ടീം പോഞ്ഞിക്കര ഫയൽവാൻസ്* - Entry 1
തിരിച്ചറിവ്
ഒരു കൊതുക്, മൂളി പറന്നു ഏതോ വീടിന്റെ ജനലിലൂടെ അകത്തു കടന്നു കിടന്നുറങ്ങുന്ന ഒരു മനുഷ്യന്റെ മുതുകത്തു കുത്തുന്നു.ഉറക്കമുണരാതെ തന്നെ അയാൾ കൈ വീശി അതിനെ പായിക്കാനുള്ള വിഫല ശ്രമം നടത്തിയെങ്കിലും പിന്നെയും തുടർന്ന കൊതുകുകടി കാരണം അയാൾ എഴുന്നേറ്റിരുന്നു.ഉറക്കം പൂർണമാവാത്തതിന്റെ അതൃപ്തി മുഖത്തുണ്ട്, ഒപ്പം കൊല്ലാൻ കഴിയാത്ത കൊതുകിനോടുള്ള ദേഷ്യവും.മൊബൈൽ എടുത്തു നോക്കിയപ്പോൾ 6 മിസ്സ്* കോളുകൾ കിടക്കുന്നു സമയം 5 മണി ആയി. സാധാരണ ഉച്ചയുറക്കം അയാൾക്ക്* പതിവില്ലാത്തതാണ് പക്ഷെ ഇന്നെന്തോ അങ്ങുറങ്ങിപോയി.ദൂരെ എവിടെന്നോ വാങ്കുവിളി കേൾക്കാം ഇപ്പോൾ, അത് കേൾക്കുന്ന വശത്തെ ജനലിൽ കൂടി നോക്കിയാൽ കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ ശ്*മശാനം കാണാം. അത് കാണാൻ താല്പര്യമില്ലാത്തതുകൊണ്ടു അയാൾ ആ ജനൽ അടച്ചിട്ടു.
മുറിയുടെ മറ്റൊരറ്റത്തു ഒരു മേശയും അതിനു മുകളിൽ പകുതി ആയ മദ്യക്കുപ്പിയും ചിപ്സ് പാക്കറ്റും കാണാം. അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റു മുണ്ട് ഒന്നു മുറുക്കിയുടുത്തു മേശക്കു മുൻപിലെ കസേരയിൽ ഇരുന്നു.കുപ്പി തുറന്നു അതിൽ നിന്നും ഒരു ലാർജ് ഒഴിച്ച് വെള്ളമെടുക്കാൻ നോക്കുമ്പോഴാണ് വെള്ളക്കുപ്പി കാലിയാണെന്നു മനസ്സിലായത്.ഒരു നിസ്സംഗ ഭാവത്തോടെ അയാൾ മദ്യം വെള്ളം ചേർക്കാതെ തന്നെ കഴിച്ചു എന്നിട്ട് സിഗരറ്റിനു വേണ്ടി പിന്നെയും പരതി. അതാ താഴെ കിടക്കുന്നു ഒഴിഞ്ഞ സിഗരറ്റ് കൂട്. അയാൾ എഴുന്നേറ്റ് ടി ഷർട് എടുത്തിട്ട് മുറിക്കു പുറത്തേക്കിറങ്ങി.
പുറത്തു വലിയ തിരക്കില്ലാത്ത ഒരു റോഡ് ആണ്. റോഡിന്റെ ഇടതു വശത്തു ഒരു പെട്ടിക്കട കാണാം.അവിടെ ചായ കുടിച്ചും പരിപ്പുവട തിന്നും സംസാരിച്ചും നിൽക്കുന്ന ആളുകളെ കാണാം.റോഡ് ക്രോസ്സ് ചെയ്ത് അയാൾ കട ലക്ഷ്യമാക്കി വന്നു വെള്ളവും സിഗരറ്റും പറഞ്ഞു.
കടക്കാരൻ "സാറേ, മാരത്തോൺ അടിയാണല "
അയാൾ ഒന്നു ചിരിച്ചെന്നു വരുത്തി കടക്കാരൻ തന്ന സിഗരറ്റ് പാക്കിൽ നിന്നും ഒന്നെടുത്തു കത്തിച്ചിട്ടു റോഡ് ക്രോസ്സ് ചെയ്തു തിരിച്ചുപോയി.
കടക്കാരൻ "പാവം,പണ്ട് എന്തോരം നല്ല പാട്ടുകളെഴുതിയ ആളാണ്, കെട്ടിയോള് പിണങ്ങി പോയാൽ മനുഷ്യൻ ഇങ്ങനെയും ആവും "
ചായ കുടിക്കുന്നവർ അത് കേട്ട് റോഡിനപ്പുറം നടന്നു പോകുന്ന അയാളെ സംശയത്തോടെ നോക്കി പിന്നെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെ തുടർന്നു.
അയാൾ റൂമിൽ ചെന്നപ്പോൾ മൊബൈൽ റിംഗ് ചെയുന്നുണ്ട്,"Dr അരുൺ കോളിങ്" എന്ന് കാണാം. വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ അയാൾ ഫോൺ എടുത്തു.
അയാൾ "മ്മ്, എന്താ?"
അരുൺ "നീ എന്നാ അഡ്മിറ്റ്* ആവുന്നത്? "
അയാൾ " തീരുമാനിച്ചിട്ടില്ല "
അരുൺ "നാളെ ബിലിറൂബിൻ ടെസ്റ്റ്* റിപ്പോർട്ട്* കിട്ടും, അപ്പൊ അറിയാം നിന്റെ ഇ അഹങ്കാരം എത്ര നാൾ ഉണ്ടാവുമെന്ന്.അപ്പോഴും....."
സംഭാഷണം മുഴുമിപ്പിക്കും മുൻപ് അയാൾ ഫോൺ കട്ട്* ചെയ്തു.ജീവിതം ഏകദേശം അവസാനിക്കാറായെന്നു അയാൾക്കറിയാം.ഇന്നലെ രാത്രി വരെ അതിനെക്കുറിച്ചു വലിയ ബോധവാനായിരുന്നില്ല അയാൾ. മദ്യം വാങ്ങുവാൻ ബീവറേജിൽ പോയപ്പോഴാണ് മുൻഭാര്യ ഏതോ ഒരുത്തന്റെ അരയിൽ കയ്യിട്ടു സ്കൂട്ടറിൽ ഇരിക്കുന്നത് കാണുന്നത്. ആ കാഴ്ച അയാളെ പതിവില്ലാതെ അസ്വസ്ഥനാക്കി.ഇതായിരുന്നു അവൾ ആവശ്യപ്പെട്ട സ്വാതന്ത്ര്യം - അതായിരുന്നു കോളേജ് കാലം മുതൽ അവൾ പറഞ്ഞുകൊണ്ടിരുന്നതെന്നും അപ്പോൾ മുതൽ അയാൾ മനസ്സിലാക്കി.അവളുടെ അല്ലാതെ മറ്റൊരു പെണ്ണിന്റെ ശരീരത്തിലും ഇന്ന് വരെ തൊട്ടിട്ടില്ല. അതൊരു നിലപാടായിരുന്നു,അതേ ആയിരുന്നു എന്ന് തന്നെ പറയണം.ഇനിയുള്ള ചുരുക്കം നാളുകളിൽ പുഴുങ്ങി തിന്നാൻ പോലും ഉപയോഗമില്ലാത്ത പൂഞ്ഞാറ്റിലെ നിലപാട് !
അയാൾ ഫോൺ എടുത്തു കോണ്ടക്ടസിൽ നിന്നും ആൽബിൻ അരുൺ എന്നാ നമ്പർ ഡയൽ ചെയ്തു.
