KERALA BLASTERS FC
___________________________
Mehtab Hossain
Sandesh Jhingan
Ishfaq Ahmed
Gurwinder Singh
Nirmal Chettri
Sushant Mathew
Godwin Franco
Confirmed Players So far
Goal Keeper :-
David James
Defenders :-
Sandesh Jhingan
Gurwinder Singh
Nirmal Chettri
Midfielders :-
Sushanth Mathew
Godwin Franco
Mehtab Hossain
Ishfaq Ahmed
Assistant Coach :- Trevor Morgan
നിര്*മല്* ഛേത്രി കൊച്ചിയില്‍*, റാഫി കൊല്*ക്കത്തയില്*
Posted on: 22 Jul 2014
മുംബൈ: ഇന്ത്യന്‍* സൂപ്പര്‍* ലീഗ് ഫുട്*ബോളില്‍* ഇന്ത്യന്‍* താരങ്ങളുടെ ലേലം ആരംഭിച്ചു. ആദ്യഘട്ട ലേലമാണ് ഇന്നു നടന്നത്. ലേലം നാളെയും തുടരും. മലയാളി താരങ്ങളായ മുഹമ്മദ് റാഫിയെ സൗരവ് ഗാംഗുലിയുടെ അത്*ലറ്റിക്കോ ഡി കൊല്*ക്കത്തയും ഡെന്‍*സണ്‍* ദേവദാസിനെ സണ്‍* ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ബാംഗ്ലൂരും സ്വന്തമാക്കി. മറ്റൊരു മലയാളി താരമായ മിഡ്ഫീഡര്‍* സുഷാന്ത് മാത്യുവിന് മാത്രമാണ് മലയാളത്തിന്റെ സ്വന്തം ടീമായ, സച്ചിന്* തെണ്ടുല്*ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്*റ്റേഴ്*സിലാണ് കളിക്കാന്‍* അവസരം ലഭിച്ചത്.
ആദ്യദിവസത്തെ ലേലത്തില്‍* പ്രതിരോധക്കാര്‍*ക്കാണ് കേരള ബ്ലാസ്*റ്റേഴ്*സ് മുന്‍*തൂക്കം നല്*കിയിരിക്കുന്നത്. മുഹമ്മദന്‍*സില്* വായ്പാതാരമായി കളിക്കുന്ന നിര്*മല്* ഛേത്രി ഉള്*പ്പടെ നാല് പ്രതിരോധക്കാരെയാണ് സച്ചിന്റെ കൊച്ചി ടീം സ്വന്തമാക്കിയത്. മറ്റൊരു മുഹമ്മദന്‍*സ് വായ്പാതാരമായ ഇഷ്ഫാഖ് അഹമ്മദ്, മുംബൈ എഫ്.സി.യുടെ സന്ദേശ് ജിന്‍*ഗന്*, ഈസ്റ്റ് ബംഗാളിന്റെ ഗുര്*വീന്ദര്‍* സിങ് എന്നിവരാണ് കേരള ബ്ലാസ്*റ്റേഴ്*സ് സ്വന്തമാക്കിയ പ്രതിരോധക്കാര്‍*. റെങ്*ദെജെയ്ദിന്റെ മലയാളി താരം സുഷാശ് മാത്യു, ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് ഹുസൈന്*, ഡെംപോയുടെ ഗോഡ്*വിന്* ഫ്രാങ്കോ എന്നിവരാണ് കേരള ബ്ലാസ്*റ്റേഴ്*സിന്റെ മധ്യനിരക്കാര്‍*. കേരളത്തിലെ ടീമില്‍* അംഗമാകാകാന്‍* കഴിഞ്ഞതില്‍* സന്തോഷമുണ്ടെന്ന് സുഷാന്ത് മാത്യു പറഞ്ഞു.
