ദി പ്രീസ്റ്റ്
മമ്മൂട്ടി മഞ്ജു വാര്യർ നിഖില വിമൽ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം. ആദ്യ ദിനം ആദ്യ ഷോ കാണാൻ പ്രേരിപ്പിച്ചത് ഒരുപാട് നാളുകൾക്ക് ശേഷം തിയറ്ററിൽ വരുന്ന ഒരു വലിയ താരചിത്രമെന്ന നിലയിലും ഹൊറർ പശ്ചാത്തലം വെളിവാക്കുന്ന ടീസറുകളും ആയിരുന്നു.
ഉള്ളി തൊലിച്ച പോലെ ആയിപ്പോയി പടം കണ്ടു കഴിഞ്ഞപ്പോൾ.
ഒന്നേകാൽ മണിക്കൂർ ഉള്ള ആദ്യ പകുതിയുടെ ആദ്യ 49 മിനിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രധാന കഥയിലേക്കും ആ കഥാപാത്രത്തിലേയ്ക്കും കൊണ്ട് വരാൻ വേണ്ടി ഒരു സസ്പെൻസും മലയാള സിനിമ സ്ഥിരമായി കാണാവുന്ന ആർക്കും പിടികിട്ടുന്ന ലൈനിൽ പോയത് പിന്നോട്ട് വലിച്ചു എങ്കിലും പിന്നെ ഇന്റർവെൽ വരെ ചിത്രം വളരെ നന്നായി പോയി.
ഒരുപാട് പ്രതീക്ഷകൾ നൽകി തുടങ്ങിയ രണ്ടാം പകുതി പക്ഷെ വലിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇത്തരം ഒരു പ്രമേയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിൽ സംവിധായകൻ അമ്പേ പരാജയപ്പെടുന്ന കാഴ്ച്ച. സ്*ക്രിപ്റ്റിൽ ഉണ്ടെന്ന് തോന്നുന്ന നല്ല എലമെന്റുകൾ പോലും അത്രത്തോളം വെടിപ്പായി സ്*ക്രീനിൽ വരാതിരുന്നതും ഒപ്പം ഒരു ദുരന്തം ക്ലൈമാക്സ് കൂടി ആയപ്പോൾ ചിത്രം നേരത്തെ പറഞ്ഞ പോലെ ഒന്നുമൊന്നും അല്ലാതാകുന്ന കാഴ്ച്ച ആയി മാറി
പാട്ടുകൾ ചിത്രത്തിന് അനുയോജ്യമായി നല്ല വിഷ്വൽ ഒക്കെ ആയി ആ ഫ്ലോയിൽ പോയി. നല്ല സൗണ്ട് മിക്സിങ്ങ് ആണ് പലയിടത്തും ചിത്രത്തെ പിടിച്ചിരുത്തുന്നതും ചില സ്ഥലങ്ങളിൽ അരോചകം ആയതും ഫോറൻസിക് എന്ന ചിത്രത്തിലെ ആ ലാ ലാ ബിജിഎം ഇതിൽ വേറൊരു സ്റ്റൈലിൽ ഇട്ടിട്ടുണ്ട്.
അഭിനേതാക്കളിൽ കൈതി എന്ന ചിത്രത്തിൽ കാർത്തിയുടെ മകളായി അഭിനയിച്ച കുട്ടി കിടിലം എന്ന് തന്നെ പറയാവുന്ന പെർഫോമൻസ് ആയിരുന്നു.
മമ്മൂട്ടി എന്ന നടനിൽ ഇത് പോലൊരു കഥാപാത്രം നൽകുമ്പോൾ ഉണ്ടാകേണ്ട സീരിയസ്നെസ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എന്ന ലെവലിന് മുകളിലേക്ക് ഉയരുന്നില്ല എന്നത് എഴുത്തുകാരുടെയും സംവിധായകന്റെയും പൂർണ പരാജയമാണ്.
നിഖില വിമൽ നന്നായിട്ടുണ്ട്, മഞ്ജു ഗസ്റ്റ് റോളും
ആമസോൺ പ്രൈമിൽ കഴിഞ്ഞ വർഷം റിലീസ് ആയ കീർത്തി സുരേഷ് അഭിനയിച്ച പെൻഗ്വിൻ എന്ന തമിഴ് ചിത്രം കണ്ടതിന് സമാനമായ അവസ്ഥയാണ് ഈ ചിത്രം കണ്ടപ്പോഴും. ഒരുപാട് പ്രതീക്ഷ നൽകി അവസാനം ഒന്നുമല്ലാതാകുന്ന പടം