********
എറണാകുളം നഗരം രാത്രികാല ജീവിതത്തിനു കിടക്ക വിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.എത്രയോ രാത്രികളിൽ അരുണിന്റെ ആഘോഷങ്ങൾ അയാൾ കണ്ടിരിക്കുന്നു, പക്ഷെ അന്നൊന്നും അവൻ വെച്ച് നീട്ടിയിട്ടു പോലും ചോരത്തിളപ്പ് കാണിക്കാൻ അയാളുടെ മനസ്സ് അനുവദിച്ചിട്ടില്ല.അങ്ങനൊരു രാത്രിയിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആൽബിനെ പരിചയപ്പെടുന്നത് - അന്നയാൾ മാമാപ്പണിയിൽ പുതുമുഖം ആയിരുന്നു. ആൽബിനും കുറെ പ്രലോഭനങ്ങൾ തന്നെങ്കിലും ഒന്നിനും വശംവദനാവാതെ നമ്പർ മാത്രം എടുത്തുവെച്ചതു നന്നായെന്ന് ഇപ്പോൾ അയാൾക്ക്* തോന്നി.ഇങ്ങനെ ഓരോന്ന് ആലോചിച്ചു പുറത്തോട്ടു നോക്കിയിരുന്നപ്പോൾ ആൽബിൻ അയാളെ തോണ്ടി വിളിച്ചു.
"അങ്ങോട്ട്* നോക്കണ്ട സാറേ, കൊച്ചിന് പാല് കൊടുക്കണയാണ്. "
"ങേ, ങ്ങാ "
അപ്പോഴാണ് അയാൾ ട്രാഫിക് ഐലൻഡിൽ അപ്പുറത്ത് വന്ന കാറിലെ സ്ത്രീ മുല കൊടുക്കുന്നത് കണ്ടത് തന്നെ. പച്ച വെളിച്ചം തെളിഞ്ഞപ്പോൾ ആൽബിൻ ഗിയർ മാറ്റി ഇടതു വശത്തേക്ക് തിരിച്ചു.
"നമ്മ പരിചയപ്പെട്ടിട്ടു എത്ര കാലായി സാറേ, ഇപ്പോഴെങ്കിലും എന്റെ ആവശ്യം വന്നല്ലോ. അതുകൊണ്ട് എന്റെ കയ്യിൽ ഉള്ള ഏറ്റവും ബെസ്റ്റ് ഐറ്റം തന്നെയേ ഞാൻ സെറ്റ് ആക്കുള്ളു."
അയാൾ ഒന്ന് മന്ദഹസിച്ചു.
"സാറേ, ഞാൻ വെറുതെ പറയല്ല.സാധാരണ പൈസ മേടിച്ചുള്ള ഇടപാടിനെ ഞാൻ നിൽക്കാറുള്ളു. ഇത് സാർ ഇഷ്ടമുള്ള ഫണ്ട്* അവക്കടെ കയ്യിൽ കൊടുത്താ മതി.പിന്നെ സാറിനെ അവൾക്കറിയില്ല, അതങ്ങനെ തന്നെ നിന്നോട്ടെ അല്ലേ.."
ആൽബിൻ രസികനായ ഒരു ടാക്സി ഡ്രൈവർ കൂടിയാണ്, ചെയുന്ന പണി ഇതാണെങ്കിലും അതിൽ ഒരു സത്യസന്ധത പുലർത്തുന്നവൻ.ആൽബിന്റെ സംസാരം കേട്ടാൽ തന്നെ ആരും അയാളുടെ കസ്റ്റമർ ആയിപ്പോകും എന്നയാൾക്ക്* തോന്നി.നഗരത്തിൽ നിന്നും ഒരുപാട് ദൂരെ അവർ ഒരു തുരുത്തിൽ എത്തി : കുമ്പളങ്ങി - ഒരു കായലോര പ്രദേശമാണ്. വണ്ടി ഇട്ട സ്ഥലത്തു നിന്നും പിന്നെയും അൽപ്പം നടന്നു ഒരു വീട്ടിലേക്കു അവർ കയറി.അകത്തു അവരെ കാത്ത് ആകർഷണീയമായ ചിരിയും തൂകി 30 വയസ് പ്രായം തോന്നിക്കുന്ന അതിസുന്ദരിയായ ഒരു യുവതി ഉണ്ട്. ആൽബിൻ അവളെ മാറ്റി നിർത്തി എന്തൊക്കൊയോ സംസാരിച്ചു തിരിച്ചു വന്നു.
"സാറേ, ഞാൻ ഓട്ടത്തിന് പോണയാണ്. വാതിൽ അടച്ചിട്ടോ, രാവിലെ ഒരു 10 മണി ആവുമ്പോ ഞാൻ എത്താം "
യുവതി വാതിൽ അടച്ചു കുറ്റിയിട്ടു അയാൾക്കഭിമുഖമായി നിന്നു.
"എന്താ പേര്? "
"സ്റ്റെഫി "
"സ്റ്റെഫി, എനിക്ക് വിശക്കുന്നുണ്ട് "
അവൾ അയാളെ തീന്മേശയിലേക്കു ക്ഷണിച്ചു. അവിടെ ചോറും മീൻ കറിയും മുരിങ്ങക്ക അവിയലും അച്ചാറും തയാറായിരുന്നു.സ്റ്റെഫി വളരെ ശ്രദ്ധയോടെ അയാൾക്ക്* ചോറ് വിളമ്പി ഒപ്പം അൽപ്പം മദ്യവും.അയാൾ അവളുടെ പരിചരണത്തിൽ ഏറെ സന്തുഷ്ടനായി കാണപ്പെട്ടു.നല്ല പോലെ ഉണ്ടു കൈ വിരലുകൾ ചപ്പി അവളുടെ മുഖത്തു നോക്കി അയാൾ ചിരിച്ചു.അപ്പോൾ അവൾ നാണിച്ചു അകത്തെ മുറിയിലേക്ക് ഓടി കയറി.അയാൾ കൈ കഴുകി മുറിയിലേക്ക് വന്നപ്പോൾ കാണുന്ന കാഴ്ച ഉടുത്തിരിക്കുന്ന നൈറ്റി ഊരി ഇടാൻ ഒരുങ്ങുന്ന അവളെയാണ്.
"എന്താ ഇത്ര ദൃതി? "
"എല്ലാരും സ്പീഡിന്റെ ആൾക്കാരാ "
"ഞാൻ അങ്ങനെ അല്ലാട്ടോ "
അയാൾ അവളുടെ അടുത്തേക്ക് ചെന്ന് വളരെ സ്നേഹത്തോടെ അവളെ ആലിംഗനം ചെയ്തു,അവൾ തിരിച്ചും.ഏറെനേരം അങ്ങനെ തന്നെ നിന്നു ഇരുവരും. അതിനു ശേഷം അയാൾ അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർക്കാൻ ഒരുങ്ങിയപ്പോൾ അവൾ തടഞ്ഞു.
"വേണ്ട സാറേ, വേറെന്തു വേണമെങ്കിലും ചെയ്തോളു "
അയാൾക്കല്പം നീരസം തോന്നിയെങ്കിലും മുഖത്തു കാണിക്കാതെ അവളെ കട്ടിലിലേക്ക് പിടിച്ചിരുത്തി.അപ്പോൾ അവളുടെ മൊബൈൽ റിംഗ് ചെയ്തു : തൊണ്ണൂറുകളിലെ ഒരു ഹിറ്റ്* യുഗ്മ ഗാനം ആയിരുന്നു റിങ്ടോൺ.അവൾ ഫോൺ എടുത്തു മറുപടി പറഞ്ഞു വെച്ചു.