ഇന്ത്യയുടെ മുന്‍*നിര താരങ്ങളായ സുബ്രതോ പാലും സയ്യിദ് റഹീം നബിയും ചലച്ചിത്രതാരം രണ്*ബീര്‍* കപൂറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്.സിയിലും ഗൂര്‍*മാംഗി സിങ്ങും ജെജെ ലാല്‍*പെഖൂലയും ബാംഗ്ലൂരിലും ലെന്നി റോഡ്രിഗസ് സല്*മാന്‍* ഖാന്റെ പുണെയിലുമാണ് ചേര്*ന്നത്.
ആദ്യദിനം ടീമുകള്‍* സ്വന്തമാക്കിയ താരങ്ങള്‍*
കേരള ബ്ലാസ്*റ്റേഴ്*സ്
നിര്*മല്* ഛേത്രി, ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിന്‍*ഗാന്*, മെഹ്താബ് ഹുസൈന്*, ഗോഡ്*വിന്* ഫ്രാങ്കോ, സുഷാന്ത് മാത്യു, ഗുര്*വീന്ദര്‍* സിങ്.
അത്*ലറ്റിക്കോ ഡി കൊല്*ക്കത്ത:
മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ്,. രാകേഷ് മസിഹ്, ഡെന്‍*സില്* ഫ്രാങ്കോ, ആര്*നബ് മൊണ്ഡല്‍*, കാവിന്* ലോബൊ, ബിശ്വജിത്ത് സാഹ.
മുംബൈ സിറ്റി എഫ്.സി:
ദീപക് മൊണ്ഡല്‍*, രാം മാലിക്, രാജു ഗെയ്ക്*വാദ്, സയ്യിദ് റഹീം നബി, ലാല്‍*റിന്*ഡിക്ക റാള്*ട്ട, സുബ്രത പാല്*.
എഫ്.സി. പുണെ സിറ്റി:
ഇസ്രയല്‍* ഗുരുങ്, മനീഷ് മൈതാനി, പ്രിതം കൊതല്*, ധര്*രാജ് രാവണന്*, അശുതോഷ് മേത്ത, ലെന്നി റോഡ്രിഗസ്.
ബാംഗ്ലൂര്‍*:
ഡെന്‍*സണ്‍* ദേവദാസ്, ഷില്‍*ട്ടണ്* പോള്‍*, ഗൂര്‍*മാംഗി സിങ്, ജെജെ ലാല്‍*പെഖൂല, ധനചന്ദ്രസിങ്, ഹേര്‍*മന്*ജത് ഖാബ്ര, ഖെലെംബ മീതായി.
ഡല്*ഹി ഡയനാമോസ്:
സൗവിക് ചക്രവര്*ത്തി, സൗവിക് ഘോഷ്, നവോബ സിങ്, റോബര്*ട്ട് ലാല്‍*ത്തമൗന, ഫ്രാന്*സിസ്*കൊ ഫെര്*ണാണ്ടസ്, മുന്‍*മും തിമോത്തി ലുഗാന്‍*.
ഗോവ:
ആല്*വിന്* ജോര്*ജ്, ഷെയ്ഖ് ജ്വല്‍* രാജ, ക്ലിഫോഡ് മിറാന്‍*ഡ, ഗബ്രിയേല്‍* ഫെര്*ണാണ്ടസ്, ദേബബ്രത റോയ്, ലക്ഷ്മികാന്ത് കിട്ടാമണി, നാരായണ്‍* ദാസ്.
നോര്*ത്ത് ഇൗസ്റ്റ് യുണൈറ്റഡ് എഫ്.സി:
രഹ്*നേഷ് ടി.പി, സോമിംഗ്ലിയാന റാള്*ട്ടെ, അയിബൊര്*ലാങ് ഖോങ്ജീ, ദുര്*ഗ ബൊരൊ, ജിബോണ്‍* സിങ്, കുന്*സാങ് ഭൂട്ടിയ, ബൊയ്തങ് ഹാവോകിപ്.
രണ്ടു ദിവസങ്ങളിലായി 14 റൗണ്ട് ലേലമാണ് നടക്കുന്നത്. 84 പ്രധാന താരങ്ങളും ഒന്*പത് റിസര്*വ് താരങ്ങളും ലേലത്തില്‍* അണിനിരക്കുന്നുണ്ട്.