെങ്കിൽ ക്ലൈമാക്സ് ഭാഗങ്ങൾ അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.
2 മണിക്കൂർ 50 മിനിറ്റ് ത്രില്ലടിപ്പിക്കുന്ന ചിത്രം തിയറ്ററിൽ അതിന്റെ മുഴുവൻ എഫക്ടിൽ തന്നെ കാണുക
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT
Watched '96 4th time today
Watch it for wonderful screenplay, excellent direction, mesmerizing Performances, Don't know with what word I have to express for the MUSIC
Above all, the 90s nostalgia
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT
സണ്ടക്കോഴി 2
2005ൽ ഇറങ്ങിയ വിശാലിന്റെ താരമൂല്യം കൂട്ടിയ ലിങ്കുസാമി ഒരുക്കിയ ആക്ഷൻ മാസ്സ് എന്റർടെയ്നറിന്റെ രണ്ടാം ഭാഗം. സണ്ടക്കോഴി തീർന്നിടത്ത് നിന്നും 7 വർഷം കഴിഞ്ഞുള്ള കഥയാണ് ചിത്രം.
മുടങ്ങിക്കിടന്ന ഉത്സവം നടക്കുന്നതും ആ ഉത്സവത്തിൽ ഭർത്താവിനെ കൊന്ന പകയുടെ പേരിൽ ആ കുടുംബത്തിലെ അവസാനത്തെ ഒരാളെ കൊല്ലാൻ വരലക്ഷ്മിയുടെ പേച്ചി എന്ന കഥാപാത്രവും സംഘവും ഇറങ്ങുന്നതും രാജ്*കിരൺ അവതരിപ്പിക്കുന്ന അയ്യ, മകൻ ബാലു അയാളെ സംരക്ഷിക്കുന്നതും ആണ് പ്ലോട്ട്
വിശാൽ subtle പെർഫോമൻസ് ആയിരുന്നു. ആദ്യ ചിത്രത്തിൽ ഉള്ള ഫയർ ചടുലത ഒക്കെ ആക്ഷൻ രംഗങ്ങളിൽ ഇല്ലായിരുന്നു എന്ന് തോന്നി, ഒരു പക്ഷെ കഥാപാത്രം അത്തരമൊരു mindsetൽ നിൽക്കുന്നത് കൊണ്ടാകാം. കീർത്തി കിടുക്കി മധുരൈ ചെമ്പരത്തി ആയി, വരുന്ന സീനുകൾ ഒക്കെ അന്യായ എനർജി ആണ് സ്*ക്രീനിൽ. ഒരു പക്ഷെ ഒരു മാസ്സ് ചിത്രത്തിൽ ഒരു നായികയ്ക്ക് കിട്ടാവുന്ന നല്ല റോൾ നല്ല ഡബ്ബിങ്ങ് ചെയ്ത് സൂപ്പർ ആക്കി. വരലക്ഷ്മിയും പേച്ചി ആയി നന്നായിരുന്നു, പക്ഷെ പ്രതീക്ഷിച്ച ക്ലൈമാക്സ് ആ കഥാപാത്രത്തെ ഒന്നുമല്ലാണ്ടാക്കി. രാജ് കിരൺ പതിവ് പോലെ.
യുവൻ ശങ്കർ രാജയുടെ ഗാനങ്ങളിൽ കമ്പത്ത് പൊണ്ണ് മാത്രം നന്നായപ്പോൾ ബി ജി എം കിടുക്കി.
മൊത്തത്തിൽ ആദ്യ ഭാഗം പ്രതീക്ഷിച്ചു പോകാതെ ഒരു സാദാ മാസ്സ് ടൈംപാസ് എന്റർടെയ്നർ പ്രതീക്ഷിച്ചു പോയാൽ ക്ലൈമാക്സ് ഒഴികെ നന്നായി പോകുന്ന ഒരു ചിത്രമാണ് ഇത്. ക്ലൈമാക്സ് അത്ര പോരാ.
OH! MY KADAVULE - EXCELLENT ROMANTIC COMEDY ENTERTAINER WITH A TINGE OF FANTASY, GO FOR IT