"ആൽബിൻ ചേട്ടനാ, കോണ്ടം പുതിയ പാക്കറ്റ് മേത്തക്കു താഴെ വെച്ചിട്ടുണ്ടെന്നു പറയാൻ വിളിച്ചതാ "
"നീ എങ്ങനെ ഇവിടെ എത്തി? "
"എന്റെ ഭർത്താവാണ് ആൽബിൻ ചേട്ടൻ "
"ഓ.. ! "
"ഞങ്ങക്ക് താറാവ് കൃഷി ഉണ്ടായിരുന്നതാ,വെള്ളപ്പൊക്കത്തിൽ എല്ലാം പോയി. പിന്നെ കുറെ കടം മാത്രം ബാക്കിയായി. ചാവാൻ മനസ്സ് വരതൊണ്ടു എങ്ങനെയും ജീവിക്കണം വെച്ചു എല്ലാം തുടങ്ങി. ഇ പണിയേ കുറ്റം പറയുന്നവര് നമ്മുടെ കടം തീർത്തു തരില്ലല്ലോ "
കൂടുതൽ കഥ കേൾക്കും മുൻപ് അയാൾ വിഷയം മാറ്റി.
"പഴയ പാട്ടുകളാണോ ഇഷ്ടം? "
"കൊച്ചിലെ കേട്ട പാട്ടുകളാ. എത്ര കേട്ടാലും മതിയാവില്ല "
"ആ ഫോൺ ഒന്നു തരാമോ "
അയാൾ അതിലെ മ്യൂസിക്* പ്ലെയറിൽ കുറച്ചു പാട്ടുകൾ ലിസ്റ്റ് ചെയ്തു പ്ലേ ചെയ്തു. എന്നിട്ട് അവളെ കട്ടിലിലേക്ക് കിടത്തി നൈറ്റി മേലോട്ട് പൊക്കി അടിവസ്ത്രം ഊരി മാറ്റി.മനോഹരമായ ഒരു പ്രണയഗാനം അപ്പോൾ കേൾക്കാമായിരുന്നു. അയാൾ അവളുടെ വയറിൽ ഉമ്മ വെച്ചു തുടയിടുക്കിലേക്കു തല കൊണ്ടുവന്നു. നാക്കു കൊണ്ടുള്ള അയാളുടെ പ്രയോഗത്തിൽ അവൾ പുളകം കൊണ്ട് തുടങ്ങിയിരുന്നു. അവളുടെ കൈ അയാളുടെ തലമുടിയിൽ തഴുകി തുടങ്ങി.ഭ്രാന്തമായ ഉന്മാദത്തിലേക്കു അവൾ പോകുന്നുവെന്ന തോന്നിപ്പിക്കുന്ന രീതിയിൽ അവൾ അയാളുടെ മുടിയിൽ പിടിച്ചു കാലുകൊണ്ട് അയാളെ വരിഞ്ഞു മുറുക്കി അപ്പോൾ അയാൾ അവളെ നോക്കി കണ്ണിറുക്കി. ഏകദേശം അര മണിക്കൂറോളം ഇ പ്രക്രിയ തുടർന്നു ; അതിനൊടുക്കം അവൾ പൊട്ടിത്തെറിച്ചു അയാളുടെ മുഖത്തു.അവൾ അവിടുന്ന് അയാളുടെ മുഖം ഉയർത്തി ചുണ്ടിൽ ചുംബിച്ചു തുടങ്ങി.അതൊരു തുടക്കമായിരുന്നു ഭോഗങ്ങളുടെ പരമ്പര മലവെള്ളപാച്ചിൽ പോലെ കീഴ്പെടുത്തി ഇരുവരെയും.
നേരം വെളുത്തതൊന്നും അയാൾ അറിഞ്ഞില്ല.അവളുടെ വിളി കേട്ടാണ് അയാൾ ഉണരുന്നതും. അവൾ തന്ന ചായ ഊതി കുടിക്കുമ്പോൾ അയാൾ ചോദിച്ചു
"എങ്ങനുണ്ടായിരുന്നു? "
"സാധാരണ ഞാനാണ് ഇങ്ങനെ ചോദിക്കാറുള്ളത്. ആദ്യമായിട്ടാണ് ഒരാൾ എന്നോട് ഇ ചോദ്യം ചോദിക്കുന്നത്. "
അയാൾ ഒന്നു പുഞ്ചിരിച്ചു.
"സാർ ചുമ്മാ എല്ലാവരെയും പോലെ സെക്സ് ചെയുവല്ലയിരുന്നു.ഞാൻ എന്റെ ജീവിതത്തിൽ ഇത്രയധികം സുഖവും സ്നേഹവും അറിഞ്ഞിട്ടില്ല.സാറിനെ ഞാൻ ഒരിക്കലും മറക്കില്ല "
ഇത് പറഞ്ഞു അവൾ അയാളുടെ കവിളത്തൊരുമ്മ കൊടുത്തു. ചായ ഗ്ലാസ്* ജനലിന്റെ ഓരത്തു വെച്ച് അയാൾ തിരിച്ചും കൊടുത്തു.
"സാറിന്റെ പേരെന്താ? "
അയാൾ അവളുടെ കണ്ണിൽ തന്നെ നോക്കിയിട്ട് പറഞ്ഞു
"അരുൺ "
"സാർ എന്നോട് ക്ഷമിക്കണം, എന്റെ പേര് സ്റ്റെഫി എന്നല്ല സോ..."
അയാൾ അവളുടെ വാ പൊത്തി.
"വേണ്ട, പറയണ്ട... ഇനിയൊരിക്കൽ കാണുമെങ്കിൽ നമ്മുക്ക് ശരിക്കുമുള്ള നമ്മുടെ പേരുകൾ പറയാം "
അവൾ കൗതുകത്തോടെ അയാളെ നോക്കി. അയാൾ അവളെ തന്റെ മാറോടടുപ്പിച്ചു നിർത്തി. ഇപ്പോൾ അയാളുടെ മനസ്സ് യുദ്ധം ജയിച്ച പടയാളിയെ പോലെയാണ്.തനിക്കു കഴിവില്ലാത്തതുകൊണ്ടാണ് ഭാര്യ വേറെ വല്ലവരുടെയും കൂടെ പോയെന്നുള്ള തോന്നൽ, തകർന്നുകൊണ്ടിരുന്ന സ്വന്തം മനസ്സിലെ പുരുഷൻ എന്നാ അസ്തിത്വം വീണ്ടും ഉദ്ധരിച്ചിരിക്കുന്നു...!
അപ്പോൾ അയാളുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. സ്ക്രീനിൽ " Dr അരുൺ "
Last edited by IddukI GolD; 16th August 2018 at 05:09 PM.
പുനരയനം
Entry by Fontu - Team Puliyoorile Pulikkuttikal
ഇന്ന് മെയ് 30: മുരടിച്ച മനസ്സും വെറുങ്ങലിച്ച ശരീരവുമായി ആറ് മാസങ്ങൾക്കു മുൻപ് അവൾ വന്നപ്പോൾ ഇതുപോലൊരു ദിവസം ഇവിടുന്നങ്ങോട്ടുള്ള ആ ജീവിതത്തിൽ ഉണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഭാവിയെ കുറിച്ച് യാതൊരു വിധത്തിലുള്ള പ്രതീക്ഷകളും ഇനി വയ്*ക്കേണ്ടതില്ലെന്ന് മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തിയിരുന്നതിൽ നിന്ന്* ഇന്നവളുടെ കണ്ണുകളിൽ സ്ഫുരിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾക്ക്* വഴികാട്ടിയാവാൻ നിയോഗിക്കപെട്ടവരായി പലരും ഉണ്ടെങ്കിലും ഈ അതിജീവനത്തിന്റെ മുഴുവൻ മതിപ്പും അവകാശപ്പെട്ടത് അവൾക്ക് തന്നെയാണ്. നാളെ അവൾ ഈ ദ്രോണഗിരി ആശ്രമത്തോടെ വിടപറയുകയാണ്..തിരികെ ആ പഴയ ലോകത്തേക്ക്...എന്നാൽ ഒരു പുതിയ ജീവിതത്തിലേക്ക്..
ഇടവപ്പാതിയിൽ വീശുന്ന നനുത്ത കാറ്റ് മുളംകുറ്റിയാൽ നിർമ്മിച്ച ജനലഴികൾക്കിടയിലൂടെ ഒഴുകി നെയ്*വിളക്കിന്റെ ചെറുതിരിനാളത്തിൽ കണ്ണാടി നോക്കി നിന്നിരുന്ന അവളെ തഴുകിയെഴുന്നേല്പിച്ചു. കുറച്ചു നാളുകൾക്കു മുൻപ് വരെ സ്വന്തം രൂപം കാണുമ്പോഴെല്ലാം സ്വയം വെറുത്തുകൊണ്ടിരുന്ന അവൾക്ക് ഇന്ന് മറ്റെന്തിനേക്കാളും സൗന്ദര്യം തന്റെ ശരീരത്തിൽ കാണാൻ കഴിയുന്നു. ശരീരത്തെ നമ്മൾ മനസ്സറിഞ്ഞ് സ്നേഹിച്ചാലേ ശരീരത്തിന് നമ്മുടെ മനസ്സറിയാൻ കഴിയൂ എന്ന് സ്വാമിജി പറയാറുള്ളത് എത്ര ശരിയാണ്... ആ വാചകങ്ങളിലേ അന്തഃസത്ത അതിന്റെ പൂർണ്ണതയോടെ മനസ്സിലാക്കാൻ ഈ ആറ് മാസക്കാലത്തെ ജീവിതം അവളെ പഠിപ്പിച്ചു…എത്ര നേരത്തേക്ക് എന്ന് നിശ്ചയമില്ലാതെ അവൾ പിന്നെയും കണ്ണാടി നോക്കി നിന്നു .
അന്ന് ചന്ദ്രനുദിക്കാത്ത രാത്രി ആയിരുന്നു. എന്നിട്ടും അയാൾ തന്നെ തേടി വരുന്നത് ഇരുട്ടിന്റെ മറയിലൂടെ അവൾ കണ്ടു. തൂവെള്ളവസ്ത്രവും കറുപ്പ് കലർന്ന ചെമ്പൻ തലമുടിയുമായി നീണ്ടു മെലിഞ്ഞുള്ള അയാളുടെ രൂപം അവളുടെ കണ്ണാടിയിൽ തെളിഞ്ഞു. അയാളുടെ സാന്നിധ്യം അവിടുത്തെ ഊഷ്മാവിന്റെ അളവ് കൂട്ടി എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. ഇനി ഒരു പക്ഷെ ഒരിക്കലും തന്നെ തേടി വരാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന ആൾ അപ്രതീക്ഷിതമായി മുന്നിൽ വന്നു നിന്നപ്പോൾ അനുഭവപ്പെട്ട പതർച്ച മൂടിവച്ചുകൊണ്ട് അവൾ അയാളെ സ്വീകരിച്ചിരുത്തി…
"യാത്രപറയേണ്ടവരുടെ കൂട്ടത്തിൽ ആരെയും വിട്ടുപോയിട്ടില്ലെന്നായിരുന്നു കരുതിയിരുന്നത്, നേരിട്ട് വന്ന് ഓർമ്മിപ്പിച്ചതിന് നന്ദി. ഇന്നത്തോടെ ഈ ദ്രോണഗിരിയുമൊത്തുള്ള എന്റെ സഹവാസത്തിന്റെ അവസാനത്തെ ദിവസമാണ്. നാളെ മുതൽ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. എല്ലാം ഒന്നിൽ നിന്ന് തുടങ്ങുന്ന ഒരു പുതിയ ജീവിതം.." മുഖവുരയൊന്നും ഇല്ലാതെ തന്നെ അവൾ അത് പറഞ്ഞു..
"ആ ജീവിതത്തിലും എന്നത്തേയും പോലെ നിനക്കൊരു കൂട്ടായി ഞാനും ഉണ്ടാവും. അത് കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ നിന്റെ അടുക്കലേക്ക് വന്നതും…ഇന്നേരം നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അത് തന്നെയാണെന്നറിയാം” താൻ തന്റെ കടമ നിറവേറ്റുകയാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് അയാൾ പറഞ്ഞു നിർത്തിയത്. അമാന്തം ലവലേശമില്ലാതെ അയാളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ഒരു ചുടുചുംബനത്തിലൂടെ അവൾ അതിന് മറുപടി നൽകും എന്ന് പ്രതീക്ഷിച്ചിരുന്ന അയാൾക്ക്* പക്ഷേ, തെറ്റി.
"വേണ്ട..ഇനിയങ്ങോട്ട് ഇയാളുടെ കൂട്ടില്ലാതെ.. ഈ ശരീരവും മനസ്സും ജീവിതാവസാനം വരെ കൊണ്ടുപോകാമെന്ന ധൈര്യം ഇന്നെനിക്കുണ്ട്. എന്തെങ്കിലും ഇഷ്ടക്കേടുകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ പറയുന്നതല്ല. ഇയാളുടെ സാന്നിധ്യമോ സാമ്മിഭ്യമോ ഇല്ലാത്ത ഒരു നിമിഷം പോലും ജീവിതത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്ന ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാൻ ഇനി എന്നെക്കൊണ്ടാവില്ല. കാരണം ആ കാലത്തിന്റെ നിറവും മണവും ശ്വാസവുമെല്ലാം ഒന്നോർത്തെടുക്കാൻ പോലും കഴിയാത്തവിധം എന്നിൽ നിന്ന് അന്യം വന്നുപോയിരിക്കുന്നു". തപ്പലോ വിക്കലോ ഇല്ലാതെ തന്നെ തന്റെ പക്ഷം വ്യക്തമാക്കാൻ കഴിഞ്ഞതോടെ തുടക്കത്തിൽ അനുഭവപ്പെട്ട പതർച്ചയും അവളെ വിട്ടകന്നിരുന്നു.
"എന്നോട് നീരസം കാണിക്കാനുള്ള അവകാശം നിനക്കുണ്ട്. അതിനുള്ള കാരണവുമറിയാം. പക്ഷേ ഞാൻ ഒരിക്കലും നിന്നെ ഒഴിവാക്കാൻ നോക്കിയെന്ന ചിന്ത നിന്നിലുണ്ടാവരുത്. ഈ ദ്രോണഗിരിൽ നീ എത്തിയ കാലം മുതൽക്കേ അവിടിവിടങ്ങളിലായി ഞാനുമുണ്ടായിരുന്നു...ജീവിതത്തിലേക്കുള്ള നിന്റെ തിരിച്ചുവരവും കാത്ത്...ആ തിരിച്ചുവരവ് ഈ എന്നെത്തന്നെ കണികണ്ടുകൊണ്ടായിരിക്കണം എന്ന നിര്ബന്ധത്തോടുകൂടി ഈ ആറുമാസക്കാലമത്രയും...നിന്റെ കണ്ണും കയ്യും മെയ്യും എത്തുന്ന ദൂരത്ത് തന്നെ.
ആദ്യമൊക്കെ നീ എന്നെ നോക്കിനിന്നിരുന്നു...പതിയെ അകലം പാലിച്ചു തുടങ്ങി...ഇടയ്ക്കിടെ ഓടിമറഞ്ഞു. ഇപ്പോൾ ഇതാ ഞാൻ നിന്നെ തന്നെ തേടി വന്നപ്പോൾ എന്നോട് നിന്നിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപെടുന്നു. സാരമില്ല. നിന്റെ ഈ ഭയത്തിന്റെയും അകൽച്ചയുടെയും കാലയളവ് എത്രയാവുമെന്ന്* എനിക്ക് നന്നായി അറിയാം. എന്നേക്കാൾ നന്നായി അത് നിനക്കുമറിയാം.. അത് തീരാറാവുമ്പോൾ ഞാൻ നിന്നെ തേടി വരേണ്ടി വരില്ല. കാരണം അപ്പോഴേക്കും നീ സ്വയം എന്റടുക്കൽ എത്തിക്കഴിഞ്ഞിരിക്കും.."
അവളെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ മൃദുവായി തുടങ്ങിയതാണെങ്കിലും ഒരഹങ്കാരത്തിന്റെ സ്വരത്തോടെയാണ് അയാൾ അത് പറഞ്ഞ് നിർത്തിയത്. ഭാവവ്യത്യാസമെന്യേ, അയാൾ പറഞ്ഞതെല്ലാം കേട്ടുനിന്ന്, നിസ്സംഗമായ ഒരു ചെറുചിരി ചുണ്ടിലൊതുക്കി അവൾ അയാളെ ഒന്ന് നോക്കി…എന്നിട്ടു തുടര്ന്നു:
“ജീവിക്കാൻ അറിയാതെ, മരിക്കണോ എന്നറിയാതെ ഞാൻ ഒറ്റയ്ക്ക് തള്ളിനീക്കിയ ദിവസങ്ങൾ ഓർമ്മയുണ്ടോ ഇയാൾക്ക്? ഈ ദ്രോണഗിരിൽ വരുന്നതിന് മുൻപ് - ഇനി ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ മറക്കാൻ മനസ്സ് അനുവദിക്കാത്ത ഒരു രണ്ടുവര്ഷക്കാലം? സ്നേഹിക്കാനോ സാന്ത്വനിപ്പിക്കാനോ ആരുമില്ലാതിരുന്ന എനിക്ക് അന്ന് ആക്ഷേപങ്ങളും പഴിചാരലുകളും പരിഹാസങ്ങളും മാത്രമായിരുന്നു കൂട്ട്. അന്നെന്റെ മേൽ അവകാശം സ്ഥാപിക്കാനായി ആരും വന്നിരുന്നില്ല. ഇയാൾ ഉൾപ്പെടെ...ആ ക്ലേശങ്ങളെല്ലാം മറികടന്ന് ഇന്നത്തെ ഈ എന്നിലേക്ക്* എന്നെ കൈപിടിച്ച് നടത്തിച്ചത് ഈ ദ്രോണഗിരി ആശ്രമത്തിലെ സ്വാമിജിയും അന്തയവാസികളും ചേർന്നാണ്... മറ്റാർക്കും അടിമപ്പെടാതെ സ്വന്തം മനസ്സ് പറയുന്ന പോലെ ശരീരത്തെ ചലിപ്പിക്കാൻ ശീലിപ്പിച്ചത് ഇവരാണ്. ദേഹത്തെ ഓരോ നാഡീമിടിപ്പിലും ജീവന്റെ ഓരോ ശ്വാസോച്*വാസത്തിലും അനുഭവിച്ചറിയാൻ കഴിയുന്ന ആ സ്വാതന്ത്ര്യമാണ് ഇനിയങ്ങോട്ട് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാമെന്ന ആത്മവിശ്വാസം നൽകുന്നത്”.
"പൊതുജനവും പുറംലോകവുമായി അകന്ന് കഴിയുന്ന, യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടി തന്റേതായ സ്വപ്നലോകം തീർത്ത് ജീവിക്കുന്ന ഒരു കൂട്ടം ജീവച്ഛവങ്ങളുമായുള്ള സഹവാസമാണ് നിന്നെക്കൊണ്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറയിക്കുന്നത്. ഒരു മനുഷ്യാത്മാവ് എന്ന നിലയിൽ, ഒരു സ്ത്രീ എന്ന നിലയിൽ നിനക്ക് ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്. അതിനിടയിൽ നേരിടേണ്ടിവരാവുന്ന പ്രതിസന്ധികളും ദുര്ഘടങ്ങളും ഏറെയാണ്. ഒറ്റക്കായിപ്പോയി എന്ന കുറ്റബോധം അപ്പോൾ നിന്നെ വല്ലാതെ അലട്ടും. അന്ന് തളരാതെ നിൽക്കണമെങ്കിൽ ഒരു കൈത്താങ്ങായി ഇന്ന് ഞാൻ കൂടെ കൂടിയേ തീരൂ നിനക്ക്. കാരണം ഇന്ന് ഞാനല്ലാതെ മറ്റൊരു ബന്ധുവോ സുഹൃത്തോ നിനക്കില്ല. എല്ലാവരും നിന്നെ ഉപേക്ഷിച്ചു..പല ഘട്ടത്തിൽ. ഞാനൊഴികെ. എന്നെ ആവശ്യമെന്ന് തോന്നിയപ്പോഴൊക്കെ നീ കൂടെ കൂട്ടിയിട്ടുണ്ട്. സന്തോഷം നിറഞ്ഞ നിന്റെ എത്രയോ വേളകൾക്ക് എന്റെ സാന്നിധ്യം കൊണ്ട് മാറ്റ് കൂടിയിട്ടുണ്ട്...കടിച്ചമർത്താൻ കഷ്ടപെട്ടിരുന്ന എത്രയെത്ര ദുഖങ്ങളുടെ കാഠിന്യം ഞാൻ കുറച് തന്നിട്ടുണ്ട്..? ഞാനില്ലാതെ ഉണ്ണാനോ ഉറങ്ങാനോ കഴിയാതെ നീ വിയർത്തിരുന്നതും വിറച്ചിരുന്നതും ഇന്നും എനിക്ക് ഓർമയുണ്ട്..."
കറുപ്പിൽ കലർന്ന അയാളുടെ ചെമ്പൻ തലമുടി മാടിയൊതുക്കി, താൻ പറഞ്ഞതൊന്നും അവൾക്ക് നിഷേധിക്കാനാവില്ലെന്ന ധൈര്യത്തോടെ , ധാർഷ്ട്യത്തോടെ അയാൾ അവളെ നോക്കി …ഒരു കാലത്ത് തന്നെ ഭ്രമിപ്പിച്ചിരുന്ന അയാളുടെ ചൂടും ചൂരും അവളെ വട്ടമിട്ടുപറന്നു..
"ശരിയാണ്...ഇതൊന്നും ഞാൻ നിഷേധിക്കുന്നില്ല...പക്ഷേ.."
കുറ്റബോധം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല. അത് വരെ അയാൾക്ക്* നേരെ നിന്ന് സംസാരിച്ചിരുന്ന അവൾ മുഖം താഴ്ത്തിയാണ് അത് പറഞ്ഞത്. ഒന്ന് നെടുവീർപ്പിട്ടതിന് ശേഷം അവൾ തുടർന്നു:
"പക്ഷേ ഇയാൾക്കും ഉണ്ടായിരുന്നില്ലേ സ്വാർത്ഥതാത്പര്യങ്ങൾ..? ഒരു വശത്ത്* നിങ്ങൾ എന്റെ വികാരങ്ങളെ തഴുകിയുണർത്തിയപ്പോൾ മറുവശത്ത് എന്റെ വിവേകത്തെ തളർത്തിക്കിടത്തുകയായിരുന്നു…ശരിയും തെറ്റും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം എന്റെ വിവേചനബുദ്ധിയെയും യുക്തിബോധത്തെയും പിടിച്ചുകെട്ടുകയായിരുന്നു. ..ഇതെല്ലാം എനിക്ക് ബോധ്യപെടുത്തിത്തന്നത് ആ രണ്ടുവര്ഷക്കാലമാണ്. തൊണ്ട നനച്ച് ഒരു തുള്ളി വെള്ളമിറക്കാനാവാതെ, വേദന മറക്കാനായി ഒന്നുറക്കെ കരയാൻ പോലുമാകാതെ വ്രണങ്ങൾ കാർന്നുതിന്നിരുന്ന രണ്ടുവര്ഷക്കാലം. അന്ന് കൂട്ടിന് ആരും ഉണ്ടായിരുന്നില്ല. എന്നും കൂടെ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന ഇയാളോ ഇയാൾക്ക് വേണ്ടി ഞാൻ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തിയ എന്റെ ബന്ധുമിത്രാദികളോ..ആരും..പക്ഷേ ഇനിയങ്ങോട്ടുള്ള ജീവിതത്തിലേക്ക് ഒരിക്കൽ ഞാനായിട്ട് അകറ്റിയവരെയെല്ലാം തിരികെ വിളിക്കണം. കൂടെ കൂട്ടണം..അതത്ര എളുപ്പം അല്ലെന്നു അറിയാം. എങ്കിലും എനിക്കതു നേടിയെടുക്കണം. ഇക്കാലമത്രയും ജീവൻ വിട്ടുകൊടുക്കാതെ പോരാടിയ എന്റെ ശരീരത്തോട് കാണിക്കാൻ പറ്റിയ ഏറ്റവും വലിയ കടപ്പാടും അതാണ്..."
തന്റെ അനുഭവങ്ങൾ ഓരോന്നായി അവൾ എണ്ണിയെണ്ണി പറയുമ്പോൾ അവയെ ഒന്ന് ഖണ്ഡിക്കാൻ പോലും ആവാതെ അയാൾ സ്തബ്ധനായി നിന്നു. അയാൾ അവൾക്കൊപ്പം ചിലവഴിച്ച കാലത്തേ സ്തുതിക്കുകയും അയാളില്ലാതെ ജീവിക്കാൻ പോകുന്നതിന്റെ പരിണതഫലങ്ങളെ കുറിച്ച് ആവർത്തിക്കുകയും ചെയ്യാൻ അല്ലാതെ മറ്റൊന്നും അയാളെക്കൊണ്ട് ആയില്ല.
"അതിനാൽ നല്ല സുഹൃത്തുക്കൾ ആയി നമുക്ക് ഇവിടെ വച്ച് പിരിയാം..ഇനി മേൽ തമ്മിൽ കാണരുത് എന്നൊന്നും പറയുന്നില്ല. പലയിടങ്ങളിലും പലസാഹചര്യങ്ങളിലും നമ്മൾ ഇനിയും കണ്ടുമുട്ടിയെന്ന് വരാം. തീർത്തും അപരിചിതരെപോലെ.." തികഞ്ഞ നിശ്ചയദാര്*ഢ്യത്തോടെ, ഒരു ചെറിയ മന്ദഹാസത്തോടെ അവൾ പറഞ്ഞു..
"എന്നിൽ നിന്ന് എത്ര ശ്രമിച്ചാലും അകലാൻ നിന്നെക്കൊണ്ടാവില്ല. നിന്റെ അച്ഛനമ്മമാരേക്കാൾ കൂടുതൽ നിന്നെ അടുത്തറിഞ്ഞത് ഞാനാണ്. അത് കൊണ്ട് എത്ര കാലം..? ഒന്നുകിൽ ഞാൻ...അല്ലെങ്കിൽ എന്റെ സാന്നിധ്യം..രണ്ടിലൊന്ന് എപ്പോഴും നിന്നെ പിന്തുടർന്നുകൊണ്ടിരിക്കും…നീ തിരികെ ക്ഷണിക്കുന്ന ദിവസം വരെ.."
ചന്ദ്രനുദിക്കാത്ത ആ രാത്രിയിൽ നെയ്*വിളക്കിന്റെ പ്രകാശത്തിൽ നിന്ന് അയാൾ മാഞ്ഞ് തുടങ്ങി...ഇരുട്ടിനോട് ചേരുംവരെ അവൾ അയാളെ നോക്കി നിന്നു. ആരോടുമല്ലാതെ, ഒരാത്മചിന്തനം പോലെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.."സത്യമാണ്...ഈ ലോകത്തിന്റെ സൗന്ദര്യം മുഴുവനും അയാളുടെ കാൽകീഴിലാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. അയാളോടുണ്ടായിരുന്ന ഭ്രാന്തമായ അഭിനിവേശം എന്നിൽ നിന്ന് പറിച്ചെടുത്തത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ ചേതനയും സർഗ്ഗവാസനയും ആയിരുന്നു.."
പെട്ടെന്ന് നനുത്തൊരു കരസ്പർശം തൻറെ നെറ്റിത്തടത്തെ തലോടിയുണർത്തുന്ന പോലെ അവൾക്ക് തോന്നി. ചക്രങ്ങളെല്ലാം ഉണർന്നിരുന്ന ആ കൈതടങ്ങളിൽ നിന്ന് പ്രവാഹിച്ച ഊർജം അവളുടെ ശരീരമാസകലം ഒരു പുത്തൻ ഉണർവ് പ്രദാനം ചെയ്തു. മനസ്സുറപ്പോടെ, ഏകാഗ്രതയോടെ, കഴിയുന്നത്ര ധ്യാനിക്കാൻ പറഞ്ഞിട്ടായിരുന്നു സ്വാമിജി പോയത്...
"വൈഷ്ണവി..ഇനി കണ്ണ് തുറന്നോളൂ.." കൈകൾ പോലെ തന്നെ മൃദുവാർന്ന, നനവാർന്ന സ്വാമിജിയുടെ ശബ്ദം കേട്ട് അവൾ എഴുന്നേറ്റു.
"ഞാൻ പ്രതീക്ഷിച്ചതിലും അധികംനേരം ധ്യാനിക്കാൻ ഇപ്പോൾ നിനക്ക് പറ്റുന്നുണ്ടല്ലോ..നന്നായി.."
"ഉവ്വ് സ്വാമിജി...ഫുൾ കോൺസെൻട്രേഷനോടു കൂടി ഇത്രയും സമയം മെഡിറ്റേറ്റ് ചെയ്യാൻ പറ്റുന്നത് ആദ്യമായിട്ടാണ്. ചിന്തകൾക്കൊക്കെ ഇപ്പോൾ കുറേ കൂടി ക്ലാരിറ്റി വന്നപോലെ..പിന്നെ സ്വാമിജി ഇത് കണ്ടോ..? എന്റെ തലമുടി ഇപ്പോൾ മുന്പത്തേക്കാൾ ഒരുപാട് വളർന്നിരിക്കുന്നു..ഷാൾ വച്ച് ഇങ്ങനെ തല മുഴുവൻ കവർ ചെയ്തിരുന്നതൊക്കെ ഇനി വേണ്ടല്ലോ..? " ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തന്നെ നോക്കി അത് പറഞ്ഞ അവളുടെ നെറുകയിൽ കൈവച്ചു അനുഗ്രഹിച്ച ശേഷം തലയിൽ തലോടിക്കൊണ്ട് സ്വാമിജി പറഞ്ഞു :
"പഥ്യം ഒന്നും ഇപ്പോഴും ഒഴിവാക്കാറായിട്ടില്ല. അതിനുളള സമയാവുമ്പോൾ ശരീരം തന്നെ നമ്മളോട് പറഞ്ഞുതുടങ്ങും. അത് വരെ സമയക്രമവും ഭക്ഷണക്രമവും മുടങ്ങാതെ ശീലിക്കണം. പക്ഷേ അതിനിടയിൽ മനസ്സിന്റെ ആരോഗ്യം വിട്ടുകളയരുത്. ഇങ്ങോട്ടു വരുമ്പോൾ കൂടെയുണ്ടായിരുന്ന വിഴുപ്പെല്ലാം ഉപേക്ഷിച്ചിട്ടാണ് ഇവിടുന്നു പോകുന്നത്. അവയെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാതിരിക്കുക എന്നതാണ് ഇനി ഏറ്റവും വലിയ വെല്ലുവിളി. എല്ലാ പ്രാർത്ഥനകളും എന്നും കൂടെ ഉണ്ടാവും..അപ്പോൾ നാളെ രാവിലെ തന്നെ പുറപ്പെടും...അല്ലേ?"
"അതെ സ്വാമിജി..നാളെ വൈകുന്നേരത്തിനുള്ളിൽ വീട്ടിലെത്തണം. ഞാൻ അമ്മയെ വിളിച്ചുപറഞ്ഞിട്ടുണ്ട്. 'അമ്മ സന്തോഷത്തിലാണ്. അച്ഛൻ ഇപ്പോഴും ദേഷ്യം മാറാത്തപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അത് സാരമില്ല. മാക്സിമം പോയാൽ എത്ര ദിവസം..എനിക്കറിഞ്ഞുകൂടേ അച്ഛനെ..? പിന്നെ ബാക്കി റിലേറ്റീവ്*സ്, നാട്ടുകാർ..അതൊന്നും ഇപ്പൊ ശ്രദ്ധിക്കുന്നില്ല. മറ്റന്നാൾ മുതൽ റീജോയിൻ ചെയ്*തോളാൻ HOD പറഞ്ഞിട്ടുണ്ട്. മാഡം ഇപ്പൊഴും സ്ട്രോങ്ങ് ആയി നിൽക്കുന്നത് വലിയൊരു സപ്പോർട്ട് ആണ്. സ്റുഡന്റ്സിന് എല്ലാവർക്കും ചിലപ്പോൾ പെട്ടെന്ന് ആക്*സപ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല. അതൊക്കെ പതുക്കെ ശരിയായിക്കോളും. പക്ഷേ ഇനിയെങ്കിലും അവർക്ക്..പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഒരു റോൾ മോഡൽ ആവണം. ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് എന്നെ ഇത് ഇത്രയും അഫക്ട് ചെയ്തതെന്ന് സ്വാമിജി തന്നെ പറഞ്ഞിട്ടില്ലേ? ശരിയാണ്. പഴിപറയാനും ജോലി കളയിക്കുവാനും കല്യാണം മുടക്കുവാനുമെല്ലാം ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നെ ഇതിലൊട്ടൊക്കെ തള്ളിവിട്ടവർ തന്നെയായിരുന്നു അതിലധികവും...”
“അതെല്ലാം ഇനിയും ഉണ്ടാകും. അപ്പോഴൊന്നും പതറാതെ നേരിടാനുള്ള കഴിവ് ഇപ്പോൾ നിനക്കുണ്ട്. മനസ്സ് കൊണ്ട് നീയും നിന്നെ ഇഷ്ടപ്പെടുന്നവരും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസങ്ങൾ ആവും ഇനി. അത് കൊണ്ട് വീട്ടിലേക്കുള്ള, ജീവിതത്തിലേക്കുള്ള നിന്റെ ഈ തിരിച്ചുപോക്കിന് മധുരമേറും.
'മധുമൻ മേ പരായണം..മധുമത് പുനരയനം’
എന്നാണ്* ഋഗ്വേദത്തിൽ പറഞ്ഞിട്ടുള്ളത്. ഒരാൾ സ്വന്തം വീട് വിട്ടിറങ്ങുന്നത് മധുരവും വീട്ടിലേക്കുള്ള തിരിച്ചുപോക്ക് മധുരതരവും എന്നാണ് വരികളുടെ പൊരുൾ. വീട് വിട്ടിറങ്ങിയതിലൂടെ നീ എത്ര ധൈര്യശാലിയാണെന്ന് നീ തിരിച്ചറിയുന്നു. തിരിച് അതേ വീട്ടിലേക്ക് പോകാൻ കഴിയുന്ന നീ എത്ര ഭാഗ്യവതിയാണെന്നും നീ തിരിച്ചറിയണം. മനുഷ്യാത്മാവിന്റെ പ്രയാണത്തെ കുറിച്ചാണ് ഇത് പറഞ്ഞിട്ടുള്ളതെങ്കിലും നിന്റെ ജീവിതവുമായി ഇതിനെ കൂട്ടിവായിക്കുക. അതിന്റെ അർത്ഥത്തെ പൂർണമായി മനസ്സിലാക്കി ജീവിക്കുക. പുറംലോകത്തിന്റെ മാസ്മരികത ഒരിക്കൽ നിന്നെ ഭ്രമിപ്പിച്ചിരുന്നു. അന്ന് നീ നിന്നെ തന്നെ വിട്ടിറങ്ങി. ഇന്ന് ആ പഴയ നിന്നിലേക്കുള്ള തിരിച്ചുപോക്കാണ്. അതിന്റെ മധുരം വേണ്ടുവോളം ആസ്വദിക്കുക...ജീവിക്കുക. എല്ലാ അർത്ഥത്തിലും നീ ഒരു വൈഷ്ണവി ആയിത്തന്നെ ഇരിക്കട്ടെ..."
സ്വാമിജി പറഞ്ഞ് തീർത്തതും അവൾ സ്വാമിയുടെ കാൽക്കലേക്ക് വീണു. അവളുടെ കൈകൾ അൽപനേരം സ്വാമിജിയുടെ കാലുകൾ വിടാതെ പിടിച്ചിരുന്നു. തന്റെ കണ്ണുനീർത്തുള്ളികൾ സ്വാമിജിയുടെ പാദങ്ങളിൽ വീഴാതിരിക്കാൻ കഷ്ടപ്പെട്ട അവളെ അദ്ദേഹം പിടിച്ചെഴുന്നേല്പിച്ചു..കവിളുകൾ തുടച്ചു..നെറുകയിൽ കൈ വച്ച് അനുഗ്രഹിച്ചു..
മെയ് 31: ഇടിയുടെയും മിന്നലിന്റെയും അകമ്പടിയില്ലാതെ മഴ തിമിർത്തു പെയ്തുകൊണ്ടിരിയ്ക്കുന്നു. ആ മഴയുടെ ആർദ്രത അടുത്തറിയാൻ എന്നപോലെ അവൾ ഓട്ടോയുടെ ഇടത് വശം ചേർന്നിരുന്നു. കാറ്റിന്റെ വേഗത മാറുമ്പോഴെല്ലാം തൂവാലടിച്ചിരുന്ന മഴപ്പാറ്റൽ അവളുടെ മുഖവും മനസ്സും നനച്ചു. എങ്കിലും ഈ തോരാമഴയിൽ പോലും അനുഭവപ്പെടുന്ന അയാളുടെ സാന്നിധ്യം അവളെ അലട്ടിക്കൊണ്ടിരുന്നു. ആദ്യം സ്നേഹത്തിന്റെയും പിന്നീട് താക്കീതിന്റേയും ഭാഷയിൽ അയാൾ ഇന്നലെ പറഞ്ഞതൊന്നും അവൾ മറന്നിട്ടില്ല. നിസ്സാരമായി എടുത്തിട്ടുമില്ല. തീവണ്ടിയിൽ വച്ച്..റെയിൽവേ സ്റ്റേഷനിൽ വച്ച്..റെസ്റ്റോറന്റിൽ വച്ച്..ഒന്നുകിൽ ഒറ്റയ്ക്ക്..അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൂടെ...അങ്ങനെ പലയിടത്തും വച്ച് അവൾ അയാളെ കണ്ടു...അല്ല..അയാൾ അവളെ നോക്കികൊണ്ടിരുന്നു..എങ്കിലും പുറംതിരിഞ്ഞ് നടക്കുവാനോ ഭയന്നോടുവാനോ അവൾ ശ്രമിച്ചില്ല. കാരണം ഇനിയൊരിക്കലും...അത് ജീവിതത്തിന്റെ ഏത് അവസ്ഥയിൽ ആണെങ്കിൽ പോലും തന്റെ മുൻപിൽ അയാൾ എന്നും ഒരു അപരിചിതനായിരിക്കും എന്ന് അവൾ തീരുമാനിച്ചിരുന്നു. ആ മഴയിലും അയാളുടെ ചൂടും ചൂരും പുകച്ചുരുളുകയായി അവളുടെ മൂക്കിലേക്ക് വലിഞ്ഞുകയറുവാൻ കാത്തുനിൽക്കുന്നപോലെ അവൾക്കും ചുറ്റും കറങ്ങിനടന്നു..
അവളുടെ ചിന്തകൾക്കൊപ്പം ഓട്ടോ ഓടിക്കൊണ്ടേയിരുന്നു..വഴി രണ്ടു വരിയായി പിരിയുന്നിടത്ത് വണ്ടി നിർത്തി ഓട്ടോക്കാരൻ പയ്യൻ പിന്നോട്ട് തിരിഞ്ഞു..
" ചേച്ചീ...എങ്ങോട്ടാ?"
അവളുടെ ശ്രദ്ധ മറ്റെവിടെയോ ആണെന്ന് മനസ്സിലാക്കിയ പയ്യൻ അല്പം ശബ്ദം ഉയർത്തി വീണ്ടും ചോദിച്ചു.."ചേച്ചീ..ലെഫ്റ്റിലോട്ടാണോ റൈറ്റിലോട്ടാണോ?"
ചിന്തകളുടെ പിടിയിൽ നിന്ന് ഉണർന്ന അവൾ പെട്ടെന്ന് പയ്യന്റെ മുഖത്തേക്ക് നോക്കി...തീർത്തും അക്ഷമനായി, വലിച്ചു തീരാറായ ഒരു സിഗരറ്റ് കുറ്റി ചുണ്ടിൽ നിന്നെടുത്തുകൊണ്ട് പയ്യൻ തുടർന്നു.."പോയിട്ട് വേറെ ഓട്ടം ഉണ്ട് ചേച്ചീ.."
"ഓ..സോറി...റൈറ്റിലോട്ടാണ്.."
കേൾകേകണ്ട താമസം വിരലുകൾക്കിടയിൽ വച്ചിരുന്ന സിഗരറ്റ് കുറ്റി വീണ്ടും ചുണ്ടിലേക്ക് വച്ച് പയ്യൻ വണ്ടി ഓടിച്ചുതുടങ്ങി...
"എന്താ അനിയന്റെ പേര്..?"
" ചേച്ചീ…ശിവൻ.."
"ശിവന് വയസ്സെത്രയായി..?
"22 ചേച്ചീ...കോളേജിൽ ഒരു കൊല്ലം പോയി..പിന്നെ നിർത്തി ഇതിനു കേറി..."
"വണ്ടി ഒന്ന് നിർത്താമോ?"
"അയ്യോ..എന്താ ചേച്ചീ..വഴി തെറ്റിയോ?"
"അതൊന്നും ഇല്ല. ചുമ്മാ ഒന്ന് നിർത്തിയാൽ മതി.."
വേറെ വഴിയില്ലാതെ ശിവൻ വീണ്ടും ഓട്ടോ റോഡിൻറെ സൈഡിലേക്ക് നീക്കി നിർത്തി. സീറ്റിൽ ഇരുന്നു തന്നെ പിന്നിലോട്ടു തിരിഞ്ഞു...
"എന്താ...?"
"ഇന്നെന്താ ദിവസമെന്ന് അറിയാമോ..?"
"ഇന്ന്....ഇന്ന് 31."
"ഇന്നത്തെ ദിവസത്തിനെന്താ പ്രത്യേകത?"
"ഇന്നെന്താ പ്രത്യേകത?! ഒരു പ്രത്യേകതയും ഇല്ല. ങാ..സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം.."
"ഹ..ഹ..അതല്ല. വേറെ ഒന്നും അറിയില്ലേ..?
പയ്യൻ അതിനു മറുപടി പറഞ്ഞില്ല. അവന്റെ ക്ഷമ നശിച്ചുതുടങ്ങിയെന്ന് മനസ്സിലാക്കിയ അവൾ തന്നെ അത് പറഞ്ഞു..
"ഇന്ന് മെയ് 31st ആണ്. വേൾഡ് നോ ടൊബാക്കോ ഡേ.."
"അതിന് ഞാൻ എന്താ വേണ്ടേ ചേച്ചീ.....?"
"അത് കൊണ്ട് ഇന്നൊരു ദിവസത്തേക്കെങ്കിലും അനിയന്റെ ചുണ്ടിൽ ഇത് വേണ്ട.." അവന്റെ വായിൽ ഇരുന്നിരുന്ന സിഗരറ്റ് കുറ്റി അപ്പോൾ തന്നെ അവൾ എടുത്തു പുറത്തേക്ക്...പുതുമഴയിലേക്ക് വലിച്ചിറിഞ്ഞു.
തന്റെ മേൽ കാണിച്ച അധികാരം തീരെ ഇഷ്ടപെട്ടില്ലെങ്കിലും വണ്ടിയിൽ കയറിയ ആളോട്, അതും ഒരു സ്ത്രീയോട് അത് കാണിക്കാൻ പാടില്ലാത്തതു കൊണ്ട് അവൻ വന്ന ദേഷ്യം ഉള്ളിലൊതുക്കി.
"എന്തോന്ന് ചേച്ചി ഇത്...?!"
"വേൾഡ് നോ ടൊബാക്കോ ഡേ എന്ന് പറഞ്ഞാൽ ലോക പുകയില വിരുദ്ധ ദിനം..അപ്പോ ഇന്നെങ്കിലും അത് തൊടാതെ ഇരുന്നൂടെ? അനിയന്റെ ഓട്ടോയിൽ ഏറ്റവും കൂടുതൽ കേറുന്നത് സ്റുഡന്റ്സും ലേഡീസും ഒക്കെ അല്ലെ? അവർക്ക് വേണ്ടിയെങ്കിലും..?"
"ചേച്ചി..പുറത്തു പൊരിഞ്ഞ മഴയാ..ഇതില്ലെങ്കിൽ പെട്ടുപോവും.."
"പെടാതിരിക്കാൻ ഒന്ന് ട്രൈ ചെയ്തൂടെ...?" ഷാൾ എടുത്ത് തല മൂടിക്കൊണ്ട് അവൾ ചോദിച്ചു..
പയ്യൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഓട്ടോ മുന്നോട്ട് എടുത്തു..
************************************************** ************************************************** *******************************************
Entry by Pulijose - Team Olakka
yathra-1.jpg
yathra-2.jpg
yathra-3.jpg
yathra-4.jpg